Monday, October 12, 2026

കുന്നംകുളം കസ്റ്റഡി മര്‍ദ്ദനം: 4 പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്ത് ഡിഐജി

Date:

തൃശൂർ : കുന്നംകുളം പോലീസ് സ്റ്റേഷനിലെ കസ്റ്റഡി മര്‍ദ്ദനത്തില്‍ പ്രതികളായ നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്ത് തൃശൂര്‍ റേഞ്ച് ഡിഐജി എസ് ഹരിശങ്കർ. ഉത്തരമേഖലാ ഐജി രാജ്പാല്‍ മീണയ്ക്ക് ആണ് ശുപാർശ. നിലവില്‍ എടുത്തിട്ടുള്ള അച്ചടക്ക നടപടി പുനഃപരിശോധിക്കണമെന്നും ശുപാർശയിൽ ആവശ്യപ്പെടുന്നു.

യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ കുന്നംകുളം പൊലീസ് സ്റ്റേഷനിലിട്ട് അതിക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടുത്തിടെയാണ് പുറത്തു വന്നത്. കുന്നംകുളം സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ നുഹ്മാൻ, സി.പി. ഒ മാരായ ശശിന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവർ ചേർന്നായിരുന്നു സുജിത്തിനെ മർദ്ദിച്ചത്. സുജിത്തിന്  ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ ഇന്നലെ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു. ഈ കേസില്‍പ്പെട്ട നാലു പോലീസുകാരെയാണ് സസ്‌പെന്‍ഡ് ചെയ്യാൻ ഡിഐജി ശുപാർശ ചെയ്തിട്ടുള്ളത്. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഡൽഹിയിൽ പ്രതിഷേധത്തിനിടെ യുവതിയെ ആക്രമിച്ച സംഭവം: 4 ഹിന്ദു രക്ഷാദള്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പോലീസ്

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...

ഇൻഡിഗോ വിമാനത്തിൽ പവർബാങ്ക് പൊട്ടിത്തെറിച്ച് ലഗേജ് കമ്പാർട്ടുമെന്റിൽ തീപ്പിടിച്ചു; വിമാനം ഹൈദരാബാദിൽ ഇറക്കി

ഹൈദരാബാദ് : ഇൻഡിഗോ വിമാനത്തിൽ ലഗേജ് കമ്പാർട്ടുമെന്റിൽ സൂക്ഷിച്ച ഒരു യാത്രക്കാരന്റെ...