Monday, October 12, 2026

കരിയോയിൽ കമ്പനിയിൽ നിന്ന് ജിഎസ്ടി ഉദ്യോഗസ്ഥർ കോഴ വാങ്ങിയെന്ന പരാതി ; ആരോപണം ശരിയെങ്കിൽ കർശന നടപടി – ധനമന്ത്രി കെ എൻ ബാലഗോപാൽ

Date:

തിരുവനന്തപുരം: കാസർഗോഡ് കരിയോയിൽ കമ്പനിയിൽ നിന്ന് ജിഎസ്ടി ഉദ്യോഗസ്ഥർ ഇടനിലക്കാരൻ വഴി കോഴ വാങ്ങിയെന്ന പരാതി പരിശോധിക്കുമെന്നും ആരോപണം ശരിയെങ്കിൽ കർശന നടപടി ഉണ്ടാകുമെന്നും ധനമന്ത്രി കെഎൻ ബാല​ഗോപാൽ. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. പരാതി താൻ കണ്ടിട്ടില്ല. വകുപ്പിന് കിട്ടിയിട്ടുണ്ടാകാം. കിട്ടിയിട്ടുണ്ടെങ്കിൽ ഉദ്യോഗസ്ഥർ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

ജിഎസ്ടി കൗൺസിൽ യോഗം സെപ്റ്റംബർ 3,4 തിയ്യതികളിൽ നടക്കും. ജിഎസ്ടി സ്ലാബ് മാറ്റത്തിൽ നിരവധി ആശങ്കകൾ ഉണ്ട്. ഇക്കാര്യങ്ങൾ കൗൺസിലിൽ ഉന്നയിക്കും. സംസ്ഥാനങ്ങളുടെ വരുമാനത്തിൽ വലിയ കുറവ് ഉണ്ടാകും. ഇത് എങ്ങനെ നികത്തും എന്ന് ഗൗരവതരമായി കൗൺസിൽ ചർച്ച ചെയ്യണം. നികുതി കുറക്കുന്നത് കൊണ്ട് ഉപഭോക്താക്കൾക്ക് ഒരു ഗുണവും ലഭിക്കില്ല. നികുതി കുറക്കുമ്പോൾ ഉൽപ്പന്നത്തിൻ്റെ വില കമ്പനികൾ കൂട്ടും. നേരത്തെ നികുതി കുറച്ച ഉൽപ്പന്നങ്ങളുടെ കാര്യത്തിൽ ഇത് കണ്ടതാണ്. ഇതും കൗൺസിൽ ചർച്ച ചെയ്യണമെന്നും സംസ്ഥാനങ്ങളുടെ അവസ്ഥ വളരെ ഗുരുതരമാകുമെന്നും മന്ത്രി പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം കനക്കും, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച് ; സമരത്തിന് അനുമതി തേടി സിജെപി

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...

ഗ്യാനേഷ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്ന് പ്രമേയം ; എല്‍ഡിഎഫ് പിന്തുണയ്ക്കും

തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് ഇന്ന് നിയമസഭയില്‍ പ്രമേയം...

ഡൽഹിയിൽ പ്രതിഷേധത്തിനിടെ യുവതിയെ ആക്രമിച്ച സംഭവം: 4 ഹിന്ദു രക്ഷാദള്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പോലീസ്

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...