Friday, October 2, 2026

‘പണം വേണ്ട; വേണ്ടത് നീതി’: കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ്

Date:

കൊൽക്കത്ത: ‘‘നഷ്ടപരിഹാരമായി പണം വേണ്ട, അത് എന്റെ മകളെ വേദനിപ്പിക്കുന്നതിനു തുല്യമാണ്, എനിക്കു നീതിയാണു വേണ്ടത്’’– ആർ.ജി.കാർ മെഡിക്കൽ കോളജിൽ ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ പിതാവ് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു. കുടുംബത്തിനു നൽകുന്ന വലിയ പിന്തുണയിൽ പിതാവ് എല്ലാവരോടും നന്ദി അറിയിച്ചു.

“സിബിഐയുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ പ്രയാസമുണ്ട്. സിബിഐ ഞങ്ങളുടെ മൊഴി രേഖപ്പെടുത്തി. കുറ്റക്കാരെ എത്രയും വേഗം അറസ്റ്റു ചെയ്യുമെന്നും ശിക്ഷ ഉറപ്പാക്കുമെന്നും സിബിഐ അറിയിച്ചിട്ടുണ്ട്’’– പിതാവ് വ്യക്തമാക്കി.

വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്നും ബംഗാളിലും പുറത്തും വൻ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. കുറ്റവാളിക്കു വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ ഭരണപക്ഷ പ്രതിഷേധം നടക്കും. സിപിഎമ്മും പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. ആർ.ജി.കാർ മെഡിക്കൽ കോളജിലെ മുൻ പ്രിൻസിപ്പലിനെ അറസ്റ്റു ചെയ്യണമെന്നും സിപിഎം ആവശ്യപ്പെട്ടു. മമത ബാനർജിയുടെ രാജി ആവശ്യപ്പെട്ടു കൊണ്ടാണ് ബിജെപിയുടെ പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

യുഡിഎഫിലും മന്ത്രിസഭയിലും വി ഡി സതീശൻ്റേത് ഏകാധിപത്യ പ്രവണതയോ?; യുഡിഎഫ് കൺവീനറെ നോക്കുകുത്തിയാക്കുന്നതിൽ പരസ്യ വിമർശനം

തിരുവന്തപുരം : വിഡി സതീശന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത് നാല് മാസം തികയുന്നതിനിടെ...

പ്രതിപക്ഷ സമരത്തെ ഭയന്നോ ?, പുറത്തായവരെ ‘അകത്താക്കാൻ’ സ്‌പെഷ്യല്‍ ഡ്രൈവ് ; വോട്ടർ പട്ടികയില്‍ തിരുത്തല്‍ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി : എസ്‌ഐആർ ക്രമക്കേടിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിൻ്റെ രാജി ആവശ്യപ്പെട്ട്...

സിജെപി വീണ്ടും സമരരംഗത്ത്, ഗ്യാനേഷ് കുമാര്‍ രാജിവെയ്ക്കും വരെ പ്രതിഷേധം; മുംബൈ ശിവജി പാർക്കിൽ കനത്ത സുരക്ഷ, നിരോധനാജ്ഞ

മുംബൈ : മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന്,...