Thursday, November 12, 2026

‘ശ്വാസം മുട്ടലുള്ളയാള്‍ വിദേശത്ത് പോയിട്ട് എന്തു ചെയ്യാന്‍?; അസുഖം കണ്ടെത്താന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണം’; തച്ചങ്കരിക്കെതിരെ ഹൈക്കോടതി

Date:

കൊച്ചി : അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ജോലിക്കായി വിദേശത്ത് പോകാന്‍ അനുമതി വേണമെന്ന ഹര്‍ജി പരിഗണിക്കവെയായിരുന്നു തച്ചങ്കരിക്ക് കോടതിയുടെ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നത്.

തച്ചങ്കരിയുടെ അസുഖങ്ങളില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് പരിശോധിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. വിദഗ്ധ സമിതി റിപ്പോര്‍ട്ട് അനുസരിച്ച് തീരുമാനമെടുക്കാം. ശ്വാസം മുട്ടലാണെന്ന് പറഞ്ഞ തച്ചങ്കരിയോട്, ശ്വാസം മുട്ടലുള്ള ആള്‍ വിദേശത്ത് പോയിട്ട് എന്തു ചെയ്യാനാണെന്ന് കോടതി ചോദിച്ചു

ജാമ്യാപേക്ഷയിലും ജാമ്യത്തില്‍ ഇളവ് തേടിയുള്ള അപേക്ഷകളിലും തച്ചങ്കരിയുടെ വാദങ്ങളില്‍ വൈരുദ്ധ്യങ്ങളുണ്ട്. തച്ചങ്കരിക്ക് വലിയ അസുഖമുണ്ടെന്ന് പറയുന്നു. എന്താണ് അസുഖമെന്ന് കോടതി ചോദിച്ചു. ശിക്ഷിക്കപ്പെട്ട ശേഷം തച്ചങ്കരി ഒരു ദിവസം പോലും ജയിലില്‍ കിടന്നിട്ടില്ല. ജയിലിലെ സെല്‍ കണ്ടോയെന്ന് കോടതി ചോദിച്ചു. തച്ചങ്കരി ജയില്‍ കണ്ടത് ഡിജിപി ആയിരുന്നപ്പോഴാണെന്നും കോടതി പരിഹസിച്ചു.

കോടതി വിമര്‍ശനത്തെത്തുടര്‍ന്ന് വിദേശത്ത് പോകാനായി ജാമ്യ ഇളവ് തേടിയുള്ള അപേക്ഷ പിന്‍വലിക്കുകയാണെന്ന് തച്ചങ്കരി ഹൈക്കോടതിയെ അറിയിച്ചു. അപേക്ഷ പിന്‍വലിച്ചാലും തച്ചങ്കരിയുടെ അസുഖം കണ്ടെത്താന്‍ സ്വമേധയാ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് കോടതി വ്യക്തമാക്കി. ശിക്ഷിക്കപ്പെട്ട ജയിലിലെത്തിയതു മുതല്‍ ജാമ്യത്തിലിറങ്ങുന്നതു വരെ തച്ചങ്കരി ജയില്‍ ആശുപത്രിയിലായിരുന്നു. ഇതില്‍ ഉദ്യോഗസ്ഥരുമായി എന്തെങ്കിലും തരത്തിലുള്ള ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കും. ഇത്രയധികം അസുഖമുള്ള ആള്‍ എങ്ങനെ വിദേശത്തേക്ക് പോകുമെന്നും ഹൈക്കോടതി ചോദിച്ചു.

തനിക്ക് ശ്വാസ തടസ്സം ഉണ്ടെന്നും, ഇതിന് പ്രത്യേക മെഷീന്‍ ഉപയോഗിക്കുന്നുണ്ട്. അതിനായി പ്ലഗ് പോയിന്റ് വേണം. അതിനാലാണ് ആശുപത്രിയില്‍ കഴിഞ്ഞതെന്ന് ടോമിന്‍ തച്ചങ്കരി കോടതിയെ അറിയിച്ചു. ഇത്രയധികം ബുദ്ധിമുട്ടുള്ള ആളാണോ വിമാനത്തില്‍ കയറി വിദേശത്ത് ജോലിക്കു പോകുന്നതെന്ന് കോടതി ചോദിച്ചു. അസുഖമുണ്ടെന്ന് പറഞ്ഞാണ് തച്ചങ്കരി ജാമ്യം നേടിയത്. കളവായ കാര്യം പറഞ്ഞാണ് ജാമ്യം നേടിയതെങ്കില്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേസ് വിധി പറയാനായി ഹൈക്കോടതി മാറ്റി.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ടോമിന്‍ തച്ചങ്കരിയെ നാലു വര്‍ഷം തടവിനാണ് കോട്ടയം വിജിലന്‍സ് കോടതി ശിക്ഷിച്ചത്. ഇതിൽ ഒരുമാസത്തിന് ശേഷമാണ് തച്ചങ്കരിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യ ഉത്തരവില്‍ ഇന്ത്യയ്ക്ക് പുറത്ത് പോകരുതെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ഇതില്‍ ഇളവ് തേടിയാണ് തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചത്. ദുബൈയില്‍ ജോലിയുണ്ടെന്നും, പോയില്ലെങ്കില്‍ ജോലി നഷ്ടമാകുമെന്നും അതിനാല്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്നുമാണ് തച്ചങ്കരിയുടെ ഹര്‍ജിയിലെ ആവശ്യം.

Share post:

Popular

More like this
Related

ചേരാനെല്ലൂര്‍ അപകടം: 17 കാരനായ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ  നോട്ടീസ് അയച്ച് ഹൈക്കോടതി

കൊച്ചി : ചേരാനെല്ലൂരില്‍ അഡീഷണല്‍ ജഡ്ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഓടിച്ച കാര്‍...

‘എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സിൻ്റെ സമരപ്പന്തൽ പൊളിച്ചുനീക്കിയ നടപടി  അപലപനീയം; സമരങ്ങളോട് സർക്കാരിന് ഫാസിസ്റ്റ് സമീപനം’: കെ. രാജൻ എം.എൽ.എ.

തിരുവനന്തപുരം : വളർമതിയുടെ നേതൃത്വത്തിൽ നടക്കുന്ന എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സിൻ്റെ സമരപ്പന്തലിന്...

ഇനി അൽപ്പം ആഭ്യന്തര യുദ്ധമാവാം!; ‘സുരക്ഷാ വിവരങ്ങള്‍ നെതന്യാഹു കൈമാറുന്നില്ല’, എജി ഇടപെടണമെന്ന് ഗാഡി ഐസന്‍കോട്ട്

ജെറുസലേം: ഇസ്രയേലില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഒരു ഭാഗത്ത് പുരോഗമിക്കവെ, മറുഭാഗത്ത്...

സൗദി യാത്ര വീണ്ടും നീട്ടേണ്ടിവരും ; ഇന്ത്യൻ വിമാന സർവ്വീസുകൾ നവംബർ അവസാനം വരെ റദ്ദാക്കി

ന്യൂഡൽഹി : പശ്ചിമേഷ്യൻ സംഘർഷം നിലനിൽക്കെ സൗദി അറേബ്യയിലേക്കുള്ള വിമാന സർവ്വീസുകൾ...