Saturday, October 10, 2026

കേരള സർവ്വകലാശാലയിൽ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കാനുള്ള നീക്കം; നിർഭയം ചോദ്യം ചോദിക്കുന്ന യുവതലമുറയുടെ ശബ്ദമടയ്ക്കാനുള്ള ശ്രമമെന്ന് പി എ മുഹമ്മദ് റിയാസ്

Date:

തിരുവനന്തപുരം : കേരള സർവ്വകലാശാലയിൽ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കാനുള്ള നീക്കം ക്യാമ്പസ് ജനാധിപത്യത്തിന്റെ നട്ടെല്ലൊടിക്കാനുള്ളതാണെന്ന് പി എ മുഹമ്മദ് റിയാസ് എംഎൽഎ. അധികാരിവർ​ഗത്തിനുനേരെ നിർഭയം ചോദ്യം ചോദിക്കുന്ന യുവതലമുറയുടെ ശബ്ദമടയ്ക്കാനുള്ള ഈ ഉത്തരവ് വിദ്യാർത്ഥികളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റമാണെന്നും റിയാസ് പറഞ്ഞു.

18 വയസിൽ വോട്ടവകാശം നൽകുന്ന ഭരണഘടനയുള്ള നാട്ടിൽ, കലാലയങ്ങളിൽ രാഷ്ട്രീയമായി ചിന്തിക്കാനും സംഘടിക്കാനും അവകാശമില്ലെന്ന് പറയുന്നതിലെ അരാഷ്ട്രീയതയെ നിഷ്കളങ്കമായി കാണാനാവില്ലെന്നും റിയാസ് വ്യക്തമാക്കി. സംഘപരിവാർ-ഏകാധിപത്യ അജണ്ടകൾക്ക് ക്യാമ്പസുകളെ പണയം വെക്കാനുള്ള ഗൂഢശ്രമമാണ് ഈ നീക്കത്തിനു പിന്നിലെ യഥാർത്ഥ രാഷ്ട്രീയമെന്നും അദ്ദേഹം വിമർശിച്ചു.

ചെറുത്തുനിൽപ്പുകളുടെയും അവകാശ പോരാട്ടങ്ങളുടെയും നീണ്ട പാരമ്പര്യമുള്ള വിദ്യാർത്ഥി പ്രസ്ഥാനങ്ങളെ ഇത്തരം ഉത്തരവുകൾ കാട്ടി ഭയപ്പെടുത്താമെന്ന് ആരും കരുതേണ്ട. വിദ്യാർത്ഥികളുടെ ഭരണഘടനാപരമായ അവകാശങ്ങൾ കവർന്നെടുക്കാൻ തുനിയുന്നവർക്കെതിരെ ക്യാമ്പസുകളിലും തെരുവുകളിലും പ്രതിരോധത്തിന്റെ വൻമതിലുകൾ ഉയരുക തന്നെ ചെയ്യുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

Share post:

Popular

More like this
Related

‘ഡൽഹിയിൽ പ്രതിഷേധക്കാരെ BJP-RSS പ്രവർത്തകർ ക്രൂരമായി ആക്രമിച്ചു’;  വീഡിയോ പുറത്തുവിട്ട് രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...