Tuesday, May 5, 2026

വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി:ഡൽഹി രാജ്പുരി സ്വദേശി അറസ്റ്റിൽ

Date:

[ പ്രതീകാത്മക ചിത്രം ]

ന്യൂഡൽഹി : വിമാനങ്ങൾക്ക് വ്യാജബോംബ് ഭീഷണി ഉയർത്തിയ സംഭവത്തിൽ ഡൽഹി രാജ്പുരി സ്വദേശി അറസ്റ്റിൽ. 25 കാരനായ ശുഭം ഉപാധ്യയയാണ് അറസ്റ്റിലായത്. വിമാനങ്ങൾക്കു നേരെ തുടർച്ചയായി ഭീഷണികൾ ഉയർന്ന ശേഷമുള്ള രണ്ടാമത്തെ അറസ്റ്റാണിത്. ടെലിവിഷനിൽ ഇതു സംബന്ധിച്ച വാർത്ത കണ്ടപ്പോൾ ശ്രദ്ധ നേടുന്നതിന് വേണ്ടിയാണ് യുവാവ് വ്യാജ ഭീഷണി സന്ദേശം അയച്ചതെന്ന് പോലീസ് പറയുന്നു.

ഒക്ടോബർ 14 മുതൽ 275 വിമാനങ്ങൾക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി ഉയർന്നത്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞാഴ്ച പതിനേഴുകാരനെ പൊലീസ്  കസ്റ്റഡിയിലെടുത്തിരുന്നു. വെള്ളിയാഴ്ച രാത്രിക്കും ശനിയാഴ്ച പുലർച്ചയ്ക്കുമിടെ രണ്ടു ഭീഷണി സന്ദേശങ്ങൾ ഡൽഹി വിമാനത്താവളത്തിന് ലഭിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ദക്ഷിണ ഡൽഹിയിലെ രാജപുരിയിൽ നിന്നുള്ള ശുഭം ഉപാധ്യായയുടെ അക്കൗണ്ടിൽ നിന്നാണ് ഭീഷണി സന്ദേശം വന്നതെന്ന് കണ്ടെത്തിയത്. ഇയാളെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തപ്പോഴാണ് ശ്രദ്ധ ലഭിക്കുന്നതിനായി നടത്തിയ വ്യാജ ബോംബ് ഭീഷണിയാണെന്ന് യുവാവ് കുറ്റസമ്മതം നടത്തിയത്.

വിമാനങ്ങൾക്ക് നേരെ തുടരെ തുടരെ വ്യാജ ബോംബ് ഭീഷണി ഉയരുന്ന പശ്ചാത്തലത്തിൽ സമൂഹ മാധ്യമങ്ങൾക്ക് കേന്ദ്രം കർശന നിർദ്ദേശം നൽകിയിരുന്നു. തെറ്റായ സന്ദേശങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 72 മണിക്കൂറിനുള്ളിൽ അധികൃതരെ വിവരമറിയിക്കണമെന്നാണ് ഐടി മന്ത്രാലയത്തിൻ്റെ അറിയിപ്പ്. വ്യാജസന്ദേശങ്ങൾ നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കണന്നും മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കേരളം ആര് ഭരിക്കും , ഇടയോ വലതോ? വോട്ടെണ്ണൽ 8 മണി മുതൽ; ആകാംക്ഷയുടെ മുനയിൽ സംസ്ഥാനം

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോട്ടെടുപ്പ് കഴിഞ്ഞ് ഒരു മാസക്കാലം നീണ്ട...

ഇരട്ടപ്രഹരം! ; ഇന്ധന വില ലിറ്ററിന് 4-5 രൂപ വരെയും ഗാർഹിക എൽപിജി വില സിലിണ്ടറിന് 40-50 രൂപ വരെയും കൂടുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി : രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചതിന് പിന്നാലെ...

പാചകവാതക വില വർദ്ധനവിൽ കടുത്ത പ്രതിഷേധം; ഹോട്ടൽ ഉടമകൾ പണിമുടക്കിലേക്ക്

കൊച്ചി : വാണിജ്യ സിലിണ്ടർ വിലവർദ്ധനയിൽ പ്രതിഷേധിച്ച്  സംസ്ഥാനത്ത് ഹോട്ടൽ ഉടമകൾ...