Tuesday, September 29, 2026

പുരുഷ മൃതദേഹങ്ങൾക്കെതിരെയുള്ള  അധിക്ഷേപ പരാമർശത്തിൽ കുരുക്കിലായി എംബിബിഎസ് വിദ്യാർത്ഥിനി;  കേസെടുത്ത് പോലീസ്

Date:

മുംബൈ : സ്റ്റാൻഡ്-അപ്പ് കോമഡി ഷോയിൽ പുരുഷ മൃതദേഹങ്ങൾക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ കുരുക്കിലായി  എംബിബിഎസ് വിദ്യാർത്ഥിനി. മുംബൈയിലെ പ്രശസ്തമായ കിംഗ് എഡ്വേർഡ് മെമ്മോറിയൽ (കെഇഎം) ആശുപത്രിയിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയായ സേജൽ പവാറിനാണ് വിവാദ പരാമർശത്തിന്റെ പേരിൽ നിയമനടപടി നേരിടേണ്ടി വന്നത്. വിദ്യാർത്ഥിനി നടത്തിയ പ്രസ്താവനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്നുണ്ടായ പ്രതിഷേധമാണ് സ്ഥിതി കൂടുതൽ വഷളാക്കിയത്.

കെഇഎം ആശുപത്രി ഭരണകൂടം അവർക്കെതിരെ ഉന്നതതല അന്വേഷണത്തിന് സമിതി രൂപീകരിച്ചിട്ടുണ്ട്. ഹോസ്റ്റൽ വാർഡനും ബയോകെമിസ്ട്രി വിഭാഗം മേധാവിയുമായ ഡോ. അനിത ചാലക്, അസിസ്റ്റന്റ് പ്രൊഫസർ ഓഫ് മെഡിസിൻ ഡോ. ശ്രദ്ധ മോർ എന്നിവരടങ്ങുന്നതാണ് അന്വേഷണ സമിതി.
ഷോയുടെ ഒരു മണിക്കൂർ ദൈർഘ്യമുള്ള മുഴുവൻ ദൃശ്യങ്ങളും കമ്മിറ്റി പരിശോധിച്ചു. ദേശീയ മെഡിക്കൽ കമ്മീഷന്റെ (എൻഎംസി) സോഷ്യൽ മീഡിയ മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ, കമ്മിറ്റി ഇന്ന് വൈകുന്നേരമോ നാളെ രാവിലെയോ ഡീനിന് റിപ്പോർട്ട് സമർപ്പിക്കും.

കൊമേഡിയൻ പ്രണിത് മോർ അവതാരകനായ ഷോയിൽ, മെഡിക്കൽ പഠനത്തിനായി ഉപയോഗിക്കുന്ന പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളുടെ വലിപ്പം താരതമ്യം ചെയ്തുകൊണ്ട്  സേജൽ പവാർ നടത്തിയ അധിക്ഷേപ പരാമർശമാണ് വിവാദമായത്. പരാമർശത്തിന്റെ രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വ്യാപകമായ  പ്രതിഷേധമാണ് ഉയർന്നുവന്നത്.

സേജലിനെ ഇതുവരെ സസ്‌പെൻഡ് ചെയ്തിട്ടില്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.  മെഡിക്കൽ വിദ്യാഭ്യാസത്തിനായി ആളുകൾ ദാനം ചെയ്യുന്ന മൃതദേഹങ്ങളോട്    ആദരവ് കാണിക്കണമെന്നിരിക്കെ, പരസ്യമായി പരിഹസിക്കുന്നത് അങ്ങേയറ്റം അവഹേളനമാണെന്ന് മുതിർന്ന ഡോക്ടർമാർ പറയുന്നു.

അതേസമയം വിഷയത്തിൽ മഹാരാഷ്ട്ര സൈബർ പോലീസ്  സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോർ, ഹിമാൻഷു ജംഗ്ര, വിദ്യാർത്ഥി സേജൽ പവാർ, നോഡൽ സൈബർ പോലീസ് സ്റ്റേഷനിലെ മറ്റ് കൂട്ടാളികൾ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 2023 ലെ സെക്ഷൻ 75(1)(iv), 75(3), 294, 353(2), 2000 ലെ ഇൻഫർമേഷൻ ടെക്നോളജി (ഐടി) ആക്ടിലെ സെക്ഷൻ 67 എന്നിവ പ്രകാരമാണ് എഫ്‌ഐആർ ഫയൽ ചെയ്തിട്ടുള്ളത്.  തുടർന്ന്, പ്രതികളെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു.

മഹാരാഷ്ട്ര അസോസിയേഷൻ ഓഫ് റെസിഡന്റ് ഡോക്ടേഴ്‌സ് (MARD) ഈ പ്രസ്താവനയെ ശക്തമായി അപലപിച്ചു, വിദ്യാർത്ഥിനി പരസ്യമായി മാപ്പ് പറയണമെന്ന് അവർ ആവശ്യപ്പെടുകയും സംവരണ ക്വാട്ടയുമായി ബന്ധപ്പെട്ട് ഓൺലൈൻ പീഡനവും ട്രോളിംഗും അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.

Share post:

Popular

More like this
Related

‘പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംഘടനാ പ്രവര്‍ത്തനം തുടരാം, ഭരണഘടനാ അവകാശമാണത്’ ; ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: പോലീസ് സംഘടനാ പുന:ക്രമീകരണം റദ്ദാക്കി ഹൈക്കോടതി. സംഘടനാ പ്രവര്‍ത്തനം തുടരാന്‍...

‘ജീവന്‍രക്ഷാ മരുന്നുകളുടെ അമിത വിലയിൽ കേന്ദ്ര സര്‍ക്കാരിന് ഇടപെടാം’; സ്താനാര്‍ബുദ ചികിത്സയ്ക്കുള്ള മരുന്ന് വില ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ ഹൈക്കോടതി

കൊച്ചി: കമ്പനികള്‍ക്കു പേറ്റന്റ് ഉണ്ടെങ്കിലും ജീവന്‍രക്ഷാ മരുന്നുകളുടെ വില സാധാരണക്കാരനു താങ്ങാനാവുന്നില്ലെങ്കില്‍...

‘വിസ്മയം’ കട്ടപ്പുറത്ത്!; കെഎസ്ആർടിസിയുടെ 718 ബസുകൾ പ്രതിസന്ധിയിലെന്ന് വിവരാവകാശ രേഖ

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ 718 ബസുകള്‍ കട്ടപ്പുറത്തെന്ന് വിവരാവകാശ രേഖ. സ്ത്രീ...

ഗ്യാനേഷ് കുമാറിന്റെ രാജി ; ഇന്ന് ഡൽഹിയിൽ ഇടതുപക്ഷ പാർട്ടികളുടെ സംയുക്ത പ്രതിഷേധം

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...