Saturday, October 24, 2026

അരുണാചലിൽ വീണ്ടും ഇന്ത്യ-ചൈന സംഘർഷം; ഏറ്റുമുട്ടൽ സ്ഥിരീകരിച്ച് ഐ.ടി.ബി.പി. ഡയറക്ടർ ജനറൽ

Date:

ന്യൂഡൽഹി : അരുണാചൽപ്രദേശിലെ യഥാർത്ഥ നിയന്ത്രണരേഖയിൽ (എൽ.എ.സി.) ഇന്ത്യയും ചൈനയും തമ്മിൽ വീണ്ടും സംഘർഷം നടക്കുന്നതായി ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ഐ.ടി.ബി.പി.) ഡയറക്ടർ ജനറൽ ശത്രുജീത് കപൂർ. ജൂലായ് മുതൽ മേഖലയിൽ വിവിധയിടങ്ങളിൽ സൈനിക ഏറ്റുമുട്ടൽ നടക്കുന്നതായാണ് ശത്രുജീത് കപൂർ വ്യക്തമാക്കിയത്. ഈ മാസം വിരമിക്കാനിരിക്കേയാണ് ശത്രുജീത് കപൂറിന്റെ വെളിപ്പെടുത്തൽ. സേനയുടെ വാർഷിക അനുമോദനച്ചടങ്ങിലാണ് ശത്രുജീത് കപൂർ നിർണ്ണായകവിവരങ്ങൾ പങ്കുവെച്ചത്. കിഴക്കൻ അതിർത്തിയിലെ സംഘർഷാവസ്ഥയെക്കുറിച്ചുള്ള ആദ്യത്തെ ഔദ്യോഗിക സ്ഥിരീകരണമാണിത്.

തക്സിങ്, മാസ, ഗലേമോ മേഖലകളിൽ ചൈനീസ് സേനയുടെ കടന്നുകയറ്റമുണ്ടായെന്ന് നേരത്തേ പീപ്പിൾസ് പാർട്ടി ഓഫ് അരുണാചൽ (പി.പി.എ.) ഫാക്ട് ഫൈൻഡിങ് റിപ്പോർട്ടിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു. ചൈനീസ് സൈന്യം 60 കിലോമീറ്റർ ഉള്ളിലേക്ക് കടന്നുവെന്ന അവകാശവാദങ്ങളെ മുഖ്യമന്ത്രി പേമ ഖണ്ഡുവും ആഭ്യന്തരമന്ത്രി മാമ നതുങ്ങും കേന്ദ്രമന്ത്രി കിരൺ റിജിജുവും തള്ളി. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച പല വീഡിയോ ക്ലിപ്പുകളും പഴയതാണെന്ന് ‘പി.ഐ.ബി. ഫാക്ട് ചെക്ക്’ വിഭാഗവും ചൂണ്ടിക്കാട്ടി.

അതേസമയം, അതിർത്തിയിലെ കടന്നുകയറ്റത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്രസർക്കാരിന്റെയും നിശ്ശബ്ദതയെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. സേനയുടെ ധീരതയെ അഭിനന്ദിച്ച കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ്, അരുണാചൽ അതിർത്തിയിലെ സംഘർഷങ്ങളിൽ പ്രധാനമന്ത്രിയും കേന്ദ്രവും പുലർത്തുന്ന നിശ്ശബ്ദത ദുരൂഹമാണെന്ന് കുറ്റപ്പെടുത്തി. അരുണാചലിലെ പ്രദേശങ്ങൾ ചൈന പുനർനാമകരണം ചെയ്യുന്നതും 60,000 മെഗാവാട്ടിന്റെ ഭീമൻ അണക്കെട്ട് നിർമിക്കുന്നതും ഇന്ത്യയുടെ ജല-പാരിസ്ഥിതിക സുരക്ഷയ്ക്ക് വൻഭീഷണിയാണെന്ന് ജയറാം രമേഷ് പറഞ്ഞു.

സാമ്പത്തികരംഗത്തും ചൈനയ്ക്കുമുന്നിൽ കീഴടങ്ങുന്ന നയമാണ് കേന്ദ്രത്തിന്റേതെന്ന് അദ്ദേഹം ആരോപിച്ചു. 2025-26 കാലത്ത് ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി 11,200 കോടി ഡോളറിലെത്തി. ഇതോടെ ചെറുകിട-ഇടത്തരം വ്യവസായങ്ങൾ തകർന്നു. ‘മെയ്ക്ക് ഇൻ ഇന്ത്യ’ എന്നത് ‘ഇംപോർട്ട് ഫ്രം ചൈന’യായി മാറി. 2020-ൽ ഗാൽവാനിൽ 20 ഇന്ത്യൻ ജവാന്മാർ വീരമൃത്യുവരിച്ചപ്പോൾ, ‘ആരും അതിർത്തിയിൽ കടന്നുകയറിയിട്ടില്ല’ എന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചത് ചൈനയ്ക്ക് നൽകിയ ക്ലീൻചിറ്റായിരുന്നെന്നും അന്നുതുടങ്ങിയ വിട്ടുവീഴ്ചകളുടെ ഭവിഷ്യത്താണ് രാജ്യം ഇപ്പോഴും അനുഭവിക്കുന്നതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.

Share post:

Popular

More like this
Related

‘എസ്‌ഐആറിനെതിരായ പ്രതിഷേധങ്ങൾ തുടരും ; ഗ്യാനേഷ് കുമാർ രാജിവെക്കേണ്ടിയും വരും’ – സിജെപി നേതാക്കൾ

ന്യൂഡല്‍ഹി: എസ്‌ഐആറിനെതിരായ തങ്ങളുടെ പ്രതിഷേധ പ്രക്ഷോഭങ്ങള്‍ തുടരുമെന്ന് കോക്രോച്ച് ജനത പാര്‍ട്ടി...

പീസ് ബോണ്ടിനെതിരായുള്ള നേഹ ബോറയുടെ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: 10,000 രൂപയുടെ വ്യക്തിഗത ബോണ്ട് കെട്ടിവയ്ക്കാനും സമാധാനം നിലനിർത്താനും നിർദ്ദേശിച്ച്...