Wednesday, October 7, 2026

മൂഴിയാർ‌ ഡാം തുറന്നേക്കും;  നദീ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

Date:

പത്തനംതിട്ട: മൂഴിയാർ ഡാമിൽ ജനലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഇന്നലെ രാത്രി 9 മണിക്ക് 190 മീറ്ററിലെത്തി. ഡാം തുറക്കാൻ സാദ്ധ്യതയുള്ളതിനാൽ നദീ തീരത്തുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

കെഎസ്ഇബി ലിമിറ്റഡിൻ്റെ കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഡാമാണ് മൂഴിയാർ. ഡാമിൻ്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ ഉള്ളതിനാൽ ഡാമിലെ ജലനിരപ്പ് ഉയരുകയാണ്. മൂഴിയാർ ജലസംഭരണിയുടെ പരമാവധി ജലനിരപ്പ് 192.63 മീറ്ററും റെഡ് അലർട്ട് ലെവൽ 190.00 മീറ്ററുമാണ്.

ജലനിരപ്പ് 192.63 മീറ്ററായി ഉയർന്നാൽ ഏതു സമയത്തും മൂഴിയാർ ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തേണ്ടി വരും. ഡാം തുറന്നാൽ ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടും.

നദിയിൽ ജലനിരപ്പ് ഉയർന്നേക്കാം എന്നതിനാൽ പമ്പാ നദിയുടെയും ഇരുകരകളിൽ താമസിക്കുന്നവരും, പൊതുജനങ്ങളും ജാഗ്രതാ പുലർത്തണം. നദികളിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 – 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. തിരുവോണദിനമായ ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്

മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കണം. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുന്നതാണ് നല്ലത്. പ്രധാന റോഡുകളിലെ വെള്ളക്കെട്ട്/വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്കിന് സാദ്ധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടിനും വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുണ്ട്. മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം ഉണ്ടായേക്കാം. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാദ്ധ്യതയുള്ളതിനാൽ കരുതിയിരിക്കണം.

Share post:

Popular

More like this
Related

ഉത്തരാഖണ്ഡില്‍ ഭൂചലനം; 4.9 തീവ്രത രേഖപ്പെടുത്തി

ന്യൂഡൽഹി : ഉത്തരാഖണ്ഡില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. രാത്രി 10.15...

രാത്രി ഏറെ വൈകിയും  പ്രതിഷേധാഗ്‌നിയിൽ ജ്വലിച്ച് ഡൽഹി; രാഹുല്‍ ഗാന്ധി കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ചും പ്രതിഷേധവും നടത്തിയ ലോക്‌സഭ...

ഡൽഹി പ്രതിഷേധത്തിനിടെ ഇടത് എംപിമാർക്ക് ക്രൂരമർദ്ദനം ; വാഹനത്തിനുള്ളിൽ വെച്ചും മർദ്ദനമുണ്ടായെന്ന് പരാതി

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ത്യാസഖ്യം...

മുഖ്യമന്ത്രി വി ഡി സതീശനെതിരെ വീണ്ടും അടൂര്‍ പ്രകാശ് ; മുഖ്യമന്ത്രി ശൈലി മാറ്റണം, മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരാതി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി വീണ്ടും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍...