Friday, November 13, 2026

വന്യജീവി ആക്രമണത്തിന് പരിഹാരമില്ല; കർഷകർക്കുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കി സർക്കാർ

Date:

തിരുവനന്തപുരം : വന്യജീവി ആക്രമണത്തിന് പരിഹാരം കാണാനുള്ള ഫലപ്രദമായ നിർദ്ദേശങ്ങളൊന്നും മുന്നോട്ട് വെയ്ക്കാനില്ലെങ്കിലും,  കർഷകർക്കുണ്ടാകുന്ന കൃഷിനാശത്തിന് വനം വകുപ്പ് നൽകിവരുന്ന നഷ്ടപരിഹാരം ഇരട്ടിയാക്കി സംസ്ഥാന സർക്കാർ. കൃഷിനാശത്തിന് പുറമെ കാർഷികോൽപ്പന്നങ്ങളായ തേങ്ങയ്ക്ക് ഒന്നിന് 15 രൂപ നിരക്കിലും, കൊക്കോയ്ക്ക് കിലോഗ്രാമിന് 30 രൂപ നിരക്കിലും നഷ്ടപരിഹാരം അനുവദിക്കും. മുൻപ് തേങ്ങ, കൊക്കോ മരമോ നശിപ്പിച്ചാൽ മാത്രമേ നഷ്ടപരിഹാരം ലഭിച്ചിരുന്നുള്ളു.

പത്ത് വർഷത്തിന് ശേഷമാണ് സർക്കാർ നഷ്ടപരിഹാര നിരക്കുകൾ പരിഷ്ക്കരിക്കുന്നത്. മുൻപ് 2015 ലായിരുന്നു പരിഷ്ക്കരണം അവസാനമായി നടന്നത്. പുതിയ ഉത്തരവ് പ്രകാരം, കർഷകർക്ക് നൽകി വരുന്ന നഷ്ടപരിഹാരത്തിന്റെ പരമാവധി പരിധിയും അപേക്ഷയുടെ എണ്ണത്തിലുള്ള നിയന്ത്രണവും പൂർണ്ണമായും ഒഴിവാക്കി.

രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് ചെയ്യണം വന്യജീവി ആക്രമണം മൂലം കൃഷിനാശമോ ഉൽപ്പന്നനാശമോ ഉണ്ടായാൽ, നാശം സംബന്ധിച്ച വിവരങ്ങൾ കർഷകർ രണ്ടാഴ്ചയ്ക്കുള്ളിൽ ബന്ധപ്പെട്ട അധികാരികൾ മുൻപാകെ റിപ്പോർട്ട് ചെയ്യേണ്ടതാണ്. നാശനഷ്ടം സംഭവിച്ച് ആറ് മാസത്തിനുള്ളിൽ ഇതിനായി നിശ്ചിത മാതൃകയിൽ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. അപേക്ഷകരുടെ അർഹത സംബന്ധിച്ച നിലവിലെ നിബന്ധനകളും അർഹത നിർണ്ണയ പരിശോധനകളും പഴയതുപോലെ തന്നെ തുടരുന്നതാണ്. വന്യജീവി ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശത്തിലുള്ള നഷ്ടപരിഹാര തുക അപര്യാപ്തമാണെന്ന് കണ്ടതിനെ തുടർന്നാണ് വനം വകുപ്പിന്റെ ഇടപെടൽ.

Share post:

Popular

More like this
Related

കാലടിയിൽ വിദ്യാർത്ഥികളെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ്  പിണറായി വിജയൻ; വിസിക്കും സർക്കാരിനുമെതിരെ രൂക്ഷവിമർശനം

കൊച്ചി : കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ നിരാഹാരമിരിക്കുന്ന വിദ്യാര്‍ത്ഥികളെ സന്ദർശിച്ച് പ്രതിപക്ഷ...

മാപ്പപേക്ഷ വേണമെന്ന നിലപാടിലുറച്ച് സർവ്വകലാശാല; ഹൈക്കോടതിയിൽ സത്യവാങ്മൂലം

കൊച്ചി: പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ മാപ്പപേക്ഷ എഴുതി നൽകണമെന്ന ഉറച്ച നിലപാടെടുത്ത് ഹൈക്കോടതിയിൽ...