Saturday, October 24, 2026

ദീപാവലി സമയത്ത് 25,000 കോടിയുടെ കച്ചവടമുണ്ടാകും, അത് നഷ്ടപ്പെടരുത് ; നവംബർ 10 വരെ സമരം മാറ്റിവെയ്ക്കാൻ രാഹുലിനോട് ആവശ്യപ്പെട്ട് വ്യാപാരികള്‍

Date:

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ‘ഇന്ത്യ മുന്നണി’ നടത്താൻ നിശ്ചയിച്ച മഹാറാലിയും സമരങ്ങളും അടിയന്തരമായി മാറ്റിവെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ട് വ്യാപാരികള്‍. നവംബര്‍ ഒന്നിനാണ് രാംലീല മൈതാനത്ത് ഇന്ത്യ സഖ്യം മഹാറാലി നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. ദീപാവലി പ്രമാണിച്ച് നവംബര്‍ 10 വരെ റാലിയും സമരങ്ങളുമൊക്കെ ഒഴിവാക്കണമെന്നാണ് ചേംബര്‍ ഓഫ് ട്രേഡ് ആന്റ് ഇന്‍ഡസ്ട്രിയുടെ ആവശ്യം.

നവംബര്‍ ആറിനാണ് ധന്‍തേരസ്, എട്ടാം തീയ്യതി ദീപാവലിയും. ദീപാവലിക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വലിയ ജനക്കൂട്ടവും ഗതാഗത നിയന്ത്രണങ്ങളും ബിസിനസിനെ ബാധിക്കുമെന്ന് വ്യാപാരികള്‍ ആശങ്കപ്പെടുന്നു. ദീപാവലിയോട് അനുബന്ധിച്ചുള്ള ധന്‍തേരസ് ദിനത്തില്‍ സ്വര്‍ണ്ണം, വെള്ളി, ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍, വസ്ത്രം, മധുരപലഹാരങ്ങള്‍, ഉണക്കപ്പഴങ്ങള്‍, വാഹനം, വീട്, ഭൂമി, ഉപഹാരങ്ങള്‍ എന്നീ ഇനങ്ങളില്‍ സാധാരണ  25000 കോടി രൂപയില്‍ കുറയാത്ത കച്ചവടം ഡല്‍ഹിയില്‍ നടക്കാറുണ്ടെന്നും രാഹുല്‍ ഗാന്ധിക്ക് അയച്ച കത്തില്‍ ചേംബര്‍ ഓഫ് ട്രേഡ് ആന്റ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ ബ്രിജേഷ് ഗോയല്‍ ചൂണ്ടിക്കാട്ടുന്നു.

പുതുതായി സ്വര്‍ണ്ണം, വെള്ളി, ഗൃഹോപകരണങ്ങള്‍, വീട്, വാഹനം, വസ്ത്രം തുടങ്ങിയവ വാങ്ങാന്‍ ഏറ്റവും ഐശ്വര്യപൂര്‍ണ്ണമായ ദിനമെന്ന് ഹൈന്ദവ സമൂഹം വിശ്വസിക്കുന്നതാണ് ധന്‍തേരസ്. റാലിയും സമരങ്ങളും വിപണിയെ ബാധിക്കുമെന്നും 10,000 കോടിയുടെ നഷ്ടമുണ്ടാകുമെന്നും ഗോയല്‍ പറഞ്ഞു. ഒക്ടോബറില്‍ ഇതുവരെ സമരങ്ങളും റാലികളും മൂലം 3000 കോടിയില്‍പ്പരം രൂപയുടെ നഷ്ടം വ്യാപാരികള്‍ക്കുണ്ടായെന്നും ഗോയൽ വ്യക്തമാക്കി.

Share post:

Popular

More like this
Related

ഇന്ത്യയുടെ സ്വന്തം സ്മാർട്ഫോൺ വരും, 2028 ഒക്ടോബറിൽ; പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ്

ന്യൂഡൽഹി : ഇന്ത്യ രൂപകല്പന ചെയ്ത് തദ്ദേശീയമായി നിർമ്മിക്കുന്ന മൊബൈൽ ഫോണുകൾ...

ശബരിമല നെയ്യ് ക്രമക്കേട് കേസ്:  ട്രാന്‍സ്‌പോര്‍ട്ട് കരാറുകാരന്‍ ബിനു അറസ്റ്റിൽ

തിരുവനന്തപുരം : ശബരിമല നെയ്യ് ക്രമക്കേട് കേസിൽ ആദ്യ അറസ്റ്റ്. ട്രാന്‍സ്‌പോര്‍ട്ട്...

വന്യജീവി ആക്രമണത്തിന് പരിഹാരമില്ല; കർഷകർക്കുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കി സർക്കാർ

തിരുവനന്തപുരം : വന്യജീവി ആക്രമണത്തിന് പരിഹാരം കാണാനുള്ള ഫലപ്രദമായ നിർദ്ദേശങ്ങളൊന്നും മുന്നോട്ട്...