Thursday, August 27, 2026

നേപ്പാളിലെ മിന്നൽപ്രളയത്തിൽ നടുക്കം മാറാതെ ആർക്കിടെക്ട് ജി.ശങ്കർ; ‘അച്ഛനും അമ്മയും പോകേണ്ട എന്ന മകൻ്റെ നിർബന്ധത്തിന് വഴങ്ങി പിൻവാങ്ങിയത് ആശ്വാസമായി’

Date:

തിരുവനന്തപുരം : നേപ്പാളിലെ മിന്നൽപ്രളയം വിതച്ച ദുരന്തത്തിൻ്റെ ഭീതിമായ ചിത്രം ഓർമ്മിപ്പിക്കുന്നതാണ് ആർക്കിടെക്ട് ജി.ശങ്കർ ഫേസ് ബുക്കിൽ പങ്കുവെച്ച കുറിപ്പ്. നൂറു കണക്കിന് പേർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധിപ്പേരെ കാണാതാവുകയും ചെയ്ത നേപ്പാളിലെ
മിന്നൽ പ്രളയജലം ഒട്ടേറെ ഗ്രാമങ്ങളെ അപ്പാടെ വിങ്ങുകയായിരുന്നു. അതേ വഴികളിലൂടെ സഞ്ചരിക്കേണ്ടിയിരുന്നതായി ശങ്കറും. അവസാന നിമിഷം പിൻ മാറുകയായിരുന്നു. “സംലത്തിലെ പലരെയും ബന്ധപ്പെടാൻ കഴിയുന്നില്ല”. നടുക്കം മാറാതെ ആർകിടെക്ട് ജി.ശങ്കർ ഫേസ് ബുക്കിൽ കുറിക്കുന്നു.

145 പേരുടെ സംഘത്തിൽ നേപ്പാളിലേക്ക് പോകാനായി വിസയെടുത്തിരുന്നു. അച്ഛനും അമ്മയും പോകേണ്ട എന്ന മകൻ്റെ നിർബന്ധത്തെ തുടർന്ന് പിൻവാങ്ങുകയായിരുന്നു. മോഹൻജി ഫൗണ്ടേഷൻ്റെ യാത്രാ സംഘത്തോടൊപ്പമായിരുന്നു ജിശങ്കറും ഭാര്യയും പോകാനിരുന്നത്. ” പ്രളയജലം വന്നു മൂടിയ അതേ വഴികളിലൂടെ ഞാനും സഞ്ചരിക്കേണ്ടതായിരുന്നു. ആഗസ്ത് 22 ന് കാഠ്മണ്ഡുവിലെത്തി മൂന്ന് ദിവസം മാനസ സരോവറിൽ സന്ദർശനം നടത്തി ഇന്ന് നേപ്പാളിലെ സാഗയിലെ ക്യാമ്പിലെത്താനായിരുന്നു പരിപാടി.. നാളെ ദർച്ചൻ. അതിന് തൊട്ടടുത്താണ് അശനിപാതമുണ്ടായത്.409 പേരെ കാണാതായി. സംലത്തിലെ 100 പേർ വിദേശികളാണ്. അവരെ ബന്ധപെടാൻ കഴിയുന്നില്ല. കഴിഞ്ഞ രണ്ടു മാനസമായി തയ്യാറെടുക്കുകയായിരുന്നു ഈ യാത്രയ്ക്ക്. ആദ്യസംഘം ചൈനയിലാണ്. രണ്ടാമത്തെ സംഘത്തിലായിരുന്നു ഞങ്ങൾ. പ്രാർപ്പിത്ഥിക്കുക. കനിവിനായി” – ജി. ശങ്കർ ഫേസ് ബുക്കിൽ കുറിച്ചു.

കനത്ത നാശംവിതച്ച നേപ്പാളിലെ മിന്നൽ പ്രളയത്തിൽ ഇതുവരെ 170 പേർ മരിച്ചതായാണ് സ്ഥിരീകരിച്ചത്. 98 മൃതദേഹങ്ങൾ കണ്ടെടുത്തതായും നേപ്പാൾ അധികൃതർ അറിയിച്ചു. നൂറിലധികം ഇന്ത്യക്കാരടക്കം എണ്ണൂറോളം പേരെ പ്രളയത്തിൽ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ 466 പേർ വിനോദ സഞ്ചാരികളെന്ന് നേപ്പാൾ സർക്കാർ പറയുന്നു. തമിഴ്നാട്ടിൽ നിന്ന് പോയ 37 പേരെക്കുറിച്ച് വിവരമില്ല. ഇഷ ഫൗണ്ടേഷൻ വഴി പോയ 77 പേരെക്കുറിച്ചും ഇതുവരെ വിവരം കിട്ടിയില്ല.

ടിബറ്റൻ അതിർത്തിക്കടത്തുള്ള റസുവ ജില്ലയിലുണ്ടായ മിന്നൽപ്രളയം കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്.  പ്രദേശങ്ങളിൽ ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വെള്ളപ്പൊക്ക സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്ന നടപടികൾ നടക്കുന്നുണ്ട്. നേപ്പാൾ സൈന്യത്തിന്റെ നേതൃത്വത്തിൽ ദുരന്തബാധിത പ്രദേശങ്ങളിൽ അടിയന്തര രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. പ്രളയത്തിൽ 19 പാലങ്ങളും 40 കിലോമീറ്ററോളം റോഡുകളും നിരവധി കെട്ടിടങ്ങളും പൂർണ്ണമായി തകർന്നു.

ബുധനാഴ്ച പുലർച്ചെയായായിരുന്നു മിന്നൽപ്രളയം. ഗ്രാമങ്ങളും നൂറുകണക്കിന് ട്രക്കുകളും ഒലിച്ചുപോയ പ്രളയത്തിൽ നേപ്പാളിലെ ഒരു ഡസനോളം ജലവൈദ്യുത പദ്ധതികൾ തകരാറിലായി. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ താഴേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് വർദ്ധിച്ചേക്കാവുന്ന സാഹചര്യത്തെ നേരിടാൻ യു.പി., ബിഹാർ അധികൃതർ മുന്നൊരുക്കങ്ങൾ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ അടിയന്തരയോഗം വിളിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിമാരുമായി സംസാരിച്ചു.

നേപ്പാളിൽനിന്ന് നിരവധി നദികൾ ബിഹാറിലേക്ക് ഒഴുകിയെത്തുന്നുണ്ട്. ഇതിൽ മിന്നൽപ്രളയമുണ്ടായ ഗണ്ഡക് നദിയും കോസി നദിയുമാണ് പ്രധാനം. ഈ നദികൾ ഹിമാലയത്തിലും ടിബറ്റിലും ഉത്ഭവിച്ച് ഇന്ത്യൻ സമതലങ്ങളിലേക്ക് പ്രവേശിക്കുന്നു.

ഇതിനിടെ, അനുശോചനം രേഖപ്പെടുത്തി നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. നേപ്പാൾ ജനതയ്‌ക്കൊപ്പം ഇന്ത്യ നിലകൊള്ളുമെന്നും സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകാൻ തയ്യാറാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഇന്ത്യൻ സംഘങ്ങൾ ഒപ്പമുണ്ടെന്നും മോദി വ്യക്തമാക്കി.

പയ്യന്നൂരിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും നേപ്പാളിലേക്ക് വിനോദയാത്ര പോയ 37 പേർ പ്രളയത്തെ തുടർന്ന് കുടുങ്ങിക്കിടക്കുന്നു. മിന്നൽപ്രളയത്തെ തുടർന്ന് മുന്നോട്ട്‌ പോകാനോ തിരികെ വരാനോ സാധിക്കാതെ കുടുങ്ങി കിടക്കുകയാണ് ഇവരെന്ന് പയ്യന്നൂർ എംഎൽഎ വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. പയ്യന്നൂർ സ്വദേശികൾ നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന വിവരം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും, ആളുകൾ ഇപ്പോഴുള്ള ലൊക്കേഷൻ, ഫോൺ നമ്പറുകൾ എന്നിവ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. എത്രയും വേഗത്തിൽ ആവശ്യമായി ഇടപെടൽ നടത്തി മുഴുവൻ ആളുകളെയും നാട്ടിലെത്തിക്കാൻ സാധിക്കുമെന്ന ഉറപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കിട്ടിയിട്ടുണ്ടെന്ന് എംഎൽഎ അറിയിച്ചു. വിനോദ സഞ്ചാരത്തിനായി നേപ്പാളിൽ ഉള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ ഉടൻ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വിഡി സതീശനും അറിയിച്ചു.

നേപ്പാളിലെ ഇന്ത്യൻ എംബസി, ഇന്ത്യൻ പൗരന്മാരെക്കുറിച്ചുള്ള വിവരങ്ങൾക്കായി അടിയന്തര ഹെൽപ്പ്ലൈൻ നമ്പറുകൾ സജ്ജീകരിച്ചിട്ടുണ്ട് (+977 985 131 6807, +977 970 910 7500).

Share post:

Popular

More like this
Related

മൂഴിയാർ‌ ഡാം തുറന്നേക്കും;  നദീ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

പത്തനംതിട്ട: മൂഴിയാർ ഡാമിൽ ജനലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു....

ഓണാഘോഷം : ‘മഹാബലി ചരിതം’ തോൽപ്പാവക്കൂത്ത് ഇന്ന് നിശാഗന്ധിയിൽ

തിരുവനന്തപുരം: ഓണാഘോഷ ഭാഗമായി ഇന്ന് ‘മഹാബലി ചരിതം’ തോൽപ്പാവക്കൂത്ത് കാണാം. ആഗസ്റ്റ്...

നീറ്റ് പിജി 2026 പരീക്ഷ ആഗസ്റ്റ് 30ന്; അഡ്മിറ്റ് കാര്‍ഡ് ആഗസ്റ്റ് 25ന് ലഭിക്കും

ന്യൂഡല്‍ഹി : നീറ്റ് പിജി 2026 പരീക്ഷ തീയ്യതി പ്രഖ്യാപിച്ചു. ആഗസ്റ്റ്...