Wednesday, November 11, 2026

പഞ്ചാബ് മുഖ്യമന്ത്രിയെ ഡൽഹി വിമാനത്താവളത്തിൽ 3 മണിക്കൂർ തടഞ്ഞുവെച്ചു, 50,000 രൂപ പിഴയടപ്പിച്ചു – ഉന്നതങ്ങളിൽ നിന്നുള്ള സമ്മർദ്ദമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി  എഎപി ആരോപണം

Date:

ന്യൂഡൽഹി : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൂന്നുമണിക്കൂറോളം തടഞ്ഞുവെച്ചതായും 50,000 രൂപയുടെ പിഴയൊടുക്കിയ ശേഷം പോകാൻ അനുവദിച്ചതായും ആരോപിച്ച് ആം ആദ്മി പാർട്ടി. ഉന്നതങ്ങളിൽ നിന്ന് വലിയ സമ്മർദ്ദമുണ്ടായെന്ന് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞതായും ആരോപണമുണ്ട്. പഞ്ചാബിൻ്റെ ഉത്പ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി പാരീസിലെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങിവരുമ്പോഴാണ് സംഭവം.

ഭഗവന്ത് മന്നിന്റെ യാത്രയ്ക്ക് കേന്ദ്രം രാഷ്ട്രീയാനുമതി നൽകിയിരുന്നില്ല. ഇതോടെ കോടതിയെ സമീപിച്ച് യാത്രാനുമതി നേടിയെടുത്തതിനു പിന്നാലെയാണ് ഈ സംഭവമുണ്ടായതെന്ന് എ.എ.പി. നേതാവ് സൗരവ് ഭരദ്വാജ് പറഞ്ഞു. ഇത്തരമൊരു നടപടിക്ക് ഉന്നതങ്ങളിൽ നിന്ന് സമ്മർദ്ദമുള്ളതായി ഉദ്യോഗസ്ഥർ പറഞ്ഞതായും എ.എ.പി. നേതാവ് ആരോപിക്കുന്നു. അതേസമയം, പിഴയടപ്പിക്കാനുള്ള  കാരണം എന്താണെന്ന് പാർട്ടി വ്യക്തമാക്കിയിട്ടില്ല.

ഡൽഹി വിമാനത്താവളത്തിലെ കസ്റ്റംസ് വകുപ്പ് അധികൃതർ നൽകുന്ന വിവരമനുസരിച്ച്, ലഗേജിലുണ്ടായിരുന്ന ചില സാധനങ്ങൾ വെളിപ്പെടുത്താത്തതിനെ തുടർന്നാണ് 50,000 രൂപ കസ്റ്റംസ് ഡ്യൂട്ടി ചുമത്തിയത്. അദ്ദേഹത്തോടൊപ്പം ജീവനക്കാരും ഉണ്ടായിരുന്നെന്നും അവരുടെ ലഗേജുകളും പരിശോധിച്ചതായും ഇവർ പറയുന്നു. അനുവദനീയമായതിലും കൂടുതൽ പണമോ ലഗേജോ കൈവശംവെച്ചതിനെത്തുടർന്ന് ഇവരെ മണിക്കൂറുകളോളം ചോദ്യംചെയ്തതായാണ് വിവരമെന്ന് ബിക്രം സിങ് മജീതിയ എക്സിലൂടെ ആരോപിച്ചു. എന്നാൽ, ഇതിന് വ്യക്തമായ വിശദീകരണം നൽകാൻ ഇവർക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

മന്നിന്റെ പാരീസ് യാത്രയ്ക്ക് കേന്ദ്രസർക്കാർ രാഷ്ട്രീയാനുമതി നിഷേധിച്ച സംഭവവുമായാണ് എ.എ.പി. ഇതിനെ ബന്ധപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രത്തിന്റെ തീരുമാനം പഞ്ചാബ്-ഹരിയാണ ഹൈക്കോടതി റദ്ദാക്കുകയും മുഖ്യമന്ത്രിക്ക് യാത്രാനുമതി നൽകുകയും ചെയ്തിരുന്നു. യാത്രയ്ക്കിടെ മുഖ്യമന്ത്രിക്ക് അർഹമായ പ്രോട്ടോക്കോൾ ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. ഭഗവന്ത് മന്നിന്റെ വിദേശയാത്രകൾക്ക് പലതവണ കേന്ദ്രം അനുമതി നിഷേധിച്ചിട്ടുണ്ട്. 

ഒക്ടോബർ 17 മുതൽ 21 വരെ നടക്കുന്ന അന്താരാഷ്ട്ര ഭക്ഷ്യവ്യാപാര പ്രദർശനമായ സിയാൽ പാരീസ് 2026-ൽ പങ്കെടുക്കാനാണ് മൻ പാരീസിലെത്തിയത്. പഞ്ചാബിന്റെ ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനത്തെ സഹകരണ സ്ഥാപനമായ മാർക്ക്‌ഫെഡിൻ്റെ സ്റ്റാളും പ്രദർശനത്തിലുണ്ടായിരുന്നു.

Share post:

Popular

More like this
Related

രാഹുൽ ഗാന്ധിക്കെതിരെ വിവാദ പരാമർശം; ആർ. ശ്രീലേഖ നേരിട്ട് ഹാജരാകണമെന്ന് കോടതി

കൊല്ലം : ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം...

‘വൈദ്യുതിമന്ത്രിയെ ഇരുട്ടില്‍ നിര്‍ത്തി മുഖ്യമന്ത്രിയുടെ തീരുമാനം; ആവശ്യത്തിന് വൈദ്യുതി ഉണ്ടായിട്ടും കൃത്രിമ ക്ഷാമം സൃഷ്ടിച്ചു’: പി ജയരാജന്‍

പത്തനംതിട്ട : ജിഎന്‍എ കരാറില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്...

ശബരിമലയിലെ വഴിപാട് അരി തട്ടിച്ചു; ബോർഡിന് നഷ്‌ടം 42 ലക്ഷത്തിലധികം രൂപ

തിരുവനന്തപുരം : ശബരിമലയിലെ വഴിപാട് അരി കടത്തി കരാറുകാരൻ. 1.63 ലക്ഷം...

മകരവിളക്ക് വരെ പ്രതിദിന ബംഗളൂരു – പമ്പ ബസ് സർവ്വീസുമായി കർണാടക ആർടിസി

ബംഗളൂരു : ശബരിമല മണ്ഡല - മകരവിളക്ക് കാലയളവിൽ ബംഗളൂരുവിൽ നിന്ന്...