Monday, September 21, 2026

‘മറുനാടൻ മലയാളി’ ഷാജൻ സ്‌കറിയ അറസ്റ്റിൽ

Date:

തിരുവനതപുരം : അപകീർത്തികരമായി വാർത്ത നൽകി എന്ന പരാതിയിൽ മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്‌കറിയയെ അറസ്റ്റിൽ. മാഹി സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. . മറുനാടൻ മലയാളി ചാനൽ  നൽകിയ വാർത്ത വ്യക്തിപരമായ ജീവിതത്തെ ബാധിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. വീഡിയോയിലൂടെ സമൂഹത്തിനുമുന്നിൽ മോശക്കാരിയായി ചിത്രീകരിച്ചെന്നും പരാതിയിലുണ്ട്.

തിരുവനന്തപുരം സൈബർ പോലീസാണ് കുടപ്പനക്കുന്നിലെ വീട്ടിൽ നിന്ന് ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം BNS 79, IT ACT 120 എന്നി വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. പോലീസ് ഇയാളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. വൈദ്യപരിശോധന അടക്കമുള്ള കാര്യങ്ങളിലേക്ക് പൊലീസ് കടക്കും.

ഡിസംബർ 23 നാണ് ചാനൽ വഴി ഷാജൻ സ്‌കറിയ വീഡിയോ സംപ്രേഷണം ചെയ്തത്. ആദ്യം മുഖ്യമന്ത്രിക്ക് പരാതി കൈമാറിയ യുവതി,പിന്നീട് സംസ്ഥാന പോലീസ് മേധാവിക്കും പരാതി കൈമാറുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....

ബിജെപിക്കെതിരെ അഖിലേഷ് യാദവിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രം ഫലം കാണുമോ ?; പ്രത്യേകം ലക്ഷ്യം വെയ്ക്കുന്നത് 27 മണ്ഡലങ്ങൾ

ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 മണ്ഡലങ്ങൾ ലക്ഷ്യം...