Thursday, October 8, 2026

പുരുഷ U18 ഹോക്കി ഏഷ്യാ കപ്പിൽ ഇന്ത്യയ്ക്ക് ഹാട്രിക് വിജയം; ഫൈനലിൽ ജപ്പാനെ തകർത്തു

Date:

[ Photo Courtesy: Hockey India /x]

2026-ലെ പുരുഷ അണ്ടർ 18 ഹോക്കി ഏഷ്യാ കപ്പിൽ ഹാട്രിക് വിജയം നേടി ഇന്ത്യ. ജപ്പാനിലെ കാകമിഗഹാരയിലെ കാവസാക്കി ഹെവി ഇൻഡസ്ട്രീസ് ഹോക്കി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ആതിഥേയരായ ജപ്പാനെ 4-1 ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ മൂന്നാം തവണയും ട്രോഫി നേടിയത്.

ഫൈനലിൽ ഇന്ത്യയുടെ പുർതി ആശിഷ് താനി ഹാട്രിക് ഗോൾ നേടി വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ചു. ക്യാപ്റ്റൻ കേതൻ കുശ്വാഹയും ഒരു ഗോൾ നേടി. ജപ്പാന് വേണ്ടി ഗാകു നുമാഡ ഏക ഗോൾ നേടി. പക്ഷേ ഇന്ത്യയുടെ ആക്രമണാത്മക കളിയെ ആതിഥേയർക്ക് തടയാൻ സാദ്ധ്യമായില്ല.

സെമിഫൈനലിൽ പാക്കിസ്ഥാനെ 5-3 ന് തോൽപ്പിച്ച ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ഫൈനലിൽ കളിക്കാനിറങ്ങിയത്,   തുടക്കം മുതൽ ആക്രമിച്ചു കളിച്ച ഇന്ത്യ, ജപ്പാനെ ഒരിക്കലും കളിയിൽ മുന്നേറാൻ  അനുവദിച്ചില്ല. ടൂർണമെന്റിലുടനീളം മികച്ച ഫോം പ്രകടിപ്പിച്ച പുർതി ആശിഷ് താനി ഫൈനലിലും മികച്ച പ്രകടനം കാഴ്ചവെച്ചു.

നേരത്തെ വെങ്കല മെഡനായുള്ള മത്സരത്തിൽ ഇന്ത്യൻ വനിതാ അണ്ടർ 18 ടീം ദക്ഷിണ കൊറിയയെ 3-0 ന് പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കിക്ക്   കൂടുതൽ തിളക്കമാർന്ന നിമിഷങ്ങൾ സമ്മാനിച്ചു.

Share post:

Popular

More like this
Related

ഇടിമിന്നലേറ്റ് അടിയന്തര ലാൻഡിങ് ചെയ്ത് ഇൻഡിഗോ വിമാനം ; അപകടം 17,000 അടി ഉയരത്തിൽ പറക്കുമ്പോൾ

ലഖ്‌നൗ: പട്‌നയിൽനിന്ന് ലഖ്‌നൗവിലേക്ക് പറന്ന ഇൻഡിഗോ വിമാനം ഇടിമിന്നലേറ്റതിനെ തുടർന്ന് അടിയന്തരമായി...

സൗദി അറേബ്യൻ വിമാനത്താവളങ്ങളിൽ ഹൂതി ആക്രമണം; 3 മരണം

റിയാദ് : സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് ഹൂതി ആക്രമണം. അബഹ...