Friday, June 12, 2026

ആംബുലൻസ് കിട്ടാതെ യുവാവ് പ്ലാറ്റ്ഫോമിൽ മരിച്ച സംഭവം; റെയിൽവേയുടെ നിലപാട് തള്ളി പൊലീസ് റിപ്പോർട്ട്

Date:

തൃശൂർ : തൃശ്ശൂർ മുളങ്കുന്നത്തുകാവിൽ ആംബുലൻസ് കിട്ടാതെ യുവാവ് റെയിൽവെ പ്ലാറ്റ്ഫോമിൽ മരിച്ച സംഭവത്തിൽ റെയിൽവേയുടെ നിലപാട് തള്ളി പോലീസ് അന്വേഷണ റിപ്പോർട്ട്. ആംബുലൻസ് എത്താൻ അരമണിക്കൂറോളം വൈകിയെന്നാണ് പൊലീസ് റിപ്പോർട്ട്. ഇൻ്റലിജിൻസ് എ ഡി ജി പി പി.വിജയന് നൽകിയ റിപ്പോർട്ടിലാണ് ആംബുലൻസ് വൈകിയതിനെത്തുടർന്ന് പ്ലാറ്റ്ഫോമിൽ കിടന്ന് ശ്രീജിത്ത് മരിക്കുകയായിരുന്നുവെന്ന വിവരം ശരിവെക്കുന്നത്.

ഷോർണൂർ പിന്നിട്ടതോടെ നെഞ്ചുവേദന അനുഭവപ്പെട്ട ശ്രീജിത്തിനെ മുളങ്കുന്നത്തുകാവ് റെയിൽവെ സ്റ്റേഷനിൽ എത്തിച്ചശേഷം അരമണിക്കൂറോളം ആംബുലൻസ് കാത്ത് നിൽക്കേണ്ടി വന്നതിനാൽ ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്ന് പോലീസ് അന്വേഷണ റിപ്പോർട്ട് സ്ഥിരീകരിക്കുന്നു.

ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുള്ള റെയിൽവേയുടെ നിലപാടിനെ തള്ളുന്നതാണ് പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. റെയിൽവെ എസ് പി ഷഹിൻ ഷാ നൽകിയ റിപ്പോർട്ടിലാണ് റെയിൽവെയുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ച കണ്ടെത്തിയത്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഇന്റലിജൻസ് എഡിജിപി പി വിജയന് കൈമാറി. ആംബുലൻസിന് വിവരം കൈമാറിയ സമയത്തെ പറ്റി പോലീസ് കൂടുതൽ അന്വേഷിക്കുന്നുണ്ട്.  ശ്രീജിത്തിനെ തൃശ്ശൂർ മെഡിക്കൽ കോളജിൽ പരിശോധിച്ച ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തും. ഈ മാസം ആറാം തീയതിയാണ് ട്രെയിനിൽ കുഴഞ്ഞുവീണ ചാലക്കുടി സ്വദേശി ശ്രീജിത്ത്  പ്ലാറ്റ്ഫോമിൽ കിടന്നു മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പശ്ചിമേഷ്യ ശാന്തമാകുന്നു ; ഇറാനെതിരെ ഇനി ആക്രമണമില്ലെന്ന് ട്രംപ്, കരാർ ഉടൻ ഒപ്പുവെക്കും

(Photo Courtesy : White House/X)വാഷിംങ്ടൺ : ഇറാനെതിരെയുള്ള ആക്രമണങ്ങൾ പിൻവലിച്ചതായി...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ചികിത്സയിലിരുന്ന രോഗിയെ കാണാതായി; കാണാതായിട്ട് 2 ദിവസം

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന രോഗിയെ കാണാതായി....

എഥനോൾ ചേർന്ന പെട്രോളിന്  എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി സർക്കാർ

ന്യൂഡൽഹി : എഥനോൾ ചേർത്ത പെട്രോളിൻ്റെ എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി കേന്ദ്ര സർക്കാർ....

നിപ : കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത; മെഡിക്കൽ കോളജിൽ കടുത്ത നിയന്ത്രണം

കോഴിക്കോട് : നിപ സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത നിർദ്ദേശം....