Saturday, October 10, 2026

തുടർതിരിച്ചടികൾ ഏറ്റുവാങ്ങി മമത ; പാർട്ടി രണ്ടായി, പേരും ചിഹ്നവും കൈമോശം വന്നു, പിന്നാലെ നന്ദിഗ്രാമിലെ സ്ഥാനാര്‍ത്ഥിയും കൈവിട്ടു

Date:

കൊൽക്കത്ത  : പാര്‍ട്ടി രണ്ടായി,  തുടർന്ന് പാർട്ടി പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു. പിന്നാലെ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും മമതയെ കൈവിട്ടു. തുടർതിരിച്ചടികളുടെ മുമ്പിലാണ് ഇപ്പോൾ മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി!

കഴിഞ്ഞ ദിവസം തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പേരും ചിഹ്നവും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചിരുന്നതിന് പിന്നാലെയാണ്
നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ മമത ബാനര്‍ജി വിഭാഗം സ്ഥാനാര്‍ത്ഥിയായിരുന്ന  സഞ്ചിത പ്രധാന്‍ ദേ മത്സരരംഗത്തു നിന്നും അപ്രതീക്ഷിതമായി പിന്‍മാറി മമതയെ ഞെട്ടിച്ചത്. ബിജെപി നേതാവും മുഖ്യമന്ത്രിയുമായ സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സഞ്ചിത പ്രധാന്‍ മത്സരത്തില്‍ നിന്നും പിന്മാറിയത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

നന്ദിഗ്രാമിൽ അധ്യാപികയായിരുന്ന സഞ്ചിത പ്രധാന്‍, നിയമന വിവാദത്തെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടയാളാണ്.  മമത ബാനര്‍ജി പരാജയപ്പെട്ട നന്ദിഗ്രാം മണ്ഡലത്തില്‍ താരതമ്യേന അപ്രധാന സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിൽ പാർട്ടിക്കുള്ളിൽ നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നതാണ്.

സഞ്ചിത മത്സരരംഗത്തു നിന്നും പിന്മാറുന്നതായി അറിയിച്ചതിനു പിന്നാലെ, ബിജെപിയെ കുറ്റപ്പെടുത്തി മമത ബാനര്‍ജി രംഗത്തെത്തി. പാര്‍ട്ടി ചിഹ്നവും പേരും നഷ്ടമായതിന് പിന്നില്‍ ബിജെപിയാണെന്ന് മമത ആരോപിച്ചു

അതേസമയം, ബിജെപിക്കെതിരായ പോരാട്ടത്തില്‍ നിന്നും പിന്മാറില്ലെന്ന് മമത വ്യക്തമാക്കി. നന്ദിഗ്രാമില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്നും മമത അറിയിച്ചു. ബിജെപി ഉദ്ധവ് താക്കറെയുടെ ശിവസേനയോട് ചെയ്തതു തന്നെയാണ് തൃണമൂലിനു നേരെയും ചെയ്തത്. അതു തന്നെയാണ് എന്‍സിപിയോടും ചെയ്തത്. പാര്‍ട്ടി പേരും ചിഹ്നവും മരവിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി നിയമവിരുദ്ധമാണ്. ഇതുകൊണ്ടൊന്നും പിന്മാറില്ലെന്നും, കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നും മമത ബാനര്‍ജി വ്യക്തമാക്കി.

Share post:

Popular

More like this
Related

നവരാത്രി പൂജ വിഗ്രഹഘോഷയാത്രക്ക് തുടക്കം; ഇന്ന് കേരള അതിർത്തിയിൽ സ്വീകരണം

(ചിത്രം - ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ ഉടവാൾ ഏറ്റുവാങ്ങുന്നു)തിരുവനന്തപുരം...

വിവാദ പി.എസ്.സി പുന:ർമൂല്യനിർണ്ണയം; റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ പരാതിക്കാരന് ഒന്നാം റാങ്ക്, ആദ്യ സ്ഥാനക്കാരൻ അഞ്ചാമത്

തിരുവനന്തപുരം: ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്ക് നടന്ന പി.എസ്.സി. പരീക്ഷയുടെ പുന:ർമൂല്യനിർണ്ണയത്തിന്...