Wednesday, September 2, 2026

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ഉടൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; 4  മന്ത്രിമാരും മത്സരിക്കും

Date:

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെ ആദ്യമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

നെടുമങ്ങാട് മന്ത്രി ജി ആർ അനിൽ വീണ്ടും ജനവിധി തേടും. ചിറയിൻകീഴ് – മനോജ് ബി ഇടമന, ചാത്തന്നൂർ – ആർ രാജേന്ദ്രൻ, ചടയമംഗലം – ജെ ചിഞ്ചുറാണി, പുനലൂർ – അജയപ്രസാദ്, കരുനാഗപ്പളളി – എം എസ് താര, അടൂർ – പ്രിജി കണ്ണൻ, ഹരിപ്പാട് – ടി ടി ജിസ്മോൻ, ചേർത്തല – പി പ്രസാദ്, വൈക്കം – പി പ്രദീപ്, പീരുമേട് – സലിം കുമാർ, നോർത്ത് പറവൂർ – ഇ ടി ടൈസൻ മാസ്റ്റർ, മൂവാറ്റുപുഴ – എൻ അരുൺ, കൊടുങ്ങല്ലൂർ – വി ആർ സുനിൽകുമാർ, കയ്പമംഗലം – കെ കെ വത്സരാജ്, ഒല്ലൂർ – കെ രാജൻ, തൃശൂർ – ആലങ്കോട് ലീലാകൃഷ്ണൻ, നാട്ടിക – ഗീതാ ഗോപി, പട്ടാമ്പി – മുഹമ്മദ് മുഹ്സീൻ, മണ്ണാർക്കാട് – മൻസിൽ അബൂബക്കർ, തിരൂരങ്ങാടി – അജിത് കൊളാടി, ഏറനാട് – ഷഫീർ കിഴിശേരി, മഞ്ചേരി – അനു മുസ്തഫ, നാദാപുരം – പി വസന്തം, കാഞ്ഞങ്ങാട് – ഗോവിന്ദൻ പളളിക്കാപ്പിൽ തുടങ്ങിയവരാണ് മത്സരിക്കുക. സിപിഐയുടെ 4 മന്ത്രിമാരും ഇത്തവണ ജനവിധി തേടുന്നുണ്ട്.

കേരളത്തിൽ ഏപ്രിൽ 9നാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 നായിരിക്കും. കേരളത്തിനൊപ്പം ആസാമും പുതുച്ചേരിയും ഏപ്രിൽ 9 ന് പോളിംഗ് ബൂത്തിലെത്തും. ഏപ്രിൽ 23 നായിരിക്കും തമിഴ്നാട്ടിലെ വോട്ടെടുപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പഞ്ചസാര വില: കുതിച്ചുയരാൻ കാരണം എഥനോളോ?; പൂഴ്ത്തിവെപ്പ് എന്ന് കേന്ദ്രം, തടയാൻ നീക്കം

ന്യൂഡൽഹി : എഥനോൾ നിർമ്മാണത്തിനായി വൻതോതിൽ പഞ്ചസാര ഉപയോഗിക്കുന്നതാണ് രാജ്യത്ത് പഞ്ചസാര...

സംസ്ഥാനത്ത് തദ്ദേശ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; 38 വാർഡുകളിൽ സെപ്റ്റംബർ 28ന് വോട്ടെടുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സെപ്റ്റംബർ 28നാണ്...

മുല്ലപ്പെരിയാറിൽ ആദ്യഘട്ട പരിശോധന പൂർത്തിയാക്കി സുപ്രീം കോടതി നിയോഗിച്ച സമിതി

ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ആദ്യ ഘട്ട പരിശോധന പൂര്‍ത്തിയായെന്ന് സുപ്രീം...