Saturday, October 10, 2026

‘കെ എസ് യുവിന്റെ സങ്കടങ്ങൾ ബന്ധപ്പെട്ട വേദികളിൽ ഉന്നയിക്കണം; മനോവിഷമം ഉണ്ടാക്കുന്ന കാര്യങ്ങൾ ആരും ചെയ്യരുത്’- കെ.സി വേണുഗോപാൽ

Date:

പുതുപ്പള്ളി : കെ.എസ്.യു പ്രവർത്തകർക്ക് സങ്കടമുണ്ടാക്കുന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ടാകാമെങ്കിലും ഇത്തരം കാര്യങ്ങൾ ബന്ധപ്പെട്ട വേദിയിലാണ് ആദ്യം ഉന്നയിക്കേണ്ടതെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പാർട്ടി പ്രവർത്തകർക്ക് മനോവിഷമം ഉണ്ടാക്കുന്ന കാര്യങ്ങൾ ആരും ചെയ്യരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു.

“ആദ്യം പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കണം. ജനങ്ങളാകെ പ്രതീക്ഷയോടെ കാണുന്ന സർക്കാർ ആണിത്. നമ്മുടെ ഭാഗത്ത് നിന്നു തന്നെ അലോസരങ്ങൾ ഉണ്ടാകരുത്. പ്രശ്‌നങ്ങൾ പരിഹരിക്കാൻ പാർട്ടി ശ്രമിക്കും, സർക്കാരും ഇക്കാര്യത്തിൽ ശ്രദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹൈക്കോടതി പ്ലീഡർ നിയമനത്തിൽ സർക്കാരിനെതിരെ കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ രംഗത്തെത്തിയിപുന്നു. തിരുവനന്തപുരം ലോ കോളേജിൽ എസ്.എഫ്.ഐ.യുടെ സജീവപ്രവർത്തകയായിരുന്ന അഡ്വ. ജയോണ ജെയിംസിനെ പ്ലീഡറാക്കിയതിനെതിരെയായിരുന്നു കെ.എസ്.യു. പ്രസിഡൻ്റിന്റെ വിമർശനം. ഫെയ്‌സ്ബുക്കിലെ പരസ്യ പ്രതികരണത്തിൽ പാർട്ടിക്കുള്ളിൽ നിന്നുതന്നെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ ഉയർന്നുവന്നിരുന്നു.

Share post:

Popular

More like this
Related

സിജെപി പ്രതിഷേധം : ഡൽഹിയിൽ കൂട്ടറസ്റ്റ്, ധ്രുവ് റാഠിയും കസ്റ്റഡിയിൽ; പ്രതിഷേധക്കാരെ തടവിലിടാൻ സ്റ്റേഡിയങ്ങളെല്ലാം ഡിറ്റൻഷൻ സെന്ററുകളാക്കി

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നും വോട്ടർപ്പട്ടികയിലെ ക്രമക്കേടുകൾ...

സിഎംആര്‍എല്‍  – എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട്: എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാൻ വിജിലന്‍സ്

തിരുവനന്തപുരം : സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനൊരുങ്ങി വിജിലന്‍സ്. ശനിയാല്ലയോ...