Wednesday, August 26, 2026

മകളെ അമ്മ പുഴയിൽ എറിഞ്ഞുകൊന്ന സംഭവം: കുട്ടി പീഡനത്തിനിരയായെന്ന്  പോസ്റ്റ്മോർട്ടം റിപ്പോർട്ട് ; ബന്ധു കസ്റ്റഡിയിൽ

Date:

ആലുവ: മൂന്നു വയസുകാരിയെ അമ്മ ചാലക്കുടി പുഴയിൽ എറിഞ്ഞു കൊന്ന സംഭവത്തിൽ കുട്ടി പീഡനത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ പുത്തൻ കുരിശ് പോലീസ് പോക്സോ വകുപ്പ് ചുമത്തി കുഞ്ഞിൻ്റെ അച്ഛന്റെ അടുത്ത ബന്ധുവിനെ കസ്റ്റഡിയിലെടുത്തു. പോസ്റ്റ്മോർട്ടത്തിലെ സൂചനകളുടെ അടിസ്ഥാനത്തിലാണ് ബന്ധുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത് എന്നാണറിയുന്നത്. പോസ്റ്റ്മോർട്ടത്തിൽ കുട്ടിയുടെ ശരീരത്തിൽ കണ്ട ചില പാടുകളാണ് പീഡനം നടന്നതിൻ്റെ സംശയം ജനിപ്പിച്ചത്. തുടർന്ന്, കുട്ടിയുടെ അടുത്ത ബന്ധുക്കളെ പോലീസ് ചോദ്യം ചെയ്തിരുന്നു. ശേഷമാണ് കുട്ടിയുടെ പിതാവിന്റെ ബന്ധുവിനെ പുത്തൻകുരിശ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. 

മൂന്ന് വയസുകാരിയുടെ മരണത്തിൽ അമ്മക്കെതിരെ ചെങ്ങമനാട് പോലീസ് കഴിഞ്ഞദിവസം കേസ് റജിസ്റ്റർ ചെയ്തിരുന്നു. കുട്ടിയുടെ ശരീരത്തിലെ ചില പാടുകള്‍ കണ്ടെത്തിയടക്കമുള്ള കാര്യങ്ങളാണ് ഡോക്ടര്‍മാര്‍ പോലീസിന് നൽകിയ വിവരം. ഇതുസംബന്ധിച്ച് പുത്തൻകുരിശ് പൊലീസ് വിശദമായ അന്വേഷണം നടത്തും. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മൂഴിയാർ‌ ഡാം തുറന്നേക്കും;  നദീ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

പത്തനംതിട്ട: മൂഴിയാർ ഡാമിൽ ജനലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു....

ഓണാഘോഷം : ‘മഹാബലി ചരിതം’ തോൽപ്പാവക്കൂത്ത് ഇന്ന് നിശാഗന്ധിയിൽ

തിരുവനന്തപുരം: ഓണാഘോഷ ഭാഗമായി ഇന്ന് ‘മഹാബലി ചരിതം’ തോൽപ്പാവക്കൂത്ത് കാണാം. ആഗസ്റ്റ്...

നീറ്റ് പിജി 2026 പരീക്ഷ ആഗസ്റ്റ് 30ന്; അഡ്മിറ്റ് കാര്‍ഡ് ആഗസ്റ്റ് 25ന് ലഭിക്കും

ന്യൂഡല്‍ഹി : നീറ്റ് പിജി 2026 പരീക്ഷ തീയ്യതി പ്രഖ്യാപിച്ചു. ആഗസ്റ്റ്...