Sunday, October 4, 2026

‘രക്ഷാപ്രവർത്തന’ത്തിലെ എസ്ഐടി റിപ്പോർട്ടിൽ വ്യക്തത തേടി ഡിജിപി, തുടരന്വേഷണത്തിന് നിർദ്ദേശം

Date:

തിരുവനന്തപുരം :ആലപ്പുഴയിൽ മുഖ്യമന്ത്രിമാരുടെ ​ഗൺമാന്മാർ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ എസ്ഐടി റിപ്പോർട്ടിൽ വ്യക്തത തേടി ഡിജിപി. വ്യക്തവേണ്ട ഭാഗങ്ങൾ പ്രത്യേകം ചൂണ്ടികാട്ടി റിപ്പോർട്ട് ഡിജിപി മടക്കി.  വിശദീകരണം ചോദിച്ചതിൽ എത്രയും വേഗം തുsരന്വേഷണം നടത്താനും റിപ്പോർട്ട് നൽകാനും നിർദ്ദേശമുണ്ട്.

ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദ്ദിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ അട്ടിമറിയിൽ എഡിജിപി അജിത് കുമാറിനെതിരായ എസ് ഐ ടി അന്വേഷണ റിപ്പോർട്ടില്‍ ഡിജിപി നിയമോപദേശം തേടിയിരുന്നു. എന്ത് നടപടി സ്വീകരിക്കണമെന്നതിലാണ് ഡിജിപി നിയമോപദേശം തേടിയത്. കേസ് അട്ടിമറിക്കാന്‍ അജിത് കുമാര്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ഇതുവരെ അജിത് കുമാറിനെതിരെ നടപടിയുണ്ടാവാത്തതിൽ യുഡിഎഫ് സർക്കാർ അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന വിമർശനവും ഉയർന്നിരുന്നു.

Share post:

Popular

More like this
Related

എംഡിഎംഎയുമായി മുസ്ലിം ലീഗ് പ്രവർത്തകർ പിടിയിൽ ; പ്രതികളിലൊരാൾ വണ്ണപ്പുറം ഗ്രാമപഞ്ചായത്തംഗത്തിന്റെ ഭർത്താവ്

തൊടുപുഴ : ഇടുക്കി വണ്ണപ്പുറത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി മുസ്ലിം ലീഗ്...

‘ഇല്ലാത്ത’ രാജി പിൻവലിച്ച് ആർ ശ്രീലേഖ ; നേതൃത്വം ഇടപെട്ടതോടെ വാട്സ്ആപ്പിലെ രാജി സന്ദേശം ഡിലീറ്റ് ചെയ്തു

തിരുവനന്തപുരം : കോർപ്പറേഷൻ സെക്രട്ടറിക്ക് നൽകാത്ത രാജികത്ത് പിൻവലിച്ച് തിരുവനന്തപുരം കോർപ്പറേഷൻ...