Wednesday, September 2, 2026

നടി ആര്യയുടെ ബുട്ടീക്കിന്റെ ഇൻസ്റ്റഗ്രാം പേജിന്റെ വ്യാജപ്പതിപ്പ് നിർമ്മിച്ച് തട്ടിപ്പ് , നിരവധി പേർ തട്ടിപ്പിന് ഇരയായി ; പിന്നിൽ ബിഹാറിൽ നിന്നുള്ള സംഘമെന്ന് പോലീസ്

Date:

[ Photo Courtesy: Aarya’s Instagram ]

കൊച്ചി: നടി ആര്യയുടെ ബുട്ടീക്കിന്റെ ഇൻസ്റ്റഗ്രാം പേജിൻ്റെ വ്യാജപതിപ്പ് നിർമ്മിച്ച് തട്ടിപ്പ്. നിരവധി പേർ തട്ടിപ്പിനിരയായി. തട്ടിപ്പിൽ പണം നഷ്ടപ്പെട്ടയാൾ പറഞ്ഞപ്പോഴാണ് താൻ വിവരം അറിഞ്ഞതെന്ന് ആര്യ പറഞ്ഞു. ശേഷം പോലീസിൽ പരാതി നൽകി. ബിഹാറിൽ നിന്നുള്ള സംഘമാണ് തട്ടിപ്പിനു പിന്നിലെന്നാണ് പോലീസ് പറയുന്നത്.

15,000 രൂപയുടെ സാരി 1900 രൂപയ്ക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. നിരവധിപേരാണ് തട്ടിപ്പിന് ഇരയായ കാര്യം ദിവസേന തന്നെ വിളിച്ച് പറയുന്നതെന്നും ആര്യ പറഞ്ഞു. കാഞ്ചീവരം എന്ന എന്ന പേരിലുള്ള റീട്ടൈൽ ഷോപ്പിന്റെ ഇൻസ്റ്റഗ്രാം പേജിന്റെ വ്യാജപേജുകൾ നിർമ്മിച്ചാണ് തട്ടിപ്പ് നടത്തിയത്. പേജിലെ വിഡിയോകളും ചിത്രങ്ങളും എഡിറ്റ് ചെയ്താണ് വ്യാജപേജുകൾ നിർമ്മിച്ചിട്ടുള്ളത്. ബന്ധപ്പെടാനായി വ്യാജ ഫോൺ നമ്പറും നൽകും. വസ്ത്രം വാങ്ങാനായി പേജിലെ ഫോൺ നമ്പറിൽ ബന്ധപ്പെടുമ്പോൾ പണം അടയ്‌ക്കേണ്ട ക്യുആർ കോഡ് അയച്ചു കൊടുക്കും. പണം കിട്ടിയതിന് പിന്നാലെ നമ്പർ ബ്ലോക്ക് ചെയ്യും. പണം നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും വസ്ത്രം ലഭിക്കാതെ വരുമ്പോഴാണ് പലരും തട്ടിപ്പിൽ പെട്ട കാര്യം മനസ്സിലാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പഞ്ചസാര വില: കുതിച്ചുയരാൻ കാരണം എഥനോളോ?; പൂഴ്ത്തിവെപ്പ് എന്ന് കേന്ദ്രം, തടയാൻ നീക്കം

ന്യൂഡൽഹി : എഥനോൾ നിർമ്മാണത്തിനായി വൻതോതിൽ പഞ്ചസാര ഉപയോഗിക്കുന്നതാണ് രാജ്യത്ത് പഞ്ചസാര...

സംസ്ഥാനത്ത് തദ്ദേശ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; 38 വാർഡുകളിൽ സെപ്റ്റംബർ 28ന് വോട്ടെടുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സെപ്റ്റംബർ 28നാണ്...

മുല്ലപ്പെരിയാറിൽ ആദ്യഘട്ട പരിശോധന പൂർത്തിയാക്കി സുപ്രീം കോടതി നിയോഗിച്ച സമിതി

ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ആദ്യ ഘട്ട പരിശോധന പൂര്‍ത്തിയായെന്ന് സുപ്രീം...