Tuesday, October 6, 2026

മീറ്റർ റീഡർമാർ സമരം തുടരും ; കെഎസ്ഇബിയിൽ പ്രതിസന്ധിയും; അധിക ജോലിക്കുളള വേതനം പ്രധാന തർക്കവിഷയം

Date:

തിരുവനന്തപുരം : കെഎസ്ഇബിയിൽ പ്രതിസന്ധി സൃഷ്ടിച്ച്  അനിശ്ചിതകാല സമരം തുടർന്ന് കേരള മീറ്റര്‍ റീഡേഴ്സ് യൂണിറ്റി. ചർച്ചയിൽ വേതന വര്‍ദ്ധന ഫലം കാണാതെ പോയതാണ് സമരത്തിൽ നിന്ന് പിന്മാറാതിരിക്കാൻ കാരണമായത്. ഇപ്പോഴത്തെ സാഹചര്യത്തിൽ വേതനം കൂട്ടാനാവില്ലെന്നാണ് ചര്‍ച്ച നടത്തിയ കെഎസ്ഇബി ഡയറക്ടര്‍മാരുടെ നിലപാട്. സമരം തുടരുന്നതിനാൽ 400 ലധികം സെക്ഷനുകളിൽ കെഎസ്ഇബി ബിൽ വിതരണം മുടങ്ങിയെന്നാണ് വിവരം .

കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന 1800ഓളം മീറ്റര്‍ റീഡര്‍മാരാണ് ഈ മാസം ഒന്നു മുതൽ സമരം തുടങ്ങിയത്. 1 രൂപ 60 പൈസയാണ് കെഎസ്ഇബിയുടെ അധിക വേതന വാഗ്ദാനം. സമരക്കാര്‍ ആവശ്യപ്പെട്ടതാകട്ടെ, മീറ്ററൊന്നിന് 20 രൂപ . കാരണം രേഖപ്പെടുത്താൻ വേണ്ട സമയക്കൂടുതലും അതു മൂലം ഒരു ദിവസത്തെ വേതനം കുറയുന്നതുമാണ് ഒരു പ്രശ്നം. ഉയരത്തിലുള്ള മീറ്ററിൽ നിന്ന് കൃത്യമായ റീഡിങ് എടുക്കുന്നതിലെ ബുദ്ധിമുട്ടാണ് രണ്ടാമത്തേത്.
റീഡിങ്ങിന് ഇപ്പോള്‍ മീറ്ററൊന്നിന് 5 രൂപ മുതൽ 13 വരെയാണ് വേതനം. രണ്ടു മാസത്തിലൊരിക്കലുള്ള മീറ്റര്‍ റീഡിങ്ങിന് വേതനം 50 ശതമാനം കൂട്ടണമെന്നാണ് ആവശ്യം. ടിഒഡി മീറ്റര്‍ റീഡിങ്ങിനുള്ള പ്രത്യേക വേതനം 1.60 പൈസയെന്നത് കൂട്ടണം. സോളാര്‍ റീഡിങ്ങിന് 9 റീഡിങ്ങ് എടുക്കുന്നുവെങ്കിലും പ്രത്യേക വേതനവുമില്ല. പരിശോധിക്കാൻ പോലും കെഎസ്ഇബി തയ്യാറല്ലെന്നാണ് കേരള മീറ്റര്‍ റീഡേഴ്സ് യൂണിറ്റി പ്രസിഡന്‍റ് കണ്ണൻ തലവടി ആരോപിക്കുന്നത്.

വേതന വര്‍ധന ഇപ്പോള്‍ കഴിയില്ലെന്ന് ചര്‍ച്ച നടത്തിയ ഡിസിട്ര്യൂബഷൻ, എച്ച് ആര്‍ ഡയറക്ടര്‍മാര്‍ സമരക്കാരെ അറിയിച്ചു. പരമാവധി വൈദ്യുതി ആവശ്യകത രേഖപ്പെടുത്താൻ അധിക വേതനം നൽകും. നിര്‍ദ്ദേശം സമരക്കാരുടെ പ്രതിനിധികള്‍ അംഗീകരിച്ചെന്ന് ഡയറക്ടര്‍മാര്‍ അവകാശപ്പെട്ടെങ്കിലും സമരത്തിൽ പിന്നോട്ടില്ലെന്ന് കൂട്ടായ്മ അറിയിച്ചു. എന്നാൽ സമയത്ത് ബിൽ നൽകാത്തത് കെഎസ്ഇബിക്കും ഉപഭോക്താക്കള്‍ക്കും നഷ്ടമുണ്ടാക്കും.

Share post:

Popular

More like this
Related

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ് ; നാല് ദിവസത്തിനകം മറുപടി നല്‍കണം

തിരുവനന്തപുരം: കന്റോണ്‍മെന്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സതീഷ് കുമാര്‍, സബ്കന ഇന്‍സ്‌പെക്ടര്‍ ഗോകുല്‍...

കാപ്പാ കേസ് പ്രതി ബിജെപി കൗണ്‍സിലര്‍ സുഗതന്റെ വ്യാജ ഒപ്പ് വിവാദം; പ്രാഥമിക അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം : കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന തിരുവനന്തപുരം നഗരസഭാ ബിജെപി...