Thursday, November 12, 2026

സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പിനെതിരെ 1984 സിഖ് വിരുദ്ധ കലാപ ഇരകളുടെ കുടുംബങ്ങൾ; പുസ്തകം കത്തിച്ച് പ്രതിഷേധം

Date:

ന്യൂഡൽഹി : സോണിയ ഗാന്ധിയുടെ   ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലൌവ് ‘ എന്ന ഓർമ്മക്കുറിപ്പിനെതിരെ പ്രതിഷേധവുമായി 1984-ലെ സിഖ് വിരുദ്ധ കലാപ ഇരകളുടെ കുടുംബാംഗങ്ങൾ. ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുസ്തകം കത്തിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. ഡൽഹിയിലെ റകാബ് ഗഞ്ച് ഗുരുദ്വാരയിലാണ് സംഭവം അരങ്ങേറിയത്.

സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് പുസ്തകത്തിലെ വിവരണങ്ങളോടുള്ള കടുത്ത എതിർപ്പാണ് പ്രതിഷേധത്തിന് കാരണമായത്. പുസ്തകത്തിൽ കലാപത്തെക്കുറിച്ചും, രാജീവ് ഗാന്ധി അന്നെടുത്ത നിലപാടുകളെക്കുറിച്ചും സോണിയ വിവരിച്ചതിൽ വസ്തുതാവിരുദ്ധയുണ്ടെന്നാണ് ആരോപണം.

1984-ലെ സിഖ് വിരുദ്ധ അക്രമങ്ങളെ ഇന്ത്യയുടെ ചരിത്രത്തിലെ ദുരന്തകരവും ലജ്ജാകരവുമായ അദ്ധ്യായമായാണ് സോണിയ വിശേഷിപ്പിച്ചത്. നിരപരാധികളായ സിഖുകാർ അതിക്രൂരമായി കൊല്ലപ്പെട്ടെന്നും വീടുകളും കടകളും കൊള്ളയടിക്കപ്പെടുകയും കത്തിക്കപ്പെടുകയും ചെയ്തെന്നും സോണിയ ഓർമ്മകുറിപ്പിൽ പങ്കുവെയ്ക്കുന്നു.

അതേസമയം, രാജീവ് ഗാന്ധിയുടെ മനസ്സിൽ മതവിദ്വേഷമോ പകയോ ഉണ്ടായിരുന്നില്ലെന്നും നിരപരാധികളായ സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും നേരെയുള്ള ഇത്തരം ആക്രമണങ്ങൾക്ക് അദ്ദേഹം അനുമതി നൽകിയിരിക്കില്ലെന്നുമാണ് സോണിയയുടെ ഉറച്ച വാദം. ഭരണസംവിധാനം തകർന്നുപോയ ഒരു ചരിത്രഘട്ടത്തിലേക്കാണ് അദ്ദേഹം എത്തിപ്പെട്ടതെന്നും, അതിന്റെ അനന്തപഫലങ്ങളിൽ രാജീവ് ഗാന്ധിക്ക് പങ്കില്ലെന്നും പുസ്തകം പറയുന്നു.

പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത രാത്രിതന്നെ രാജീവ് ദേശീയ ടെലിവിഷനിലൂടെ സമാധാനത്തിന് ആഹ്വാനം ചെയ്തുവെന്നും സോണിയ പുസ്തകത്തിൽ പറയുന്നുണ്ട്. നവംബർ ഒന്നിന് ജനങ്ങളുമായി സംസാരിച്ച് പ്രതികാരനടപടികളിൽനിന്ന് വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ടു. നവംബർ രണ്ടിന് വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്ത് രക്തച്ചൊരിച്ചിലും വിദ്വേഷവും അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു. ഇന്ദിര ഗാന്ധിയുടെ കൊലപാതകത്തെത്തുടർന്നുള്ള ആഘാതവും രാജീവിന്റെയും മക്കളുടെയും സുരക്ഷയെക്കുറിച്ചുള്ള ഭയവും കാരണം ആ ദിവസങ്ങളിലെ പല കാര്യങ്ങളും തനിക്ക് വ്യക്തമായി ഓർക്കാനാകുന്നില്ലെന്നും സോണിയ പുസ്തകത്തിൽ സമ്മതിക്കുന്നുണ്ട്

ഡൽഹിയിൽ സൈന്യത്തെ വിന്യസിക്കുന്നതിലുണ്ടായ കാലതാമസത്തെക്കുറിച്ച് സോണിയ നൽകുന്ന വിവരണം വ്യത്യസ്തമാണ്. സോണിയയുടെ വിവരണപ്രകാരം, ഇന്ദിര ഗാന്ധി കൊല്ലപ്പെട്ട രാത്രിതന്നെ അന്നത്തെ കരസേനാമേധാവി ജനറൽ എഎസ് വൈദ്യയ്ക്ക് സൈന്യത്തെ നിയോഗിക്കാൻ നിർദ്ദേശം ലഭിച്ചിരുന്നു. എന്നാൽ സമീപത്തുള്ള ചില സൈനിക യൂണിറ്റുകളിൽ സിഖ് സൈനികർ ഉണ്ടായിരുന്നതിനാൽ അവരെ വിന്യസിക്കുന്നത് സ്ഥിതി വഷളാക്കുമെന്ന ആശങ്കയിൽ അവയെ ഉപയോഗിച്ചില്ലെന്ന് പിന്നീട് കേട്ടറിഞ്ഞുവെന്നാണ് സോണിയ പറയുന്നത്.

എന്നാൽ സിഖ് വിരുദ്ധ കലാപ ഇരകൾക്കുവേണ്ടി കേസുകൾ നടത്തിയ മുതിർന്ന അഭിഭാഷകനും ബിജെപി. നേതാവുമായ എച്ച്എസ് ഫൂൽക്ക ഈ വിശദീകരണത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. ഡൽഹിയിൽ ഏകദേശം 6,000 സൈനികർ ലഭ്യമായിരുന്നുവെന്ന് ജനറൽ വൈദ്യയെ അറിയിച്ചിരുന്നു. ലഭ്യമായ സൈന്യത്തെ ഉപയോഗപ്പെടുത്തേണ്ട ഉത്തരവാദിത്വം ഭരണകൂടത്തിനായിരുന്നു. അത് അവർ നിർവ്വഹിച്ചില്ലെന്ന് ഫൂൽക്കെ ആരോപിക്കുന്നു.

Share post:

Popular

More like this
Related

ചേരാനെല്ലൂര്‍ അപകടം: 17 കാരനായ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ  നോട്ടീസ് അയച്ച് ഹൈക്കോടതി

കൊച്ചി : ചേരാനെല്ലൂരില്‍ അഡീഷണല്‍ ജഡ്ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഓടിച്ച കാര്‍...

‘എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സിൻ്റെ സമരപ്പന്തൽ പൊളിച്ചുനീക്കിയ നടപടി  അപലപനീയം; സമരങ്ങളോട് സർക്കാരിന് ഫാസിസ്റ്റ് സമീപനം’: കെ. രാജൻ എം.എൽ.എ.

തിരുവനന്തപുരം : വളർമതിയുടെ നേതൃത്വത്തിൽ നടക്കുന്ന എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സിൻ്റെ സമരപ്പന്തലിന്...

ഇനി അൽപ്പം ആഭ്യന്തര യുദ്ധമാവാം!; ‘സുരക്ഷാ വിവരങ്ങള്‍ നെതന്യാഹു കൈമാറുന്നില്ല’, എജി ഇടപെടണമെന്ന് ഗാഡി ഐസന്‍കോട്ട്

ജെറുസലേം: ഇസ്രയേലില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഒരു ഭാഗത്ത് പുരോഗമിക്കവെ, മറുഭാഗത്ത്...