Tuesday, October 6, 2026

മുണ്ടത്തിക്കോട് വെടിപ്പുര അപകടം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിൻമാറി തിരുവമ്പാടി

Date:

തൃശൂർ : മുണ്ടത്തിക്കോട് വെടിക്കെട്ട് പുര സ്ഫോടനത്തിന് പിന്നാലെ തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിൻമാറി തിരുവമ്പാടി ദേവസ്വം. പാറമേക്കാവുമായി സംസാരിച്ച് ഇതിൽ അന്തിമ തീരുമാനമുണ്ടാകും. ഇനി പൊട്ടിക്കാനായി ഒന്നുമില്ലെന്നും എല്ലാം അപകടത്തിൽ പൊട്ടി തീർന്നെന്നും തിരുവമ്പാടി ദേവസ്വം ബോർഡ് സെക്രട്ടറി ഗിരീഷ് കുമാർ പറഞ്ഞു. പറമേക്കാവിന്റെ വെടിക്കെട്ടിനായുള്ള പടക്കങ്ങൾ ഒരുങ്ങിക്കൊണ്ടിരിക്കുന്നുണ്ട്. അവരുമായി സംസാരിച്ച് വെടിക്കെട്ട് പൂർണ്ണമായി ഒഴിവാക്കാൻ ശ്രമിക്കുമെന്നാണ് തിരുവമ്പാടി ദേവസ്വം പറയുന്നത്.

വെടിക്കെട്ട് ദുരന്തത്തിന് പിന്നാലെ പാറമേക്കാവ് ദേവസ്വത്തിനുവേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന പടക്ക നിർമ്മാണശാലയ്ക്ക് ജില്ലാ കളക്ടർ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിർമ്മാണശാലയ്ക്കാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ചിറ്റൂർ തഹസിൽദാർ ആർ രാമചന്ദ്രനാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്.

വലിയ തോതിൽ പടക്ക നിർമ്മാണം നടക്കുന്നയിടമാണ് പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിർമ്മാണശാല. ചിറ്റൂർ തഹസിൽദാർ പടക്ക നിർമാണ ശാല സന്ദർശിച്ച് സ്ഥിതി​ഗതികൾ വിലയിരുത്തിയശേഷമാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. തൃശൂർ പൂരം നടത്തിപ്പിൽ ജനവികാരം കണക്കിലെടുക്കുമെന്ന് പാറമേക്കാവ് ദേവസ്വം അറിയിച്ചിരുന്നു. സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും തീരുമാനം അംഗീകരിക്കുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറഞ്ഞു.

1 COMMENT

  1. I have beeen explloring ffor a littloe forr aany high quality artixles orr weblog posts inn this sortt oof houee .
    Exploring in Yahyoo I att ast stumbvled upoon this site. Reading ths info So i amm
    happy tto expreess that I’ve aan icredibly excwllent
    uncnny feelig I camje upon justt whaqt I needed.

    I mosxt undoubteedly wipl maie ccertain tto doo noot forgest ths
    siote andd provjdes itt a glance on a ccontinuing basis.

    xnxx

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

രാത്രി ഏറെ വൈകിയും  പ്രതിഷേധാഗ്‌നിയിൽ ജ്വലിച്ച് ഡൽഹി; രാഹുല്‍ ഗാന്ധി കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ചും പ്രതിഷേധവും നടത്തിയ ലോക്‌സഭ...

ഡൽഹി പ്രതിഷേധത്തിനിടെ ഇടത് എംപിമാർക്ക് ക്രൂരമർദ്ദനം ; വാഹനത്തിനുള്ളിൽ വെച്ചും മർദ്ദനമുണ്ടായെന്ന് പരാതി

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ത്യാസഖ്യം...

മുഖ്യമന്ത്രി വി ഡി സതീശനെതിരെ വീണ്ടും അടൂര്‍ പ്രകാശ് ; മുഖ്യമന്ത്രി ശൈലി മാറ്റണം, മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരാതി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി വീണ്ടും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍...

തലസ്ഥാന നഗരിയിലെ വമ്പൻ ഹോട്ടലിൽ മൂട്ട കടിയേറ്റ്  ഉറങ്ങാൻ പറ്റിയില്ല ; 30,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

തിരുവനന്തപുരം: ഹോട്ടല്‍മുറിയില്‍ മൂട്ടയുടെ കടിയേറ്റ് ഉറക്കം നഷ്ടമായ ആൾക്ക് 30,000 രൂപ...