Thursday, October 8, 2026

കർണാടകയിൽ ഡി കെ ശിവകുമാർ മന്ത്രിസഭ പിറന്നു വീണതേയുള്ളൂ, ഒപ്പം ആദ്യ രാജിയും! ; അതൃപ്‌തി പുകയുന്നു

Date:

ബംഗളൂരു : കർണാടകയിൽ ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരമേറ്റ് ദിവസങ്ങൾ ആയതേയുള്ളൂ.  അതിനിടയിൽ തന്നെ ഭിന്നത പുകഞ്ഞ് പുറത്തുവന്നു. മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായ രാമലിംഗ റെഡ്ഡി തനിക്ക് കിട്ടിയ വകുപ്പിൽ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് മന്ത്രിസ്ഥാനം രാജിവെച്ചു. നേതൃത്വത്തെ ഇക്കാര്യം  നേരിട്ട് തന്നെ അറിയിച്ചതായും പറയുന്നു. 

നഗരത്തിന്റെ ചുമതലയുള്ള ബംഗളൂരു വികസന വകുപ്പ് ലഭിക്കുമെന്നായിരുന്നു രാമലിംഗ റെഡ്ഡിയുടെ പ്രതീക്ഷ. എന്നാൽ, ലഭിച്ചതാകട്ടെ, ‘വലിയ-ഇടത്തരം ജലസേചന വകുപ്പ്’. അതൃപ്തിക്ക് ഇതിലുമപ്പുറം  കാരണമെന്തിന് ?! ബംഗളൂരു വികസന വകുപ്പ് അല്ലാതെ മറ്റൊരു വകുപ്പും സ്വീകരിക്കാൻ തനിക്ക് താല്പര്യമില്ലെന്ന് എട്ടുതവണ എം.എൽ.എയായ ഇദ്ദേഹം കട്ടായം പറഞ്ഞുകഴിഞ്ഞതാണെന്നാണ് വിവരം. മറുഭാഗത്ത്, മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡിയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ സജീവമായി നടക്കുന്നുമുണ്ട്. ഡി.കെ. ശിവകുമാർ സർക്കാർ അധികാരമേറ്റയുടൻ ഉണ്ടായ ഭിന്നത കർണാടക സർക്കാരിനുള്ളിൽ വലിയ ചർച്ചകൾക്കും ആശങ്കകൾക്കുമാണ് വഴിവെച്ചിരിക്കുന്നത്.

Share post:

Popular

More like this
Related

മുംബൈക്ക് ശേഷം ബംഗളൂരുവിലും പ്രതിഷേധമുയർത്തി സിജെപി;ധ്രുവ് റാഠിയുടെ സാന്നിദ്ധ്യം ഫ്രീഡം പാര്‍ക്കിലെ പ്രധാന ആകർഷണം

ബംഗളൂരു : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...

പ്രതിഷേധം കനത്തു; നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെച്ചു

തൃശൂർ : നാട്ടിക ടോൾ പ്ലാസയിൽ ഇന്ന് ആരംഭിക്കാനിരുന്ന ടോൾ പിരിവ്...

ഹാജര്‍ ബുക്കിലെ വ്യാജ ഒപ്പ് പരാതി: മേയര്‍ വി വി രാജേഷ്, കൗണ്‍സിലര്‍ സുഗതന്‍ അടക്കം മൂന്നുപേര്‍ക്കെതിരെ കേസെടുത്ത് മ്യൂസിയം പോലീസ്

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഹാജര്‍ ബുക്കിൽ വ്യാജ ഒപ്പിട്ടെന്ന പരാതിയില്‍...