Tuesday, October 6, 2026

ചൂടിനെ തണുപ്പിക്കാൻ  കാലവർഷം വരവായി; സംസ്ഥാനത്ത് മേയ് അവസാനം  മഴ എത്തിയേക്കും

Date:

[ Photo Al]

തിരുവനന്തപുരം : തിളച്ചുമറിഞ്ഞെത്തുന്ന ചൂടിനെ തടുക്കാനാവാതെ ജനജീവിതം ദുസ്സഹമാകുന്നതിനിടെ, മഴയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പ് അധികനാൾ വേണ്ടിവരില്ലെന്ന്  കാലാവസ്ഥാ വകുപ്പ്. ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ കാലവർഷം (ഇടവപ്പാതി) നിശ്ചയിച്ച സമയത്തിന് മുൻപേ ഇന്ത്യയിലും സംസ്ഥാനത്തുമെത്താൻ സാദ്ധ്യതയുണ്ടെന്നാണ്  കാലാവസ്ഥാ പ്രവചനം. യൂറോപ്യൻ സെന്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫോർകാസ്റ്റ്സിന്റെ (ECMWF) പുതിയ കണക്കുകൾ പ്രകാരം മേയ് അവസാന വാരത്തോടെ ദക്ഷിണേന്ത്യയിൽ കാലവർഷം സജീവമാകും.

കഴിഞ്ഞ വർഷവും പ്രവചനങ്ങൾക്കനുസൃതമായി കാലവർഷം നേരത്തെയെത്തിയിരുന്നു. മേയ് 27-നും 29-നും ഇടയിൽ കേരളത്തിൽ മഴയെത്തുമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും പ്രവചിച്ചതിലും മുൻപേ മഴയെത്തിയതായി കാലാവസ്ഥാ വിദഗ്ധൻ ദേവേന്ദ്ര ത്രിപാഠി ചൂണ്ടിക്കാട്ടി. ഈ വർഷവും സമാനമായ സാഹചര്യമാണ് നിലവിലുള്ളത്.

പുതിയ സബ്-സീസണൽ ചാർട്ടുകൾ പ്രകാരം മേയ് 18-നും 25-നും ഇടയിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ കാലവർഷമെത്തും. നിലവിൽ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങളിലും ആൻഡമാൻ കടലിലും തെക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നുണ്ട്. ഇത് ദ്വീപുകളിൽ സാധാരണയേക്കാൾ 30 മുതൽ 60 മില്ലിമീറ്റർ വരെ കൂടുതൽ മഴ ലഭിക്കാൻ കാരണമാകും. ആൻഡമാൻ മേഖലയിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ 20 മുതൽ 40 ശതമാനം വരെ സാധ്യതയുണ്ട്. ഇത് കാലവർഷക്കാറ്റിനെ കൂടുതൽ വേഗത്തിൽ കരയിലേക്ക് എത്തിക്കാൻ സഹായിക്കും.

മേയ് 25 മുതൽ ജൂൺ 1 വരെയുള്ള കാലയളവിൽ കാലവർഷം വടക്കോട്ടും പടിഞ്ഞാറോട്ടും വ്യാപിക്കും. ഇതോടെ അറബിക്കടലിൽ നിന്നുള്ള ഈർപ്പമേറിയ കാറ്റ് ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരത്തേക്ക് നീങ്ങുകയും കേരളത്തിലും തമിഴ്‌നാടിന്റെ തെക്കൻ ജില്ലകളിലും കനത്ത മഴയ്ക്ക് കാരണമാവുകയും ചെയ്യും.

ഈ വർഷം കാലവർഷം എത്തുമ്പോൾ പസഫിക് സമുദ്രത്തിൽ ‘എൽനിനോ’ പ്രതിഭാസത്തിന്റെ സ്വാധീനം ഉണ്ടാകില്ല എന്നത് മഴയ്ക്ക് ഗുണകരമാകും. കൂടാതെ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ (IOD) അനുകൂലമാകാൻ സാധ്യതയുണ്ടെന്നും ദേവേന്ദ്ര ത്രിപാഠി നിരീക്ഷിക്കുന്നു. പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിലെ താപനില കിഴക്കൻ ഭാഗത്തേക്കാൾ കൂടുമ്പോഴാണ് പോസിറ്റീവ് ഐ.ഒ.ഡി ഉണ്ടാകുന്നത്. ഇത് കാലവർഷത്തെ ശക്തിപ്പെടുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

രാത്രി ഏറെ വൈകിയും  പ്രതിഷേധാഗ്‌നിയിൽ ജ്വലിച്ച് ഡൽഹി; രാഹുല്‍ ഗാന്ധി കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ചും പ്രതിഷേധവും നടത്തിയ ലോക്‌സഭ...

ഡൽഹി പ്രതിഷേധത്തിനിടെ ഇടത് എംപിമാർക്ക് ക്രൂരമർദ്ദനം ; വാഹനത്തിനുള്ളിൽ വെച്ചും മർദ്ദനമുണ്ടായെന്ന് പരാതി

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ത്യാസഖ്യം...

മുഖ്യമന്ത്രി വി ഡി സതീശനെതിരെ വീണ്ടും അടൂര്‍ പ്രകാശ് ; മുഖ്യമന്ത്രി ശൈലി മാറ്റണം, മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരാതി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി വീണ്ടും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍...

തലസ്ഥാന നഗരിയിലെ വമ്പൻ ഹോട്ടലിൽ മൂട്ട കടിയേറ്റ്  ഉറങ്ങാൻ പറ്റിയില്ല ; 30,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

തിരുവനന്തപുരം: ഹോട്ടല്‍മുറിയില്‍ മൂട്ടയുടെ കടിയേറ്റ് ഉറക്കം നഷ്ടമായ ആൾക്ക് 30,000 രൂപ...