Thursday, November 12, 2026

ഇനി അൽപ്പം ആഭ്യന്തര യുദ്ധമാവാം!; ‘സുരക്ഷാ വിവരങ്ങള്‍ നെതന്യാഹു കൈമാറുന്നില്ല’, എജി ഇടപെടണമെന്ന് ഗാഡി ഐസന്‍കോട്ട്

Date:

ജെറുസലേം: ഇസ്രയേലില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഒരു ഭാഗത്ത് പുരോഗമിക്കവെ, മറുഭാഗത്ത് ബെഞ്ചമിന്‍ നെതന്യാഹുവും  ഗാഡി ഐസന്‍കോട്ടും ആഭ്യന്തര കലഹത്തിന് തുടക്കമിടുകയാണ്. സുരക്ഷാ വിവരങ്ങള്‍ കൈമാറാന്‍ നിലവിലെ പ്രധാനമന്ത്രി നെതന്യാഹു തയ്യാറാകുന്നില്ലെന്ന ആരോപണവുമായി ഐസന്‍കോട്ട് അറ്റോണി ജനറല്‍ ഗാലി ബഹാരവിനെ സമീപിച്ചിരിക്കുകയാണ്. ഇത് ലഭ്യമാക്കാന്‍ എ ജി ഇടപെടണമെന്നാണ് ആവശ്യം.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രസിഡന്റ് തന്നെ ക്ഷണിച്ച സ്ഥിതിക്ക് സൈന്യത്തിന്റെ നീക്കങ്ങള്‍ ഉള്‍പ്പെടെയുള്ള ഇന്റലിജന്‍സ് വിവരങ്ങള്‍ അറിയേണ്ടത് അത്യാവശ്യമാണെന്നാണ് ഐസന്‍കോട്ടിൻ്റെ വാദം. നിലവില്‍ രാജ്യത്ത് ഒരു പ്രതിപക്ഷ നേതാവ് ഇല്ലെന്നിരിക്കെ സമഗ്രവും ഘടനാപരവുമായ വിവരങ്ങള്‍ തനിക്ക് ലഭ്യമാക്കണെന്നാണ് ഐസന്‍കോട്ട് എജിയോട് ആവശ്യപ്പെടുന്നത്. വിവരങ്ങള്‍ ശേഖരിക്കുന്നതിനായി നെതന്യാഹുവുമായി ബന്ധപ്പെടാനുള്ള തന്റെ ടീമിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടു. നിയമം അനുശാസിക്കുന്നത് പോലെ, സൈനീക നടപടികള്‍ ഉള്‍പ്പെടെ ഏതൊരു നീക്കങ്ങളിലും ചര്‍ച്ചകള്‍ നടക്കണം. ഈ നീക്കങ്ങള്‍ മന്ത്രിസഭയും സര്‍ക്കാരും ശരിയായി ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഐസന്‍കോട്ട് അറ്റോണി ജനറലിനോട് ആവശ്യപ്പെട്ടു. രാഷ്ട്ര താല്‍പ്പര്യങ്ങളുടെ സംരക്ഷണത്തിന് ഇതാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സുരക്ഷാ മേധാവികളുടെ എതിര്‍പ്പ് അവഗണിച്ച് ഇറാനെതിരായ നീക്കത്തിന് കരുതല്‍ പ്രധാനമന്ത്രി ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകൾക്കിടെയാണ് ഐസൻകോട്ടിന്റെ നീക്കം. അടിയന്തര ഭീഷണിയില്ലാതെ സുരക്ഷാ സേനയെ വിന്യസിക്കരുതെന്ന് ഇതിന് പിന്നാലെ ഐസന്‍കോട്ട് നെതന്യാഹുവിന് മുന്നറിയിപ്പ് നല്‍കി. ഈ സമയത്ത് നെതന്യാഹു ഉത്തരവാദിത്തത്തോടെ പെരുമാറണം. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നത് വരെ സൈനീക നടപടികള്‍ പോലെയുള്ള വിഷയങ്ങളില്‍ തീരുമാനമെടുക്കരുതെന്നും ഐസന്‍കോട്ട് നെതന്യാഹുവിന് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സര്‍ക്കാര്‍ രൂപീകരണം പുരോഗമിക്കുന്നതിനിടെ ഇറാനെതിരെ ആക്രമണത്തിന് ഒരുങ്ങാനായിരുന്നു സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.  ആക്രമണം പുനരാരംഭിച്ചാല്‍ യുദ്ധം വ്യാപിപ്പിക്കുമെന്ന ഇറാൻ്റെ മുന്നറിയിപ്പ് നിലനിൽക്കെയാണ് ഈ നിർദ്ദേശമെന്നതും ശ്രദ്ധേയം. പ്രത്യാക്രമണത്തിന് ഇറാന്‍ സൈന്യം തയ്യാറാണെന്നാണ് ഇറാന്‍ സുരക്ഷാ കൗണ്‍സില്‍ മേധാവി മുഹ്‌സിന്‍ റസായ് മുന്നറിയിപ്പ് നൽകിയത്.

Share post:

Popular

More like this
Related

സൗദി യാത്ര വീണ്ടും നീട്ടേണ്ടിവരും ; ഇന്ത്യൻ വിമാന സർവ്വീസുകൾ നവംബർ അവസാനം വരെ റദ്ദാക്കി

ന്യൂഡൽഹി : പശ്ചിമേഷ്യൻ സംഘർഷം നിലനിൽക്കെ സൗദി അറേബ്യയിലേക്കുള്ള വിമാന സർവ്വീസുകൾ...

എല്‍പിഎസ്ടി സമരപ്പന്തല്‍ പുന:സ്ഥാപിച്ച് ഡിവൈഎഫ്‌ഐ, വളര്‍മതിക്ക് പകരം നിരാഹാരവുമായി ജയകൃഷ്ണന്‍

തിരുവനന്തപുരം : പോലീസ് പൊളിച്ചു നീക്കിയ സെക്രട്ടേറിയറ്റിന് മുന്നിലെ, എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥികളുടെ...

‘ഇനിയും അരിശം തീർന്നില്ലേ?’- കാലടിയിലെ വിദ്യാർത്ഥി പ്രതിഷേധത്തിൽ സർവ്വകലാശാലയോട് ഹൈക്കോടതി

കൊച്ചി: കാലടി സർവ്വകലാശാല വിദ്യാർത്ഥികളുടെ സസ്പെൻഷൻ വിഷയത്തിൽ വിമർശനങ്ങളുമായി ഹൈക്കോടതി. കുട്ടികളെ...

ജിഎൻഎയുമായി കരാർ തന്നെയില്ല, പിന്നെങ്ങനെ പിന്മാറും?; മറുപടി പറഞ്ഞും കഴിഞ്ഞ സർക്കാരിനെ കുറ്റപ്പെടുത്തിയും മുഖ്യമന്ത്രി

തിരുവനന്തപുരം: വൈദ്യുതി വാങ്ങാന്‍ ജിഎന്‍എയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി...