Monday, September 21, 2026

ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസിൽ കുറിച്ച മൂന്നാം ക്ലാസ്സുകാരന് വിദ്യാഭ്യാസ മന്ത്രിയുടെ അഭിനന്ദനം

Date:

കണ്ണൂർ : ഒരു മൂന്നാം ക്ലാസ്സുകാരൻ്റെ ഉത്തരക്കടലാസ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. ഉത്തരത്തിലെ അവസാന വരിയിൽ വിദ്യാഭ്യാസ മന്ത്രിയും അത്ഭുതപ്പെട്ടു. പിറകെ വന്നു മന്ത്രിയുടെ വക അഭിനന്ദനവും! ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ശിവൻകുട്ടി ഇക്കാര്യം പങ്കു വെച്ചത്.

ഇഷ്ടപ്പെട്ട കളിയും അതിനു വേണ്ട നിയമാവലിയും തയ്യാറാക്കാനായിരുന്നു ചോദ്യം. ഉത്തരക്കടലാസിൽ അക്കമിട്ട് എഴുതിയ ഉത്തരങ്ങളിൽ അവസാനമായി ആ വിദ്യാർത്ഥി എഴുതിച്ചേർത്ത നിയമാവലി ഇങ്ങനെയായിരുന്നു – ജയിച്ചവർ തോറ്റവരെ കളിയാക്കരുത്! ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസിൽ പകർത്തിയ തലശ്ശേരി ഒ ചന്തുമേനോൻ സ്മ‌ാരക വലിയമാടാവിൽ ഗവ. യു പി സ്ക്കൂളിലെ അഹാൻ അനൂപ് എന്ന എട്ടുവയസ്സുകാരന് അഭിവാദ്യങ്ങൾ നേരുന്നതായി മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

മന്ത്രി ശിവൻകുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

“ജയിച്ചവർ തോറ്റവരെ കളിയാക്കരുത്.. “

ജീവിതത്തിലെ മികച്ച സന്ദേശം  ഉത്തരക്കടലാസ്സിൽ പകർത്തിയ മൂന്നാം ക്ലാസ്സുകാരന് അഭിവാദ്യങ്ങൾ..

അഹാൻ അനൂപ്,
തലശ്ശേരി ഒ ചന്തുമേനോൻ സ്മ‌ാരക വലിയമാടാവിൽ ഗവ. യു പി സ്കൂ‌ൾ

നമ്മുടെ പൊതുവിദ്യാലയങ്ങൾ ഇങ്ങിനെയൊക്കെയാണ് മുന്നേറുന്നത്..

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ജീവനക്കാരുടെ പണിമുടക്ക്: 5 ദിവസം തുടർച്ചയായി ബാങ്കുകൾ അടഞ്ഞുകിടക്കും

കൊച്ചി: ബാങ്ക് ജീവനക്കാർ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കിനെത്തുടർന്ന് തുടർച്ചയായി അഞ്ച്...

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....

ബിജെപിക്കെതിരെ അഖിലേഷ് യാദവിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രം ഫലം കാണുമോ ?; പ്രത്യേകം ലക്ഷ്യം വെയ്ക്കുന്നത് 27 മണ്ഡലങ്ങൾ

ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 മണ്ഡലങ്ങൾ ലക്ഷ്യം...