Thursday, August 27, 2026

ഗവേഷക വിദ്യാർത്ഥിനികളോട് ലൈംഗികച്ചുവയോടെയുള്ള പെരുമാറ്റം; കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അദ്ധ്യാപകനെതിരെ നടപടി

Date:

തേഞ്ഞിപ്പലം: ഗവേഷക വിദ്യാർത്ഥിനികളോട് ലൈംഗികച്ചുവയോടെ പെരുമാറിയെന്ന പരാതിയെ തുടർന്ന് അദ്ധ്യാപകനെ ഗൈഡ് പദവിയിൽ നിന്ന് നീക്കി. കോഴിക്കോട് ഫാറൂഖ് കോളജ് മലയാളവിഭാഗം അദ്ധ്യാപകനും കാലിക്കറ്റ് സർവ്വകലാശാലയിലെ പിഎച്ച്.ഡി ഗൈഡുമായ ഡോ. അസീസ് തരുവണക്കെതിരെയാണ് നടപടി. സർവ്വകലാശാല ആഭ്യന്തര പ്രശ്നപരിഹാര സമിതിയുടെ റിപ്പോർട്ടി​ന്റെ അടിസ്ഥാനത്തിലാണ് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ നടപടിയെടുത്തത്. അദ്ധ്യാപകനിൽ നിന്ന് വിശദീകരണം തേടുമെന്നും മറുപടി തൃപ്തികരമല്ലെങ്കിൽ ഗൈഡ് പദവി തിരിച്ച് നൽകില്ലെന്നും വി.സി വ്യക്തമാക്കി.

ലൈംഗികച്ചുവയോടെ പെരുമാറുകയും ശാരീരികവും മാനസികവുമായി ബുദ്ധിമുട്ടിക്കുകയും ചെയ്തെന്നായിരുന്നു അസീസ് തരുവണയുടെ മേൽനോട്ടത്തിൽ ഗവേഷണം നടത്തിയ വിദ്യാർത്ഥിനികളുടെ പരാതി. ഇയാൾക്ക് കീഴിൽ ഗവേഷണം ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്ന് ഗവേഷകർ നിലപാടെടുത്തതോടെ പരാതിക്കാരടക്കമുള്ള നാല് ഗവേഷകർക്ക് മറ്റ് ഗൈഡുമാരുടെ സേവനം ലഭ്യമാക്കി. 2015 -16ൽ ഒരു ദലിത് വിദ്യാർത്ഥിനിയും ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. ഈ അദ്ധ്യാപകനെതിരെ സർവ്വകലാശാല ആഭ്യന്തര പരിഹാര സമിതി മുമ്പാകെ മുമ്പ് മൂന്ന് പരാതികൾ ഉയർന്നുവന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഗൂഡല്ലൂരിലെ 48 മണിക്കൂർ ബന്ദ് : കേരളത്തിൽ നിന്ന് ഊട്ടി, മൈസൂർ യാത്ര ഒഴിവാക്കണമെന്ന നിർദ്ദേശവുമായി മലപ്പുറം കളക്ടർ

മലപ്പുറം : ഗൂഡല്ലൂരിൽ ആരംഭിച്ച 48 മണിക്കൂർ ബന്ദിൻ്റെ പശ്ചാത്തലത്തിൽ  ഇതുവഴിയുള്ള...

കേരളത്തിൻ്റെ പ്രതിഷേധം തള്ളി പാലക്കാട് ഡിവിഷന് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വിഭജിക്കാൻ  കേന്ദ്ര നീക്കം

തിരുവനന്തപുരം : പാലക്കാട് ഡിവിഷന്‍ വിഭജനത്തിൽ കേരളത്തിൻ്റെ പ്രതിഷേധം സജീവമായി നിലനിൽക്കെ...

‘ഓണമദ്യം!’ ; മലയാളി കുടിച്ചത് 771.29 കോടി രൂപയ്ക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ഓണക്കാല മദ്യവിൽപ്പന പൊടിപൊടിച്ചു. ഉത്രാടം വരെയുള്ള എട്ട്...

നേപ്പാളിലെ മിന്നൽപ്രളയത്തിൽ നടുക്കം മാറാതെ ആർക്കിടെക്ട് ജി.ശങ്കർ; ‘അച്ഛനും അമ്മയും പോകേണ്ട എന്ന മകൻ്റെ നിർബന്ധത്തിന് വഴങ്ങി പിൻവാങ്ങിയത് ആശ്വാസമായി’

തിരുവനന്തപുരം : നേപ്പാളിലെ മിന്നൽപ്രളയം വിതച്ച ദുരന്തത്തിൻ്റെ ഭീതിദമായ ചിത്രം ഓർമ്മിപ്പിക്കുന്നതാണ്...