Wednesday, September 9, 2026

ഡി.കെ. ശിവകുമാർ കർണ്ണാടക മുഖ്യമന്ത്രിയാവും ; സ്ഥാനമൊഴിയാൻ സിദ്ധരാമയ്യയോട് രാഹുൽ ആവശ്യപ്പെട്ടതായി റിപ്പോർട്ട്

Date:

ന്യൂഡൽഹി: ഒടുവിൽ ഡി.കെ. ശിവകുമാറിന് അനുകൂലമായി ചർച്ച വഴിതിരിഞ്ഞു. സിദ്ധരാമയ്യക്ക് പകരം കർണാടക മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ ഉടൻ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ്  വിവരം. സിദ്ധരാമയ്യയോട് മുഖ്യമന്ത്രി സ്ഥാനമൊഴിയാൻ കോൺഗ്രസ് ഹൈക്കമാൻഡ് ആവശ്യപ്പെട്ടതായും
പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി പ്രത്യേക യോഗം ചേരുമെന്നും പാർട്ടിയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു.

2023-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിദ്ധരാമയ്യയും ശിവകുമാറും തമ്മിലുണ്ടാക്കിയ അധികാര പങ്കിടൽ കരാറിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഇരുനേതാക്കളും രണ്ടര വർഷം വീതം മുഖ്യമന്ത്രിയാകും എന്നായിരുന്നു ധാരണ. പുതിയ നേതാവിനെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നതിനായി വെള്ളിയാഴ്ച കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേർന്നേക്കും. ഭരണമാറ്റത്തിന് മേൽനോട്ടം വഹിക്കാൻ കർണാടകയുടെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സുർജേവാലയും ബംഗളൂരുവിലെത്തും. ചൊവ്വാഴ്ച ഡൽഹിയിൽ നടന്ന നിർണ്ണായക യോഗത്തിന് ശേഷം ശിവകുമാർ ബംഗളൂരുവിലേക്ക് തിരിച്ചു.

രാഹുൽ ആവശ്യപ്പെടുമ്പോൾ താൻ രാജിവെക്കുമെന്ന് തുടക്കം മുതലേ പറഞ്ഞിരുന്നതാണെന്നും, ഇപ്പോൾ അദ്ദേഹം ആവശ്യപ്പെട്ട സ്ഥിതിക്ക് താൻ ഉടൻ ഒഴിയുമെന്നും സിദ്ധരാമയ്യ അടുത്ത അനുയായികളോട് പറഞ്ഞതായി പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ചൊവ്വാഴ്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ശിവകുമാറുമായും സിദ്ധരാമയ്യയുമായും പ്രത്യേക കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. സിദ്ധരാമയ്യയോട് സ്ഥാനമൊഴിയാൻ രാഹുൽ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. 

Share post:

Popular

More like this
Related

ഇങ്ങനേയും ഒരു അദ്ധ്യാപികയോ?! ; തലകറങ്ങി വീണ വിദ്യാര്‍ത്ഥിയെ ടീച്ചർ അധിക്ഷേപിക്കുകയും ചവിട്ടുകയും ചെയ്തെന്ന് പരാതി

കണ്ണൂര്‍ : കണ്ണൂര്‍ ഇരിട്ടിയില്‍ തലകറങ്ങി വീണ ആറാം ക്ലാന് വിദ്യാർത്ഥിനിയോട്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം സെപ്റ്റംബർ 30 വരെ, ജനങ്ങൾ സഹകരിക്കണം: കെഎസ്ഇബി ചെയർമാൻ

തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുത പ്രതിസന്ധി മറികടക്കാൻ ജനങ്ങൾ വൈദ്യുതി...

പിണറായി വിജയനെതിരെയുള്ള ഇഡി അഴിമതിക്കഥ പൊള്ളയായ തിരക്കഥ; വിമർശനവുമായി ജോൺ ബ്രിട്ടാസ് എം പി

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള ഇഡി ആരോപണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഡോ....

ഇഡിയുടെ കത്തിൽ  നിയമപരമായി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി; യുഡിഎഫ് നേതാക്കൾ സംഭാവന വാങ്ങിയതും എക്‌സാലോജിക് കേസും വ്യത്യസ്തമാണെന്നും പ്രതികരണം

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന എന്‍ഫോഴ്‌സ്‌മെന്റ്...