Tuesday, August 11, 2026

നാലാം വാർഷികാഘോഷ തിരക്കിലേക്ക് സർക്കാർ, ഏപ്രിൽ 21മുതൽ ആരംഭം; | ‘ജനങ്ങൾ നൽകിയ പിന്തുണ സർക്കാരിനെ നേട്ടങ്ങളിലേക്ക് എത്തിച്ചു’ : മുഖ്യമന്ത്രി

Date:

തിരുവനന്തപുരം : കേരള സംസ്ഥാന സർ‌ക്കാരിന്റെ നാലാം വാർഷികാഘോഷത്തിന് തുടക്കമാകുന്നു. ഏപ്രിൽ 21 മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ നൽകിയ പിന്തുണയാണ് നേട്ടങ്ങളിലേക്ക് സർക്കാരിനെ എത്തിച്ചത്. തുടർന്നും ജനപിന്തുണ ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളും സർക്കാരും കൈകോർത്ത് നിൽക്കുമ്പോൾ എല്ലാ പ്രതിസന്ധികളെയും മറികടക്കാമെന്ന് മുഖ്യമന്ത്രി

നാലാം വാർഷികാഘോഷങ്ങൾ 21 ന് കാസർ​ഗോഡ് ആരംഭിക്കും. മെയ് 30 വരെ ആഘോഷങ്ങൾ നീണ്ടുനിൽക്കും. തിരുവനന്തപുരത്ത് സമാപിക്കും. 9 വർഷത്തെ വികസന നേട്ടത്തിൻ്റെ ആഘോഷമായി നാലാം വാർഷികം മാറുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ തലത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. ക്ഷണിക്കപ്പെട്ടവരുമായി സംവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ലഹരിക്കെതിരെ കേരളം യുദ്ധം നടത്തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മഹായജ്ഞത്തിൽ നാടിന്റെ പിന്തുണ ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മയക്കുമരുന്ന് ആസക്തി കുടുംബ ബന്ധങ്ങളെ തകർക്കുന്നു. ലഹരിക്കെതിരെ വിപുലമായ കർമ്മപദ്ധതിക്ക് രൂപം നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കാൻസർ പരിചരണത്തിന് ആയുർവ്വേദ രസായന ചികിത്സയുടെ സാദ്ധ്യത തേടണം: കെ മുരളീധരൻ

തിരുവനന്തപുരം : കാൻസർ ചികിത്സയിൽ ' രസായന ചികിത്സയുടെ സാദ്ധ്യത തേടണമെന്ന്...

കർക്കടക വാവ് : കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസ് 13 ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക്

കൊച്ചി : കർക്കടക വാവ് പ്രമാണിച്ച് സംസ്ഥാനത്തെ 13 പ്രത്യേക ബലിതർപ്പണ...

ചർച്ച വിജയം കണ്ടു; എൽപിഎസ്ടി ഉദ്യോഗാർത്ഥികൾ സമരം പിൻവലിച്ചു

തിരുവനന്തപുരം : എൽപിഎസ്ടി ഉദ്യോത്ഥികൾ കഴിഞ്ഞ 37 ദിവസമായിവിവിധ ആവശ്യങ്ങളുന്നയിച്ച്  സെക്രട്ടറിയേറ്റിന്...