Tuesday, September 1, 2026

കൊല്ലത്ത് കാണാതായ പ്ലസ് വൺ വിദ്യാർത്ഥികൾ തടാകത്തിൽ മരിച്ച നിലയിൽ

Date:

കൊല്ലം∙ പൂയപ്പള്ളിയിൽ നിന്ന് കഴിഞ്ഞദിവസം കാണാതായ വിദ്യാർത്ഥികളെ ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂയപ്പള്ളി മൈലോട് സ്വദേശി ദേവനന്ദ (17), അമ്പലം കുന്ന് ഷെബിൻ ഷാ (17) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്നലെ സ്കൂളിൽ പോയ ദേവനന്ദയും ഷെബിൻ ഷായും തിരികെ വീട്ടിലെത്തിയില്ലെന്ന് കാണിച്ച് ഇരുവരുടെയും മാതാപിതാക്കൾ പൂയപ്പള്ളി പൊലീസിൽ പരാതി നൽകിയിരുന്നു.

തുടർന്ന് പൊലീസ് വിവിധയിടങ്ങളിൽ പരിശോധന നടത്തിയിരുന്നെങ്കിലും ഇരുവരുടെയും പക്കൽ ഫോണില്ലാത്തതിനാൽ കണ്ടെത്താനായിരുന്നില്ല. തുടർന്ന് വെള്ളിയാഴ്ച രാവിലെ മൃതദേഹങ്ങൾ തടാകത്തിൽ കണ്ടെത്തുകയായിരുന്നു. ഒഴുകി നടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. കൊട്ടാരക്കര ബോയ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ഷെബിൻ ഷാ. ഓടനാവട്ടം കെ.ആർ.ജി.പി.എം. സ്കൂളിലെ പ്ലസ്‌വൺ
വിദ്യാർത്ഥിനിയായിരുന്നു ദേവനന്ദ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മുല്ലപ്പെരിയാറില്‍ സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ ; നടപടി സുപ്രീംകോടതി നിര്‍ദ്ദേശമനുസരിച്ച്

ഇടുക്കി : മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദ്ദേശമനുസരിച്ചുള്ള സമഗ്ര സുരക്ഷാ പരിശോധന ഇന്ന്...

ഭാര്യയാണെങ്കിലും പ്രായം18 വയസ്സിൽ താഴെയാണെങ്കിൽ   ശാരീരികബന്ധം പോക്‌സോ കുറ്റം – ഹൈക്കോടതി

കൊച്ചി : ഭാര്യയാണെങ്കിലും പ്രായം 18 വയസ്സിൽ താഴെയാണെങ്കിൽ  ശാരീരികബന്ധം പോക്സോ...

‘ചികിത്സ ലഭിച്ചില്ല, രോഗി മരിച്ചു’; തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ പരാതി

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപണം. പക്ഷാഘാതത്തിന്...

കൊച്ചി മെട്രോക്ക് പുതിയ എംഡി ; ജി പ്രിയങ്ക ചുമതലയേറ്റു

കൊച്ചി : കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) മാനേജിംഗ് ഡയറക്ടറായി...