Wednesday, September 30, 2026

നടി ആക്രമിക്കപ്പെട്ട കേസ്: മെമ്മറി കാർഡ് ചോർച്ചയിൽ സർക്കാരിനോട് നിലപാട് ആവശ്യപ്പെട്ട് ഹൈക്കോടതി

Date:

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ചോർന്ന കേസിൽ എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാരിനോട് നിലപാട് തേടി ഹൈക്കോടതി. ഹർജി സ്വീകരിച്ച്
ജസ്റ്റിസ് സിഎസ് ഡയസ്, ഒരു മാസത്തിനുള്ളിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചു.

മെമ്മറി കാർഡും പെൻഡ്രൈവും സീൽ ചെയ്ത കവറിൽ കേരള ഹൈക്കോടതി രജിസ്ട്രാർ ജനറലിന് അയയ്ക്കാനും സീൽ ചെയ്ത കവർ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ രജിസ്ട്രാർ ജനറലിന്റെ കസ്റ്റഡിയിൽ സൂക്ഷിക്കാനും എറണാകുളം ജില്ലാ സെഷൻസ് കോടതിയോട് ഹൈക്കോടതി നിർദ്ദേശിച്ചു. മെമ്മറി കാർഡിലെ ഉള്ളടക്കം ചോർന്നതായി ആരോപിക്കപ്പെടുന്ന വിഷയത്തിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) പുതിയ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് അതിജീവിത നർജി നൽകിയത്.

Share post:

Popular

More like this
Related

‘പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംഘടനാ പ്രവര്‍ത്തനം തുടരാം, ഭരണഘടനാ അവകാശമാണത്’ ; ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: പോലീസ് സംഘടനാ പുന:ക്രമീകരണം റദ്ദാക്കി ഹൈക്കോടതി. സംഘടനാ പ്രവര്‍ത്തനം തുടരാന്‍...

‘ജീവന്‍രക്ഷാ മരുന്നുകളുടെ അമിത വിലയിൽ കേന്ദ്ര സര്‍ക്കാരിന് ഇടപെടാം’; സ്താനാര്‍ബുദ ചികിത്സയ്ക്കുള്ള മരുന്ന് വില ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ ഹൈക്കോടതി

കൊച്ചി: കമ്പനികള്‍ക്കു പേറ്റന്റ് ഉണ്ടെങ്കിലും ജീവന്‍രക്ഷാ മരുന്നുകളുടെ വില സാധാരണക്കാരനു താങ്ങാനാവുന്നില്ലെങ്കില്‍...

‘വിസ്മയം’ കട്ടപ്പുറത്ത്!; കെഎസ്ആർടിസിയുടെ 718 ബസുകൾ പ്രതിസന്ധിയിലെന്ന് വിവരാവകാശ രേഖ

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ 718 ബസുകള്‍ കട്ടപ്പുറത്തെന്ന് വിവരാവകാശ രേഖ. സ്ത്രീ...

ഗ്യാനേഷ് കുമാറിന്റെ രാജി ; ഇന്ന് ഡൽഹിയിൽ ഇടതുപക്ഷ പാർട്ടികളുടെ സംയുക്ത പ്രതിഷേധം

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...