Thursday, October 8, 2026

‘അടിച്ചു മോനേ…!’ ; ട്രംപിന് ഖത്തറിൻ്റെ സമ്മാനം 3700 കോടിയുടെ ‘പറക്കും കൊട്ടാരം’

Date:

വാഷിംങ്ടൺ : ലോകത്തിലെ ഏറ്റവും മികച്ച ആഡംബര വിമാനം ഇനി യു എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് സ്വന്തം! ഏകദേശം 400 മില്യൺ ഡോളർ അഥവാ 3700 കോടി രൂപ വിലമതിക്കുന്ന ‘പറക്കും കൊട്ടാരം’  ട്രംപിന് ഖത്തറിൻ്റെ സമ്മാനമാണ്. മേരിലാൻഡിലെ ആൻഡ്രൂസ് ജോയിന്റ് ബേസിൽ പറന്നെത്തിയ എയർഫോഴ്‌സ് വൺ വിമാനത്തിന് VC-25B എന്നാണ് പേരിട്ടിരിക്കുന്നത്. ചുവപ്പ്, വെള്ള, നേവി ബ്ലൂ, സ്വർണ്ണ നിറങ്ങളിൽ വിരാജിക്കുന്ന എയർപ്ലെയ്ൻ ലോകത്തിലെ ഏറ്റവും ആഡംബര വിമാനങ്ങളിലൊന്നാണ്.

സമ്മാനത്തിന് ട്രംപ് ഖത്തർ അമീറിനോട് നന്ദി അറിയിച്ചു. തുടർന്ന് വിമാനത്തെ പ്രശംസിച്ചു കൊണ്ട് ഇങ്ങനെ കുറിച്ചു – “അദ്ദേഹം ഒരു അത്ഭുതകരമായ മനുഷ്യനാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹം ഒരുപാട് പ്രതിസന്ധികളിലൂടെയാണ് കടന്ന് പോയത്. ലോകത്തിലെ ഏറ്റവും ആഡംബര വിമാനമായാണ് ഇത് കണക്കാക്കപ്പെടുന്നത്. മറ്റൊരിടത്തും കാണാൻ കഴിയാത്ത വിധത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.”

അതേസമയം, ഈ വിമാനം അമേരിക്കയിൽ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുമുണ്ട് എന്നതും ശ്രദ്ധേയമാണ്. അമേരിക്കൻ നിയമപ്രകാരം, 50 മില്യൺ ഡോളറിൽ കൂടുതൽ മൂല്യമുള്ള സമ്മാനങ്ങൾ ആരിൽ നിന്നും സ്വീകരിക്കാൻ അനുവാദമില്ലെന്നാണ് വിമർശകർ പറയുന്നത്. ഈ വിമാനത്തിന്റെ മൂല്യമാകട്ടെ, 400 മില്യൺ ഡോളറും!.

ബോയിംഗ് കമ്പനി നിർമ്മിക്കുന്ന രണ്ട് പ്രസിഡൻഷ്യൽ വിമാനങ്ങൾ 2027 ലും 2028 ലുമായി കൈമാറുന്നത് വരെ ഈ വിമാനം താൽക്കാലിക എയർഫോഴ്‌സ് വൺ ആയി പ്രവർത്തിക്കും. പുതിയ വിമാനങ്ങളുടെ നിർമ്മാണച്ചെലവ് 500 കോടി ഡോളറാണ്.  മറ്റ്  മറ്റ് ലോക നേതാക്കളേക്കാൾ കൂടുതൽ ആധുനിക വിമാനങ്ങൾ യുഎസിന് ആവശ്യമാണെന്നാണ് ട്രംപ് പറയുന്നത്. മറ്റ് രാജ്യങ്ങൾക്ക് അമേരിക്കയേക്കാൾ വളരെ പുതിയതും മികച്ചതുമായ വിമാനങ്ങളുണ്ടെന്ന സാഹചര്യം അൽപ്പം പരിഹാസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share post:

Popular

More like this
Related

ഹാജര്‍ ബുക്കിലെ വ്യാജ ഒപ്പ് പരാതി: മേയര്‍ വി വി രാജേഷ്, കൗണ്‍സിലര്‍ സുഗതന്‍ അടക്കം മൂന്നുപേര്‍ക്കെതിരെ കേസെടുത്ത് മ്യൂസിയം പോലീസ്

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഹാജര്‍ ബുക്കിൽ വ്യാജ ഒപ്പിട്ടെന്ന പരാതിയില്‍...

ഇടിമിന്നലേറ്റ് അടിയന്തര ലാൻഡിങ് ചെയ്ത് ഇൻഡിഗോ വിമാനം ; അപകടം 17,000 അടി ഉയരത്തിൽ പറക്കുമ്പോൾ

ലഖ്‌നൗ: പട്‌നയിൽനിന്ന് ലഖ്‌നൗവിലേക്ക് പറന്ന ഇൻഡിഗോ വിമാനം ഇടിമിന്നലേറ്റതിനെ തുടർന്ന് അടിയന്തരമായി...