Monday, October 12, 2026

അതിവേഗ റെയിൽ : ഡിപിആർ തയ്യാറാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രിയിൽ നിന്ന് വാക്കാലുള്ള അനുമതി ലഭിച്ചെന്ന് ഇ ശ്രീധരൻ

Date:

മലപ്പുറം : അതിവേഗ റെയിലിന്റെ ഡിപിആർ തയ്യാറാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൽ നിന്ന് വാക്കാലുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്ന് ഇ.ശ്രീധരൻ. ഇതനുസരിച്ച് പദ്ധതികൾ തയ്യാറാക്കി വരികയാണെന്നും രണ്ടാം തീയതി പൊന്നാനിയിൽ ഓഫീസ് തുടങ്ങുമെന്നും ശ്രീധരൻ അറിയിച്ചു. റെയിൽവേ മന്ത്രാലയത്തിൽ നിന്ന് ഔദ്യോഗിക അനുമതി ലഭിക്കുന്നതിന് കാലതാമസം എടുക്കുമെന്നുള്ളത് കൊണ്ട് തങ്ങൾ നടപടികൾ നേരത്തെയാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
നഞ്ചൻകോട് റെയിൽവെപാത ഈ വർഷത്തെ ബജറ്റിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെടാനായി റെയിൽവെ മന്ത്രി അശ്വിനി വൈഷണവിനെ കാണാൻ ചെന്നപ്പോഴാണ് അതിവേഗ റെയിൽപാത സംബന്ധിച്ച ധാരണയായതെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ പദ്ധതി 350 കി.മീറ്റർ വേഗതയിലായിരുന്നു. 60-64 കിലോമീറ്റർ പരിധിയിലായിരുന്നു ആദ്യത്തെ സ്റ്റേഷൻ പരിധി. അത് മാറ്റി 200 കിലോമീറ്ററാണ് ഇപ്പോൾ പരിഗണിക്കുന്ന പരമാവധി വേഗം. 20-25 കിലോമീറ്റർ പരിധിയിൽ സ്റ്റേഷനുകൾ വരും. 22 സ്‌റ്റേഷനുകളാണ് ഉണ്ടാകുകയെന്നും ശ്രീധരൻ വിശദീകരിച്ചു.

തുടക്കത്തിൽ എട്ട് കോച്ചുകളുണ്ടാകും. 560 പേർക്ക് യാത്ര ചെയ്യാം. പിന്നീട് യാത്രക്കാരുടെ എണ്ണം നോക്കി മാറ്റും. 86000 കോടിയാണ് പദ്ധതി ചെലവ്. ഇത് 1 ലക്ഷം കോടി വരെ നീളാം. പദ്ധതി ചെലവിന്റെ 51 % റെയിൽവേ വഹിക്കും.60000 കോടി രൂപ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വഹിക്കണം. അഞ്ചു വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കും. കിലോമീറ്ററിന് 200 കോടി എന്ന നിലക്കാണ് കണക്കാക്കുന്നത്. അപകടം കുറയും യാത്രാ ചെലവും കുറയും എന്നതാണ് അതിവേഗ റെയിലിന്റെ പ്രത്യേകത. ഇപ്പോഴുള്ള പാതയുമായി കണക്ഷൻ ഉണ്ടാകില്ല. 70 ശതമാനം എലിവേറ്റഡ് പാതയും 20 ശതമാനം തുരങ്കപാതയും ആയിരിക്കും. വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് കടന്നു പോകും. പദ്ധതിക്കെതിരെ സമരം പാടില്ല. അതിനാൽ ആവശ്യത്തിനുള്ള ഭൂമി മാത്രമായിരിക്കും ഏറ്റെടുക്കുക. തൂണുകളുടെ പണി കഴിഞ്ഞാൽ ഭൂമി തിരികെ നൽകും. വീട് കെട്ടാൻ പാടില്ല. അതേ സമയം കൃഷിക്ക് ഉപയോഗിക്കാം. സംസ്ഥാന സർക്കാരുമായി ചർച്ച ചെയ്തിട്ടില്ലെന്നും 15 ദിവസത്തിനകം റെയിൽവേ പ്രഖ്യാപനം നടത്തുമെന്നും ഇ ശ്രീധരൻ വ്യക്തമാക്കി.

പ്രഖ്യാപിത സ്റ്റേഷനുകൾ

തിരുവനന്തപുരം സെൻട്രൽ,  തിരുവനന്തപുരം വിമാനത്താവളം, വർക്കല, കൊല്ലം, കൊട്ടാരക്കര, അടൂർ, ചെങ്ങന്നൂർ, കോട്ടയം, വൈക്കം, എറണാകുളം (പാലാരിവട്ടം പാലത്തിന് സമീപം) ആലുവ, നെടുമ്പാശ്ശേരി, തൃശ്ശൂർ, കുന്നംകുളം, എടപ്പാൾ, തിരൂർ, മലപ്പുറം(കരിപ്പൂർ വിമാനത്താവളം), കോഴിക്കോട് (റെയിൽവേ സ്റ്റേഷന് സമീപം), കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂർ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം കനക്കും, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച് ; സമരത്തിന് അനുമതി തേടി സിജെപി

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...

ഗ്യാനേഷ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്ന് പ്രമേയം ; എല്‍ഡിഎഫ് പിന്തുണയ്ക്കും

തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് ഇന്ന് നിയമസഭയില്‍ പ്രമേയം...

ഡൽഹിയിൽ പ്രതിഷേധത്തിനിടെ യുവതിയെ ആക്രമിച്ച സംഭവം: 4 ഹിന്ദു രക്ഷാദള്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പോലീസ്

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...