Sunday, October 25, 2026

ഫോർട്ട് കൊച്ചിയിൽ മുസ്ലിം ആധിപത്യമാണെന്ന വർഗീയ പരാമർശം : ഇന്‍ഫ്‌ളുവന്‍സര്‍ അമർസിങ് ധറിനെതിരെ കേസെടുത്ത് പോലീസ്

Date:

കൊച്ചി : ഫോർട്ട് കൊച്ചിയിൽ മുസ്ലിം ആധിപത്യമാണെന്ന വർഗീയ പരാമർശം നടത്തിയ ഇന്‍ഫ്‌ളുവന്‍സര്‍ക്കെതിരെ കേസെടുത്തു. ഉത്തരേന്ത്യന്‍ ഇന്‍ഫ്‌ളുവന്‍സര്‍ അമർസിങ് ധറിനെതിരെയാണ് ഫോർട്ട് കൊച്ചി പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിത സെക്ഷൻ 353(2), 192 എന്നിവ പ്രകാരമാണ്  കേസ് രജിസ്റ്റർ ചെയ്തത്. കേരളത്തിൽ മതസൗഹാർദ്ദം തകർക്കാനും വിഭാഗീയത സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് പ്രതി വിഡിയോ തയ്യാറാക്കി പ്രചരിപ്പിച്ചത് എന്ന് എഫ്ഐആറിൽ പറയുന്നു.

ലിറ്റില്‍ചോക്കപ്പ്’ (Littlechockup) എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് അമൃത് സിങ് ധർ വർഗീയ പരാമർശം നടത്തിയത്. കേരളത്തില്‍ ഇസ്ലാം പ്രചരിപ്പിക്കാനായി അറബ് രാജ്യങ്ങളില്‍ നിന്നും ഫണ്ട് വരുന്നുണ്ടെന്നും ഫോര്‍ട്ട് കൊച്ചിയില്‍ പൂര്‍ണമായും ഇസ്ലാമിക അന്തരീക്ഷമാണ് എന്നും ഇയാൾ വിഡിയോയില്‍ പറയുന്നുണ്ട്.

95 ശതമാനം ബിസിനസ് ഉടമകളും ടാക്‌സി ഡ്രൈവര്‍മാരും റിക്ഷ ഡ്രൈവര്‍മാരും ചെറിയ കച്ചവടങ്ങള്‍ നടത്തുന്നവരും കമ്മലുകള്‍ വില്‍ക്കുന്നവരും പഞ്ചര്‍ ഒട്ടിക്കുന്നവരും പച്ചക്കറികളും പഴങ്ങളും വില്‍ക്കുന്നവരുമെല്ലാം മുസ്ലീങ്ങളാണ്. ഇവിടെ എല്ലാവരും മുസ്ലീങ്ങളാണെന്നും ഇയാള്‍ വിഡിയോയിൽ പറയുന്നുണ്ട്.

ഇയാള്‍ മുമ്പും കേരളത്തെക്കുറിച്ച് സമാനമായ വിദ്വേഷ വിഡിയോ ചെയ്തിട്ടുണ്ട്. കേരളത്തെക്കുറിച്ചുള്ള വിദ്വേഷ പ്രസ്താവനകള്‍ക്ക് പുറമെ ഗാന്ധിയെക്കുറിച്ചും നെഹ്‌റുവിനെക്കുറിച്ചും ഇയാള്‍ മോശമായി സംസാരിക്കുന്നുണ്ട് വിഡിയോയില്‍. ഫോര്‍ട്ട് കൊച്ചിയില്‍ കാശി എന്ന കഫേയില്‍ ഗാന്ധിജിയുടെ ചിത്രത്തോടൊപ്പം ജിന്നയുടെ ചിത്രം കണ്ടുവെന്നും മെനുവില്‍ മുഴുവന്‍ ബീഫ് വിഭവഭങ്ങളായിരുന്നുവെന്നും ഇയാള്‍ പറയുന്നുണ്ട്.

Share post:

Popular

More like this
Related

ഇറാന് വീണ്ടും മുന്നറിയിപ്പുമായി ട്രംപ് ; ‘സമാധാന കരാറില്‍ എത്തിയില്ലെങ്കില്‍ നാളെ തന്നെ ആക്രമണം’

വാഷിങ്ടൺ : സമാധാന കരാറിലെത്തിയില്ലെങ്കില്‍ ഇറാനെതിരായ നാളെ തന്നെ ആക്രമണം ഉണ്ടാകുമെന്ന...

സംസ്ഥാനത്ത് ഇന്ന് അതീതീവ്ര മഴ സാദ്ധ്യത; 3 ജില്ലകളില്‍ റെഡ് അലേര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അതീതീവ്ര മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...