Friday, October 23, 2026

പീസ് ബോണ്ടിനെതിരായുള്ള നേഹ ബോറയുടെ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി

Date:

ന്യൂഡല്‍ഹി: 10,000 രൂപയുടെ വ്യക്തിഗത ബോണ്ട് കെട്ടിവയ്ക്കാനും സമാധാനം നിലനിർത്താനും നിർദ്ദേശിച്ച് ലഭിച്ച എസ്.ഇ.എം നോട്ടീസിനെതിരെ ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറ സമർപ്പിച്ച ഹർജി തള്ളി ഡൽഹി ഹൈക്കോടതി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിൻ്റെ രാജി ആവശ്യവുമായി ഡൽഹിയിൽ നടക്കുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് നേഹ ബോറയ്ക്കെതിരെ പീസ് ബോണ്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

ഒക്ടോബര്‍ 16ന് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ വ്യക്തിഗത ബോണ്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ നോട്ടീസിനെതിരെയാണ് നേഹ ബോറ ഹൈക്കോടതിയെ സമീപിച്ചത്. തന്റെ ഭാഗത്തുനിന്ന് യാതൊരുവിധ സമാധാന ലംഘനമോ അക്രമത്തിന് പ്രേരിപ്പിക്കുന്ന പ്രവൃത്തികളോ ഉണ്ടായിട്ടില്ലെന്ന് നേഹ ബോറയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ഈ വാദം മുഖവിലയ്ക്ക് എടുക്കാതെയാണ് കോടതി ഹർജി തള്ളിയത്.

ഒക്ടോബര്‍ 16ന് മാര്‍ച്ചില്‍ പങ്കെടുക്കാൻ മണ്ടി ഹൗസിലേക്ക് എത്തിയപ്പോൾ കസ്റ്റഡിയിലായ നേഹ ബോറയെ അടുത്ത ദിവസമാണ് വിട്ടയച്ചത്. ഇതിന് പിന്നാലെ 18നാണ് സ്‌പെഷല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് (എസ്ഇഎം) 10,000 രൂപയുടെ സമാധാന ബോണ്ട് ഹാജരാക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. ജന്തര്‍മന്ദര്‍ പരിസരത്ത് ആവര്‍ത്തിച്ചുള്ള പ്രതിഷേധങ്ങളും, നിരോധനാജ്ഞ നിലനില്‍ക്കെ ആളുകളെ കൊണാട്ട് പ്ലേസിലേക്ക് എത്താൻ പ്രേരിപ്പിച്ചുവെന്നും ആരോപിച്ചായിരുന്നു നോട്ടീസ്.

നേഹയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല ശങ്കരനാരായണന്‍, മണ്ടി ഹൗസില്‍ എത്തി 10-15 മിനിറ്റിനുള്ളില്‍ തന്നെ അവര്‍ കസ്റ്റഡിയിലായതായി കോടതിയെ അറിയിച്ചു. സമാധാന ലംഘനം ഉള്‍പ്പെടെയുള്ള ഒരു കുറ്റകൃത്യവും അവര്‍ ചെയ്തിട്ടില്ലെന്ന് വാദിച്ചു. മണ്ടി ഹൗസില്‍ ഒത്തുകൂടാന്‍ ആഹ്വാനം ചെയ്തുകൊണ്ട് വന്ന സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ‘ഇന്ന് വൈകിട്ട് 5 മണിക്ക് കാണാം’ എന്ന് മാത്രമാണ് ഉണ്ടായിരുന്നതെന്നും, അതില്‍ അക്രമത്തിനോ പൊതുസമാധാനം തടസ്സപ്പെടുത്തുന്നതിനോ ഉള്ള യാതൊരു ആഹ്വാനവുമുണ്ടായിരുന്നില്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു.

Share post:

Popular

More like this
Related

‘എസ്‌ഐആറിനെതിരായ പ്രതിഷേധങ്ങൾ തുടരും ; ഗ്യാനേഷ് കുമാർ രാജിവെക്കേണ്ടിയും വരും’ – സിജെപി നേതാക്കൾ

ന്യൂഡല്‍ഹി: എസ്‌ഐആറിനെതിരായ തങ്ങളുടെ പ്രതിഷേധ പ്രക്ഷോഭങ്ങള്‍ തുടരുമെന്ന് കോക്രോച്ച് ജനത പാര്‍ട്ടി...

‘ടെണ്ടറില്ലാതെ നിർമ്മാണ കരാര്‍ നല്‍കി’; പിപി ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

കണ്ണൂർ : പി.പി. ദിവ്യയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന്  ഉത്തരവിട്ട് സർക്കാർ. കണ്ണൂർ...