Wednesday, September 30, 2026

ബാങ്ക് വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവർക്ക് ‘ആശ്വാസ് പദ്ധതി’യുമായി സഹകരണ വകുപ്പ് ; ജനങ്ങൾക്ക് ആശ്വാസകരമാകുമെന്ന് മന്ത്രി ലിജു

Date:

തിരുവനന്തപുരം : സംസ്ഥാനത്തെ സഹകരണ സംഘങ്ങളിൽ നിന്നും ബാങ്കുകളിൽ നിന്നും വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവർക്കായി ‘ആശ്വാസ് 2026’ പദ്ധതിയുമായി സഹകരണ വകുപ്പ്.  
സഹകരണ വകുപ്പ് നടപ്പാക്കുന്ന ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ജനങ്ങൾക്ക് ആശ്വാസകരമാകുമെന്ന് മന്ത്രി എം ലിജു പറഞ്ഞു. യു.ഡി.എഫ് സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഈ പദ്ധതി ജൂൺ 1 മുതൽ ആഗസ്റ്റ് 31 വരെയാണ് നടപ്പിലാക്കുന്നത്. ജപ്തിയുമായി ബന്ധപെട്ട് നിരവധി പരാതികൾ വന്നിരുന്നു. നിക്ഷേപകർക്ക് പണം തിരികെ ലഭിക്കണം. അതാണ്സ ർക്കാരിൻ്റെ പ്രഖ്യാപിത ലക്ഷ്യമെന്നും അതിനുവേണ്ടിയുള്ള നടപടിയുണ്ടാകുമെന്നും ലിജു വ്യക്തമാക്കി

ലഹരി മാഫിയകളെ തുടച്ചുനീക്കാൻ കേരള എക്സൈസ് വകുപ്പ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നിരവധിപ്പേരെ അറസ്റ്റ് ചെയ്തു. എക്സൈസിന് നിരവധി പരിമിതികളുണ്ട്. ഉദ്യോഗസ്‌ഥരുടെ എണ്ണം, വാഹനങ്ങൾ, ലാബ് എന്നിവയിലെല്ലാം പരിമിതിയുണ്ട്. ഒരു മോഡൽ ഓഫീസ് എക്സൈസിനില്ല. തണ്ടറിൻ്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. പുതിയ മദ്യ നയം ഉണ്ടാകും. ബജറ്റിന് ശേഷo ചർച്ച തുടങ്ങും. കേരളത്തിന് പ്രയോജപ്രദമായ നയമായിരിക്കുമുണ്ടാകുകയെന്നും മന്ത്രി വിശദീകരിച്ചു.

Share post:

Popular

More like this
Related

‘പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംഘടനാ പ്രവര്‍ത്തനം തുടരാം, ഭരണഘടനാ അവകാശമാണത്’ ; ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: പോലീസ് സംഘടനാ പുന:ക്രമീകരണം റദ്ദാക്കി ഹൈക്കോടതി. സംഘടനാ പ്രവര്‍ത്തനം തുടരാന്‍...

‘ജീവന്‍രക്ഷാ മരുന്നുകളുടെ അമിത വിലയിൽ കേന്ദ്ര സര്‍ക്കാരിന് ഇടപെടാം’; സ്താനാര്‍ബുദ ചികിത്സയ്ക്കുള്ള മരുന്ന് വില ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ ഹൈക്കോടതി

കൊച്ചി: കമ്പനികള്‍ക്കു പേറ്റന്റ് ഉണ്ടെങ്കിലും ജീവന്‍രക്ഷാ മരുന്നുകളുടെ വില സാധാരണക്കാരനു താങ്ങാനാവുന്നില്ലെങ്കില്‍...

‘വിസ്മയം’ കട്ടപ്പുറത്ത്!; കെഎസ്ആർടിസിയുടെ 718 ബസുകൾ പ്രതിസന്ധിയിലെന്ന് വിവരാവകാശ രേഖ

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ 718 ബസുകള്‍ കട്ടപ്പുറത്തെന്ന് വിവരാവകാശ രേഖ. സ്ത്രീ...

ഗ്യാനേഷ് കുമാറിന്റെ രാജി ; ഇന്ന് ഡൽഹിയിൽ ഇടതുപക്ഷ പാർട്ടികളുടെ സംയുക്ത പ്രതിഷേധം

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...