Thursday, November 12, 2026

ചേരാനെല്ലൂര്‍ അപകടം: 17 കാരനായ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ  നോട്ടീസ് അയച്ച് ഹൈക്കോടതി

Date:

കൊച്ചി : ചേരാനെല്ലൂരില്‍ അഡീഷണല്‍ ജഡ്ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഓടിച്ച കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ ജയപാലകൃഷ്ണൻ മരിച്ച സംഭവത്തില്‍,  പ്രതിക്ക് ജാമ്യം അനുവദിച്ചതിനെതിരെയുള്ള ഹർജിയിൽ ഹൈക്കോടതി നോട്ടീസ് അയച്ചു. പ്രോസിക്യൂട്ടർക്ക് ജസ്റ്റിസ് സി. ജയചന്ദ്രൻ നിർദ്ദേശം നൽകിയതനുവരിച്ച് സ്റ്റേഷൻ ഹൗസ് ഓഫീസർ മുഖേനയാണ് പ്രതിക്ക് നോട്ടീസ് അയച്ചത്. കേസ് പരിഗണിക്കുന്നത് നവംബർ 19- ലേക്ക് മാറ്റി.

ഒക്ടോബർ 25-ന്റെ പുലർച്ചെയായിരുന്നു  ചേരാനല്ലൂരില്‍ വെച്ച് അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ മകൻ അമിതവേഗതയില്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ മാഞ്ഞാലി പുത്തന്‍പറമ്പില്‍ ജയബാലകൃഷ്ണന്‍ (55) മരിച്ചത്. 17 വയസ്സുകാരനായ പ്രതിക്ക് സംഭവത്തിന് അടുത്ത ദിവസം തന്നെ എറണാകുളം ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ചിരുന്നു.

ജാമ്യം നൽകിയതിനെതിരെ സംസ്ഥാന സർക്കാരും കൊല്ലപ്പെട്ടയാളുടെ കുടുംബവും നൽകിയ അപ്പീലുകൾ കുട്ടികളുടെ കോടതി നേരത്തെ തള്ളിയിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കുറഞ്ഞത് 10 വർഷം തടവ് ലഭിക്കുന്ന കുറ്റമല്ലാത്തതിനാൽ പ്രതിക്കെതിരെ എഫ്ഐആർ. രജിസ്റ്റർ ചെയ്തത് അനാവശ്യമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. തുടർന്നാണ് ഇരയുടെ കുടുംബം ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെയും കുട്ടികളുടെ കോടതിയുടെയും ഉത്തരവുകൾ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്.

പ്രതി സ്വാധീനമുള്ള കുടുംബത്തിൽ നിന്നുള്ളയാളായതിനാൽ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാദ്ധ്യതയുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ജാമ്യം നൽകുന്നത് നീതിയുടെ നടത്തിപ്പിനെ തടസ്സപ്പെടുത്തുമെങ്കിലോ കുട്ടിയെ ധാർമ്മികമോ ശാരീരികമോ ആയ അപകടങ്ങളിലേക്ക് നയിക്കുമെങ്കിലോ ജാമ്യം നിഷേധിക്കണമെന്ന് ജെ.ജെ. ആക്ട് സെക്ഷൻ 12 വ്യക്തമാക്കുന്നുണ്ടെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. കാറിന്റെ ഉടമയും ജില്ലാ ജഡ്ജിയുമായ മൈനറുടെ പിതാവും കേസിൽ പ്രതിയാണ്. അദ്ദേഹത്തിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

Share post:

Popular

More like this
Related

‘എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സിൻ്റെ സമരപ്പന്തൽ പൊളിച്ചുനീക്കിയ നടപടി  അപലപനീയം; സമരങ്ങളോട് സർക്കാരിന് ഫാസിസ്റ്റ് സമീപനം’: കെ. രാജൻ എം.എൽ.എ.

തിരുവനന്തപുരം : വളർമതിയുടെ നേതൃത്വത്തിൽ നടക്കുന്ന എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സിൻ്റെ സമരപ്പന്തലിന്...

ഇനി അൽപ്പം ആഭ്യന്തര യുദ്ധമാവാം!; ‘സുരക്ഷാ വിവരങ്ങള്‍ നെതന്യാഹു കൈമാറുന്നില്ല’, എജി ഇടപെടണമെന്ന് ഗാഡി ഐസന്‍കോട്ട്

ജെറുസലേം: ഇസ്രയേലില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഒരു ഭാഗത്ത് പുരോഗമിക്കവെ, മറുഭാഗത്ത്...

സൗദി യാത്ര വീണ്ടും നീട്ടേണ്ടിവരും ; ഇന്ത്യൻ വിമാന സർവ്വീസുകൾ നവംബർ അവസാനം വരെ റദ്ദാക്കി

ന്യൂഡൽഹി : പശ്ചിമേഷ്യൻ സംഘർഷം നിലനിൽക്കെ സൗദി അറേബ്യയിലേക്കുള്ള വിമാന സർവ്വീസുകൾ...

എല്‍പിഎസ്ടി സമരപ്പന്തല്‍ പുന:സ്ഥാപിച്ച് ഡിവൈഎഫ്‌ഐ, വളര്‍മതിക്ക് പകരം നിരാഹാരവുമായി ജയകൃഷ്ണന്‍

തിരുവനന്തപുരം : പോലീസ് പൊളിച്ചു നീക്കിയ സെക്രട്ടേറിയറ്റിന് മുന്നിലെ, എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥികളുടെ...