Saturday, October 10, 2026

വോട്ടർ പട്ടികയിൽ പേരില്ല; ഡൽഹി മുഖ്യമന്ത്രി രേഖ ​ഗുപ്തയ്ക്കും മുൻമുഖ്യമന്ത്രി കെജ്രിവാളിനും നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

Date:

ന്യൂഡൽഹി : ഡൽഹിയിലെ വോട്ടർ പട്ടികയിൽ വ്യാപക പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഇലക്ഷൻ കമ്മീഷൻ നോട്ടീസ് അയച്ച വോട്ടർമാരിൽ മുഖ്യമന്ത്രി രേഖ ഗുപ്തയും മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും. കെജ്രിവാളിൻ്റെ ഭാര്യ സുനിത കെജ്രിവാൾ, മുതിർന്ന അഭിഭാഷകനും എംപിയുമായ കപിൽ സിബൽ എന്നിവർ നോട്ടിസ് ലഭിച്ചവരുടെ പട്ടികയിലുണ്ട്.

ഡൽഹിയിൽ 33 ലക്ഷത്തിലധികം പേർക്കാണ് വോട്ടർ പട്ടികയിലെ പൊരുത്തക്കേടുകളുമായി ബന്ധപ്പെട്ട് കമ്മീഷൻ നോട്ടിസ് അയച്ചത്. കഴിഞ്ഞ മാസം ഇലക്ഷൻ കമ്മീഷൻ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയുടെ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടി. പേര്, മാതാപിതാക്കളുടെ പേര്, പ്രായ വ്യത്യാസം തുടങ്ങി പത്തോളം വിഷയങ്ങളിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് വോട്ടർമാർക്ക് നോട്ടിസ് അയച്ചിട്ടുള്ളത്.

മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് മാതാപിതാക്കളുടെ പ്രായവുമായി ബന്ധപ്പെട്ട പൊരുത്തക്കേട് ചൂണ്ടിക്കാട്ടിയാണ് കത്ത്. കഴിഞ്ഞ എസ്ഐആറുമായി പൊരുത്തപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കെജ്രിവാളിനും ഭാര്യക്കും, കപിൽ സിബലിനും നോട്ടീസ് ലഭിച്ചിട്ടുള്ളത്.

Share post:

Popular

More like this
Related

സിജെപി പ്രതിഷേധം : ഡൽഹിയിൽ കൂട്ടറസ്റ്റ്, ധ്രുവ് റാഠിയും കസ്റ്റഡിയിൽ; പ്രതിഷേധക്കാരെ തടവിലിടാൻ സ്റ്റേഡിയങ്ങളെല്ലാം ഡിറ്റൻഷൻ സെന്ററുകളാക്കി

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നും വോട്ടർപ്പട്ടികയിലെ ക്രമക്കേടുകൾ...