Wednesday, October 28, 2026

തലസ്ഥാന നഗരിയിലെ വമ്പൻ ഹോട്ടലിൽ മൂട്ട കടിയേറ്റ്  ഉറങ്ങാൻ പറ്റിയില്ല ; 30,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

Date:

തിരുവനന്തപുരം: ഹോട്ടല്‍മുറിയില്‍ മൂട്ടയുടെ കടിയേറ്റ് ഉറക്കം നഷ്ടമായ ആൾക്ക് 30,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ട് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷൻ. ചെറുവത്തൂരിലെ വാസുദേവ കോണൂരായ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. 15,000 രൂപ നഷ്ടപരിഹാരമായും 10,000 രൂപ ചികിത്സച്ചെലവായും 5,000 രൂപ കോടതിച്ചെലവായും നല്‍കാന്‍ കാസര്‍കോട് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷഷനാണ് ഉത്തരവിട്ടത്.

2024 ഓഗസ്റ്റ് 26-നാണ് വാസുദേവയും കുടുംബവും പദ്മനാഭസ്വാമിക്ഷേത്ര ദര്‍ശനത്തിനും ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തെ ‘രൂപ്മഹല്‍’ ഹോട്ടലില്‍ മുറിയെടുത്തത്. 3500 രൂപയുടെ ശീതീകരിച്ച ഡബിള്‍ മുറിയാണെടുത്തത്. ദീര്‍ഘയാത്രകഴിഞ്ഞ് ക്ഷീണിതരായ കുടുംബത്തിന് മൂട്ട ശല്യം കാരണം രാത്രിയൊട്ടും ഉറങ്ങാനായില്ല. ഒപ്പമുണ്ടായിരുന്ന കൊച്ചുകുട്ടികള്‍ക്കടക്കം മൂട്ടയുടെ കടിയേറ്റ് ദേഹത്ത് പലയിടത്തും ചുവന്നുതുടുത്തു. ചൊറിച്ചിലും അനുഭവപ്പെട്ടു.

വിഷയം ഹോട്ടല്‍ റിസപ്ഷനില്‍ അവതരിപ്പിച്ചെങ്കിലും പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടായില്ല. പിറ്റേന്ന് തിരുവനന്തപുരത്തെ ആന്‍ഡിയല്‍ ആശുപത്രിയിലെത്തി ചികിത്സതേടി. അവിടത്തെ ഡോ. മഹേഷ്‌കുമാര്‍ പരിശോധിച്ച് മരുന്ന് നല്‍കി. തിരികെ നാട്ടിലെത്തിയശേഷം ഹൊസ്ദുര്‍ഗ് ബാറിലെ അഡ്വ. എ. രാധാകൃഷ്ണന്‍ മുഖേന ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനെ സമീപിക്കുകയായിരുന്നു.

കേസ് തിരുവനന്തപുരത്തെ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്റെ പരിധിയിലേക്ക് മാറ്റണമെന്ന് ഹോട്ടല്‍ അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും കമ്മിഷന്‍ അനുവദിച്ചില്ല. എന്നാല്‍ ഹോട്ടലിനെതിരെ ഇത്തരത്തിലുള്ള പരാതിയുണ്ടായിട്ടില്ലെന്നതടക്കമുള്ള വാദമാണ് ഹോട്ടല്‍ അധികൃതര്‍ ഉയര്‍ത്തിയത്. ആശുപത്രി പരിശോധനാരേഖകളും ലാബ് റിപ്പോര്‍ട്ടുകളുമെല്ലാം വാസുദേവ ഹാജരാക്കിയിരുന്നു. ഒരുമാസത്തിനുള്ളില്‍ തുക നല്‍കണമെന്നാണ് വിധി.

Share post:

Popular

More like this
Related

‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’; ഇന്ത്യാ മുന്നണി റാലിക്ക് പിന്തുണ പ്രഖ്യാപിച്ച് സിജെപി

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യവുമായി ഡൽഹിയിൽ നവംബർ...

‘തീരദേശ മേഖലയെ തീറെഴുതി കൊടുക്കാൻ അനുവദിക്കില്ല’: മാരിടൈം ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് സഭ ബഹിഷ്ക്കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം : മാരിടൈം ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം....

സ്‌പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ അപകടം; 49 പേർ കൊല്ലപ്പെട്ടു, 179 പേർക്ക് പരിക്ക്

മാഡ്രിഡ് : സ്‌പെയിനിൽ അതിവേഗ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് 49 പേർ...

വിജിലന്‍സിനെ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കിയ നടപടി ; സർക്കാരിന് നോട്ടീസ് അയച്ച് ഹൈക്കോടതി

തിരുവനന്തപുരം : വിജിലന്‍സിനെ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കിയ നടപടിയില്‍ സര്‍ക്കാരിന്...