Friday, October 30, 2026

മദ്യപിക്കണോ, ആധാര്‍ കാര്‍ഡ് കാണിക്കണം!; പരിശോധിക്കാൻ ബാറുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി മന്ത്രി എം ലിജു

Date:

തിരുവനന്തപുരം : ബാറിൽ മദ്യപിക്കാന്‍ എത്തുന്നവർ ഇനിമുതൽ ആധാർ കാർഡും കൈയ്യിൽ കരുതണം. മദ്യപിക്കാനെത്തുന്നവരുടെ  ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന് ബാറുകൾക്ക് എക്‌സൈസ് മന്ത്രി എം ലിജു നിർദ്ദേശം നൽകി. 23 വയസ് ആണ് മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായമെന്നത് കര്‍ശനമായി പാലിക്കാനാണ് ഇതെന്നും എം ലിജു മാധ്യമങ്ങളോട് പറഞ്ഞു. ബാര്‍ ലൈസന്‍സുകാരുടെ ഉത്തരവാദിത്തമായിരിക്കും ഇതെന്നും മന്ത്രി വ്യക്തമാക്കി.

നെടുമ്പാശേരി കാർ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ കർശന നടപടി.  സംഭവത്തിൽ മാധ്യമങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് മുന്‍പാണ് കേസെടുക്കാന്‍ താന്‍ എക്‌സൈസിന് നിര്‍ദ്ദേശം നല്‍കിയതെന്ന് എം ലിജു പറഞ്ഞു. “കുട്ടികള്‍ക്ക് മദ്യം കൊടുത്ത ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ശക്തമായ ശിക്ഷ നല്‍കി. ഇനി ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. കേരളത്തില്‍ എവിടെയെങ്കിലും നിയമാനുസൃതമായ പ്രായപരിധിയില്‍ താഴെയുള്ളവര്‍ക്ക് മദ്യം കൊടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നടപടി ഉണ്ടാകും. ആ ബാറുകളുടെ ലൈസന്‍സ് റദ്ദാക്കും.” – മന്ത്രി സൂചിപ്പിച്ചു.

“കേരളത്തിലെ ബാറുകള്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. മദ്യം കഴിക്കാനുള്ള അവകാശം നിയമപ്രകാരം 23 വയസ് ആണെങ്കില്‍ ഈ പ്രായപരിധി കഴിഞ്ഞവര്‍ കഴിച്ചാല്‍ മതി. അതില്‍ താഴെയുള്ളവരെ കൃത്യമായി പരിശോധിക്കേണ്ട ഉത്തരവാദിത്തം ബാറുകള്‍ക്ക് ആണ്. കേരളത്തില്‍ നിരുത്തരവാദപരമായ നിരവധി വാഹനാപകടങ്ങള്‍ സംഭവിച്ച് കൊണ്ടിരിക്കുകയാണ്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് മദ്യം കൊടുക്കുക, ആ മദ്യം കഴിച്ച് അവര്‍ അപകടം ഉണ്ടാക്കുക. നിരവധി കുടുംബങ്ങള്‍ അനാഥമാകുക. അതിന് അവസരം ഉണ്ടാക്കിയാല്‍ ബാറുകള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാവും. നിയമം പാലിക്കാനുള്ള ഉത്തരവാദിത്തം അവര്‍ക്കാണ്. പ്രായത്തില്‍ സംശയം തോന്നിയാല്‍ ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ ബാര്‍ അധികൃതര്‍ പരിശോധിക്കണം. എന്നിട്ട് മാത്രമേ മദ്യം നല്‍കാവൂ”- മന്ത്രി പറഞ്ഞു.

Share post:

Popular

More like this
Related

കൊച്ചി മെട്രോയ്ക്ക് ദേശീയ പുരസ്ക്കാരം

കൊച്ചി: മൾട്ടി-മോഡൽ ഇന്റഗ്രേഷനിലും സ്മാർട്ട് മൊബിലിറ്റിയിലും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്...

SFI ജില്ലാ നേതാക്കളെ MSF ക്രിമിനൽ സംഘം ആശുപത്രിയിൽ കയറി ആക്രമിച്ച സംഭവം ഞെട്ടിക്കുന്നത്: പിണറായി വിജയൻ

തിരുവനന്തപുരം: എസ്എഫ്‌ഐ നേതാക്കളെ എംഎസ്എഫ് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ കയറി മര്‍ദ്ദിച്ച സംഭവം...