Wednesday, August 12, 2026

പാലിയേക്കര ടോൾ പിരിവിൽ ഇടപെട്ട് ഹൈക്കോടതി ;  ’10 സെക്കന്റിനുള്ളിൽ വാഹനങ്ങൾ ടോൾ കടന്ന് പോകണം, 100 മീറ്ററിൽ കൂടുതൽ വാഹന നിര പാടില്ല’

Date:

കൊച്ചി : പാലിയേക്കരയിലെ ടോൾ പിരിവിൽ ഇടപെട്ട് ഹൈക്കോടതി. വാഹനങ്ങൾ 10 സെക്കന്റിനുള്ളിൽ ടോൾ കടന്നു പോകണം. 100 മീറ്ററിൽ കൂടുതൽ വാഹങ്ങളുടെ നിര പാടില്ല. അങ്ങനെ വന്നാൽ ടോൾ ഒഴിവാക്കി ആ വരിയിലെ വാഹങ്ങളെ കടത്തിവിടണം. ഇത് നടപ്പാക്കുന്നുണ്ട് എന്ന് ദേശീയ പാത അതോറിറ്റി ഉറപ്പാക്കണമെന്നും ഇല്ലെങ്കില്‍ എന്തുകൊണ്ട് നടപ്പാക്കുന്നില്ല എന്നതില്‍ സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഒ ആര്‍ ജെനീഷ് സമർപ്പിച്ച പൊതു താൽപ്പര്യ ഹർജിയിലാണ് കോടതി ഇടപെടല്‍. ഹർജി ഈ മാസം 21ന് വീണ്ടും പരിഗണിക്കും.

സുഗമമായ ഗതാഗതസൗകര്യം ഉറപ്പുവരുത്തുന്നതുവരെ പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് താൽക്കാലികമായി നിർത്തിവച്ച്‌ കഴിഞ്ഞ മാസം തൃശൂര്‍ ജില്ലാ കളക്ടർ അര്‍ജുൻ പാണ്ഡ്യൻ ഉത്തരവിട്ടിരുന്നു. യാത്രക്കാർക്ക് അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കാതെ ടോള്‍ പിരിക്കുന്നതിലാണ് ജില്ലാ കളക്ടറുടെ കടുത്ത നടപടി.

ദേശീയ പാത 544ല്‍ ഇടപ്പള്ളി – മണ്ണൂത്തി മേഖലയില്‍ നാല് സ്ഥലങ്ങളില്‍ മേല്‍പ്പാല നിർമ്മാണം നടക്കുന്നുണ്ടായിരുന്നു. സർവ്വീസ് റോഡ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സുഗമാകാത്തതിനെ തുടർന്ന് വലിയ ഗതാഗതക്കുരുക്കാണ് ഇവിടങ്ങളില്‍ ഉണ്ടായത്. ഇതേ തുടര്‍ന്നാണ് കളക്ടർ ടോൾപിരിവ് നിർത്തിവെക്കാൻ ഉത്തരവിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കാൻസർ പരിചരണത്തിന് ആയുർവ്വേദ രസായന ചികിത്സയുടെ സാദ്ധ്യത തേടണം: കെ മുരളീധരൻ

തിരുവനന്തപുരം : കാൻസർ ചികിത്സയിൽ ' രസായന ചികിത്സയുടെ സാദ്ധ്യത തേടണമെന്ന്...

കർക്കടക വാവ് : കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസ് 13 ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക്

കൊച്ചി : കർക്കടക വാവ് പ്രമാണിച്ച് സംസ്ഥാനത്തെ 13 പ്രത്യേക ബലിതർപ്പണ...

ചർച്ച വിജയം കണ്ടു; എൽപിഎസ്ടി ഉദ്യോഗാർത്ഥികൾ സമരം പിൻവലിച്ചു

തിരുവനന്തപുരം : എൽപിഎസ്ടി ഉദ്യോത്ഥികൾ കഴിഞ്ഞ 37 ദിവസമായിവിവിധ ആവശ്യങ്ങളുന്നയിച്ച്  സെക്രട്ടറിയേറ്റിന്...