Thursday, September 10, 2026

‘ഇഡി റെയ്ഡ് ആസൂത്രിതം; പിണറായി വിജയനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം, ശക്തമായി നേരിടും’: കെ കെ രാഗേഷ്

Date:

കണ്ണൂർ : പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡ് ആസൂത്രിത നീക്കമെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. പിണറായി വിജയനേയും കുടുംബത്തേയും കള്ളക്കേസിൽ കുടുക്കി സിപിഐഎമ്മിനെ തകർക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമം. കേജ്രിവാളിനെതിരായ നീക്കത്തിന് സമാനമായ നടപടിയാണ് നടക്കുന്നതെന്ന് കെ കെ രാ​ഗേഷ് ചൂണ്ടിക്കാട്ടി.

പിണറായി വിജയനെതിരെ ഇഡിയെ ഉപയോഗിക്കുകയെന്ന നരേന്ദ്രമോദിയുടെ കുതന്ത്രമാണ് നടപ്പിലാക്കുന്നത്. ഇടതുപക്ഷത്തെ തകര്‍ക്കുകയെന്നതാണ് ഇവരുടെ ലക്ഷ്യം. ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്ന് പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണെന്ന് കെ കെ രാഗേഷ് ആരോപിച്ചു. ബിജെപിക്ക് വേണ്ടി ഒത്താശ ചെയ്യുന്ന നേതാവാണ് മുഖ്യമന്ത്രി വിഡി സതീശനെന്ന് അദേഹം കുറ്റപ്പെടുത്തി.

സിപിഐഎമ്മിനെ തകര്‍ത്താല്‍ മാത്രമേ ബിജെപിക്ക് വളരാന്‍ കഴിയൂ. ബിജെപിക്ക് സ്വാധീനിക്കാന്‍ കഴിയുന്ന ജനവിഭാഗം സിപിഐഎമ്മിലാണുള്ളത്. അതിന് പാര്‍ട്ടിയെ തകര്‍ക്കണം. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്ന ഇഡി റെയ്ഡ്. ഇഡി നടപടിയെ നിയമപരമായും രാഷ്ട്രീയപരമായും ശക്തമായി നേരിടും. ജനാധിപത്യ കേരളം ഇത്തരം നടപടികളെ ശക്തമായി ചെറുത്തു തോല്‍പ്പിക്കും. പിണറായി വിജയനെയാണ് ലക്ഷ്യം വെക്കുന്നതെന്ന് കെകെ രാ​ഗേഷ് പറഞ്ഞു.

Share post:

Popular

More like this
Related

ഇങ്ങനേയും ഒരു അദ്ധ്യാപികയോ?! ; തലകറങ്ങി വീണ വിദ്യാര്‍ത്ഥിയെ ടീച്ചർ അധിക്ഷേപിക്കുകയും ചവിട്ടുകയും ചെയ്തെന്ന് പരാതി

കണ്ണൂര്‍ : കണ്ണൂര്‍ ഇരിട്ടിയില്‍ തലകറങ്ങി വീണ ആറാം ക്ലാന് വിദ്യാർത്ഥിനിയോട്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം സെപ്റ്റംബർ 30 വരെ, ജനങ്ങൾ സഹകരിക്കണം: കെഎസ്ഇബി ചെയർമാൻ

തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുത പ്രതിസന്ധി മറികടക്കാൻ ജനങ്ങൾ വൈദ്യുതി...

പിണറായി വിജയനെതിരെയുള്ള ഇഡി അഴിമതിക്കഥ പൊള്ളയായ തിരക്കഥ; വിമർശനവുമായി ജോൺ ബ്രിട്ടാസ് എം പി

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള ഇഡി ആരോപണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഡോ....

ഇഡിയുടെ കത്തിൽ  നിയമപരമായി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി; യുഡിഎഫ് നേതാക്കൾ സംഭാവന വാങ്ങിയതും എക്‌സാലോജിക് കേസും വ്യത്യസ്തമാണെന്നും പ്രതികരണം

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന എന്‍ഫോഴ്‌സ്‌മെന്റ്...