Sunday, September 20, 2026

മുനമ്പം വിഷയത്തിൽ ജുഡീഷ്യൽ കമ്മിഷൻ; ആരെയും കുടിയിറക്കാതെ ശാശ്വത പരിഹാരം ലക്ഷ്യം

Date:

തിരുവനന്തപുരം∙ മുനമ്പത്തെ വഖഫ് ഭൂമി വിഷയത്തിൽ പ്രശ്ന പരിഹാരത്തിനായി ജുഡീഷ്യൽ കമ്മിഷനെ വയ്ക്കാൻ തീരുമാനിച്ചു. ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരെ കമ്മിഷനായി നിയമിച്ചു. മൂന്നു മാസത്തിനുള്ളിൽകമ്മിഷൻ നടപടികൾ പൂർത്തീകരിക്കണം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.ആരെയും കുടിയിറക്കാതെ ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ജുഡീഷ്യൽ കമ്മിഷനെ വയ്ക്കാൻ തീരുമാനിച്ചത്.ഭൂമിയുടെ ഉടമസ്ഥാവകാശം അടക്കമുള്ള കാര്യങ്ങൾ കമ്മിഷൻ പരിശോധിക്കും.ഭൂമിയിൽ കൈവശാവകാശം ഉള്ള ആരെയും ഒഴിപ്പിക്കില്ലെന്ന് യോഗത്തിനുശേഷം മന്ത്രി പി.രാജീവ് പറഞ്ഞു. താമസിക്കുന്നവരുടെ നിയമപരമായ അവകാശം സംരക്ഷിക്കും. ഇനിയൊരു തീരുമാനം ഉണ്ടാകുന്നതുവരെ വഖഫ് ബോർഡ് നടപടികൾ സ്വീകരിക്കരുതെന്ന് സർക്കാർ നിർദേശിച്ചു. അവർ അത് അംഗീകരിച്ചതായി മന്ത്രി പറഞ്ഞു. കമ്മിഷന് നടപടികൾക്ക് ആവശ്യമായ സംവിധാനങ്ങൾ സർക്കാർ നൽകും. ഭൂനികുതി അടയ്ക്കാൻ നേരത്തെ തീരുമാനിച്ചെങ്കിലും കോടതി അത് സ്റ്റേ ചെയ്തിരുന്നു. സ്റ്റേ പിൻവലിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി പി.രാജീവ് പറ‍ഞ്ഞു.  വഖഫ് ബോർഡ് പുതിയ നോട്ടിസ് നൽകില്ലെന്നും നൽകിയ നോട്ടിസുകളിൽ തുടർനടപടിയുണ്ടാകില്ലെന്നും സമരം പിൻവലിക്കണമെന്നും സർക്കാർ അഭ്യർത്ഥിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഗവേഷക വിദ്യാർത്ഥികളെ  DSUവില്‍ നിന്ന് ഒഴിവാക്കി പ്രത്യേക യൂണിയന്‍ രൂപീകരിക്കാൻ വിസി ; നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധവുമായി എസ്എഫ്ഐ

മലപ്പുറം: കാലിക്കറ്റ് സർവ്വകലാശാല ഡിപ്പാര്‍ട്മെന്റ് സ്റ്റുഡന്റ്‌സ് യൂണിയനില്‍ നിന്ന് ഗവേഷക വിദ്യാര്‍ത്ഥികളെ...

റേഷന്‍ കാര്‍ഡുകൾ ഇല്ലാതാകുന്നു ; ഉപയോക്താവിനെ തിരിച്ചറിയാൻ ഇ-പോസ് മെഷീനുകൾ, ശേഷം സ്മാർട്ട് പിഡിഎസ് വഴി റേഷൻ

തിരുവനന്തപുരം: റേഷൻ കാർഡുകൾ പിൻവലിക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്ത് ഇനി 'സ്മാര്‍ട്ട് പിഡിഎസ്'...