Thursday, September 17, 2026

‘യുപിഐ ഇടപാടുകൾ പൂർണ്ണമായും സൗജന്യമായിരിക്കുമെന്ന് ജനങ്ങളെ വിശ്വസിപ്പിച്ചു ; പിന്നീട് ഇപ്പോൾ കേന്ദ്രം നടത്തുന്നത് പോക്കറ്റടി’ – പിണറായി വിജയൻ

Date:

തിരുവനന്തപുരം: യുപിഐ ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തെ പകൽക്കൊള്ളയാണെന്ന് വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വൻകിട ഫിൻടെക് കമ്പനികൾക്കു കൊള്ളലാഭമുണ്ടാക്കാനുള്ള ഉപകരണമാക്കി യുപിഐ സംവിധാനത്തെ മാറ്റുന്ന സർക്കാർ നടപടി അംഗീകരിക്കാനാവില്ലെന്നും പിണറായി കൂട്ടിച്ചേർത്തു.

“ഡിജിറ്റൽ ഇന്ത്യയുടെ പേരിൽ ജനങ്ങളെ യുപിഐ ഇടപാടുകളിലേക്ക് നിർബ്ബന്ധിച്ചു മാറ്റിയ ശേഷം, അതിനെ ഒരു വരുമാന മാർഗ്ഗമാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. വിദേശ ധനകാര്യ ഏജൻസികളുടെയും സ്വകാര്യ ബാങ്കുകളുടെയും താല്പര്യത്തിന് കേന്ദ്ര സർക്കാർ കുടപിടിക്കുകയാണ്.”- പിണറായി വിജയൻ പറഞ്ഞു

യുപിഐ ഇടപാടുകൾ സൗജന്യമായിരിക്കുമെന്ന് ജനങ്ങളെ വിശ്വസിപ്പിച്ചായിരുന്നു കേന്ദ്രത്തിന്റെ നീക്കങ്ങളെന്ന് പിണറായി ചൂണ്ടിക്കാട്ടി. സാധാരണക്കാരായ അസംഘടിത തൊഴിലാളികൾ അടക്കമുള്ളവർ ഇത് വിശ്വസിച്ച് യുപിഐയിലേക്ക് മാറി. 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് 0.4% മുതൽ ഫീസ് ഈടാക്കാനുള്ള പുതിയ വിജ്ഞാപനം മിതമായ ഭാഷയിൽ പറഞ്ഞാൽ പോക്കറ്റടിയാണെന്ന് പിണറായി പറഞ്ഞു.

പിണറായി വിജയൻ്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് പൂർണ്ണ രൂപം –

യുപിഐ ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം പകൽക്കൊള്ളയാണ്. വൻകിട ഫിൻടെക് കമ്പനികൾക്കു കൊള്ളലാഭമുണ്ടാക്കാനുള്ള ഉപകരണമാക്കി യുപിഐ സംവിധാനത്തെ മാറ്റുന്ന സർക്കാർ നടപടി അംഗീകരിക്കാനാവില്ല. ഡിജിറ്റൽ ഇന്ത്യയുടെ പേരിൽ ജനങ്ങളെ യുപിഐ ഇടപാടുകളിലേക്ക് നിർബന്ധിച്ചു മാറ്റിയ ശേഷം, അതിനെ ഒരു വരുമാന മാർഗ്ഗമാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. വിദേശ ധനകാര്യ ഏജൻസികളുടെയും സ്വകാര്യ ബാങ്കുകളുടെയും താല്പര്യത്തിന് കേന്ദ്ര സർക്കാർ കുടപിടിക്കുകയാണ്.

നോട്ടുനിരോധനത്തിനു ശേഷം രാജ്യത്ത് കെട്ടിഘോഷിച്ചു നടപ്പാക്കിയ ‘ഡിജിറ്റൽ ഇന്ത്യ’ ക്യാമ്പെയിൻ എന്തിനായിരുന്നുവെന്നെങ്കിലും കേന്ദ്ര സർക്കാർ വ്യക്തമാക്കണം. യുപിഐ ഇടപാടുകൾ പൂർണ്ണമായും സൗജന്യമായിരിക്കുമെന്ന് ജനങ്ങളെ വിശ്വസിപ്പിച്ചാണ് അത് പ്രചരിപ്പിച്ചത്. സാധാരണക്കാരും അസംഘടിത തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമെല്ലാം ഇത് വിശ്വസിച്ച് പൂർണ്ണമായും ഡിജിറ്റൽ ഇടപാടുകളിലേക്ക് മാറി. 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് 0.4% മുതൽ ഫീസ് ഈടാക്കാനുള്ള പുതിയ വിജ്ഞാപനം മിതമായ ഭാഷയിൽ പറഞ്ഞാൽ പോക്കറ്റടിയാണ്.

ഈ ഫീസ് വ്യാപാരികളിൽ നിന്നും ഈടാക്കുമെന്നാണ് പറയപ്പെടുന്നതെങ്കിലും ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിച്ച് ഇതിന്റെ അന്തിമ ബാധ്യത ഉപഭോക്താക്കളിലേക്ക് തള്ളപ്പെടുമെന്നുറപ്പാണ്. ആത്യന്തികമായി ഈ സാമ്പത്തിക ഭാരം മുഴുവൻ സാധാരണക്കാരന്റെ തലയിലാകുന്ന നിലയാണ്. ബാങ്കുകളുടെ മിനിമം ബാലൻസ് പിഴ, എടിഎം നിരക്കുകൾ തുടങ്ങിയവയിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്നതിന് പിന്നാലെയാണ് ഇപ്പോൾ യുപിഐ ഫീസും അടിച്ചേൽപ്പിക്കുന്നത്. കോർപ്പറേറ്റുകൾക്ക് ലാഭമുണ്ടാക്കാൻ വേണ്ടി ജനങ്ങളെ പിഴിയുന്ന ഈ തീരുമാനത്തിൽ നിന്ന് കേന്ദ്ര സർക്കാർ അടിയന്തരമായി പിന്മാറണം.

Share post:

Popular

More like this
Related

ആന്റോ അഗസ്റ്റിന് മേൽ കൂടുതൽ പിടിമുറുക്കി എക്‌സൈസ് ; 12.75 ലിറ്റർ വ്യാജമദ്യം പിടിച്ചെടുത്തതായി റിപ്പോർട്ട്

കൊച്ചി: റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന് മേൽ കുരുക്ക് മുറുക്കി...

‘ടോമിൻ തച്ചങ്കരി കുറ്റക്കാരൻ’ ; അനധികൃത സ്വത്ത് സമ്പാദന കേസിൽ കോടതി

കോട്ടയം : അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ...

തിരുവനന്തപുരം മൃഗശാല മാറ്റം; മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിൽ വാണിജ്യ ലക്ഷ്യമെന്ന് മുൻ മേയർ വി കെ പ്രശാന്ത്

തിരുവനന്തപുരം : തിരുവനന്തപുരം മൃഗശാല വനാതിർത്തിയിലേക്ക് മാറ്റണമെന്ന മുഖ്യമന്ത്രി വി ഡി...