Monday, September 21, 2026

സിദ്ധരാമയ്യയുടെ വീട്ടിലെത്തി കീഴടങ്ങി മാവോയിസ്റ്റുകൾ; സംഘത്തിൽ മലയാളിയും

Date:

[ Photo Courtesy : ANI ]

ബെംഗളൂരു : സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് സ്വീകരിച്ച് കർണാടകയിൽ നാല് സ്ത്രീകളടക്കം ആറ് മാവോയിസ്റ്റുകൾ കീഴടങ്ങി. ക‍ർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് മാവോയിസ്റ്റുകൾ കീഴടങ്ങിയത്. പോലീസ് അകമ്പടിയോടെയാണ് മാവോയിസ്റ്റുകൾ ബെംഗളൂരുവിലെത്തിയത്. ചിക്കമംഗളൂരു ജില്ലാ കലക്ടർ മീന നാഗരാജ് അനുഗമിച്ചു. കർണാടകയിലെ ചിക്കമംഗളൂരുവിൽ വനമേഖലയിൽ താവളമാക്കിയ ആറ് മാവോയിസ്റ്റുകളാണ് കീഴടങ്ങിയത്.

കബനി ദളത്തിലെ അംഗങ്ങളാണ് കീഴടങ്ങിയ മാവോയിസ്റ്റുകൾ. ദക്ഷിണേന്ത്യയിലെ സായുധ പ്രസ്ഥാനത്തിൻ്റെ നേതാവായി കണക്കാക്കപ്പെടുന്ന മുണ്ടഗരു ലത, സുന്ദരി കുത്‌ലൂർ, വനജാക്ഷി ബലെഹോളെ, മാരപ്പ അരോളി, ജിഷ, കെ വസന്ത് എന്നിവരാണ് ആറ് പേർ.  ആദ്യത്തെ നാല് പേർ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണെങ്കിൽ, ജിഷ മലയാളിയും വയനാട്ടുകാരിയുമാണ്.
വസന്ത് തമിഴ്‌നാട്ടിൽ നിന്നുമാണ്.  ലതയ്‌ക്കെതിരെ 85 കേസുകളും സുന്ദരി 71, ബലെഹോളെ 29, അരോളി 50, ജിഷ 17, വസന്ത് എട്ട് കേസുകളും ഉള്ളതായി വൃത്തങ്ങൾ അറിയിച്ചു.

ഇവരുടെ നേതാവ് വിക്രം ഗൗഡ കഴിഞ്ഞ നവംബറിൽ കർണാടകയിലെ നക്സൽവിരുദ്ധ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. മാവോയിസ്റ്റുകളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്ന കർണാടക സർക്കാരിന്റെ പദ്ധതി പ്രകാരം ചിക്കമംഗളൂരുവിലെ പശ്ചിമഘട്ട മലനിരകളിൽ കഴിയുന്ന ഇവരുമായി സർക്കാരിന്റെ ദൂതർ കഴിഞ്ഞ ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. വിക്രം ഗൗഡയുടെ ഏറ്റുമുട്ടൽ കൊലയിൽ കുറ്റമറ്റ അന്വേഷണം വേണമെന്നായിരുന്നു ഇവരുടെ പ്രധാന ആവശ്യം.

കയ്യേറ്റങ്ങൾ ഒഴിപ്പിക്കുക, പശ്ചിമഘട്ടത്തെ കുറിച്ചുള്ള കസ്തൂരിരംഗൻ റിപ്പോർട്ട് തള്ളിക്കളയുക, വിക്രം ഗൗഡയെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുക, ഇപ്പോൾ ജയിലിൽ കഴിയുന്ന മാവോയിസ്റ്റുകൾക്ക് പുനരധിവാസ പാക്കേജ് എന്നിവയാണ് ഇവരുടെ ആവശ്യങ്ങൾ. ചില ആവശ്യങ്ങൾ സർക്കാരിനും‌ മുന്നിലുണ്ടെന്നും ചിലത് ചർച്ച ചെയ്യാനുണ്ടെന്നും സർക്കാർ ദൂതൻ കെ.എൽ.അശോക് മാവോയിസ്റ്റുകളെ അറിയിച്ചിരുന്നു.

ഉന്നയിച്ച ആവശ്യങ്ങൾക്കൊപ്പം മാവോയിസ്റ്റുകളുടെ ഒലിവ് പച്ച യൂണിഫോം ലത പ്രതീകാത്മകമായി കൈമാറി, മുഖ്യമന്ത്രി സിദ്ദരാമയ്യ തിരികെ അവർക്ക് ഭരണഘടനയുടെ പകർപ്പുകളും നൽകി

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ജീവനക്കാരുടെ പണിമുടക്ക്: 5 ദിവസം തുടർച്ചയായി ബാങ്കുകൾ അടഞ്ഞുകിടക്കും

കൊച്ചി: ബാങ്ക് ജീവനക്കാർ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കിനെത്തുടർന്ന് തുടർച്ചയായി അഞ്ച്...

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....

ബിജെപിക്കെതിരെ അഖിലേഷ് യാദവിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രം ഫലം കാണുമോ ?; പ്രത്യേകം ലക്ഷ്യം വെയ്ക്കുന്നത് 27 മണ്ഡലങ്ങൾ

ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 മണ്ഡലങ്ങൾ ലക്ഷ്യം...