Monday, October 12, 2026

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവെ പാലമായ ചെനാബ് രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

Date:

ശ്രീനഗർ : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവെ പാലമായ ചെനാബ് പാലം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കശ്മീർ താഴ്‌വരയെ ഇന്ത്യൻ റെയിൽവെയുമായി ബന്ധിപ്പിക്കുന്നതിലൂടെ ടൂറിസം പ്രോത്സാഹിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. പാലത്തോടൊപ്പം കത്ര-ശ്രീനഗർ വന്ദേ ഭാരത് ട്രെയിൻ സർവ്വീസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 

ഉധംപുര്‍-ശ്രീനഗര്‍-ബാരാമുള്ള ലൈനിലെ (272 കി.മി.) എൻജിനിയറിങ് വിസ്മയം കാശ്മീരിന് പുതിയൊരു അഴകാവും. 359 മീറ്റര്‍ ഉയരമുള്ള ചെനാബ് പാലത്തിന്  1.10 കിലോമീറ്ററാണ് ദൈര്‍ഘ്യം. ഏപ്രിലിൽ 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ നടത്തിയ പ്രതികാര സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂരിന് ശേഷം പ്രധാനമന്ത്രി മോദിയുടെ കശ്മീർ സന്ദർശനമാണിത്. ജമ്മു താവി– ശ്രീനഗർ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനും ഫ്ലാഗ് ഓഫ് ചെയ്യ്ത  പ്രധാനമന്ത്രി, 46,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു. പാലം വന്നതോടെ ശ്രീനഗര്‍ ജമ്മു റൂട്ടിലൂടെയുള്ള യാത്രാസമയം ഏഴ് മണിക്കൂറായി കുറയും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഡൽഹിയിൽ പ്രതിഷേധത്തിനിടെ യുവതിയെ ആക്രമിച്ച സംഭവം: 4 ഹിന്ദു രക്ഷാദള്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പോലീസ്

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...

ഇൻഡിഗോ വിമാനത്തിൽ പവർബാങ്ക് പൊട്ടിത്തെറിച്ച് ലഗേജ് കമ്പാർട്ടുമെന്റിൽ തീപ്പിടിച്ചു; വിമാനം ഹൈദരാബാദിൽ ഇറക്കി

ഹൈദരാബാദ് : ഇൻഡിഗോ വിമാനത്തിൽ ലഗേജ് കമ്പാർട്ടുമെന്റിൽ സൂക്ഷിച്ച ഒരു യാത്രക്കാരന്റെ...