Thursday, August 27, 2026

എബോള ആശങ്കയൊഴിഞ്ഞു ; സുഡാനിൽ നിന്നെത്തിയ 54 കാരിയുടെ പരിശോധനാഫലം നെഗറ്റീവ്

Date:

കോട്ടയം : സൗത്ത് സുഡാനിൽ നിന്ന് കേരളത്തിലെത്തിയ സ്ത്രീയുടെ എബോള പരിശോധനാഫലം നെഗറ്റീവ്. എബോള സംശയിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ നീരീക്ഷണത്തിൽ കഴിയുകയായിരുന്ന പാലാ സ്വദേശിയായ 54 കാരിയുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. പുണെയിലെ ലാബിൽ നടത്തിയ ടെസ്റ്റിൽ ഫലം നെഗറ്റീവായതോടെ ഇവരെ ഡിസ്ചാർജ് ചെയ്തു.

സൗത്ത് സുഡാനിൽ നിന്ന് ഉഗാണ്ട വഴി കേരളത്തിലെത്തിയ അമ്പത്തിരണ്ടുവയസ്സുകാരിയാണ് എബോള സംശയിച്ച് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. കണക്ഷൻ ഫ്ലൈറ്റിന് ഉഗാണ്ടയിൽ ഇറങ്ങിയിരുന്നു. യാത്ര കഴിഞ്ഞെത്തിയതിനു പിന്നാലെ കടുത്ത ഛർദിയും ഷുഗർ ഉയർന്ന നിലയിലുമായിരുന്നു. ഇതോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഉഗാണ്ട വഴി എത്തിയെന്ന പശ്ചാത്തലത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

എബോള വ്യാപനത്തെ തുടർന്ന് കോംഗോയിലെയും ഉഗാണ്ടയിലെയും  നിരവധിപേർക്ക് ജീവൻ നഷ്ടമായിരുന്നു. പ്രത്യേക ചികിത്സയോ വാക്സിനോ ലഭ്യമല്ലാത്ത എബോളയുടെ അപൂർവ്വ വകഭേദമായ ബൂൻഡി ബുഗ്യോ ആണ് വ്യാപനത്തിനു പിന്നിൽ. എബോള വൈറസിന്റെ ആറ് വകഭേദങ്ങളിൽ ഒന്നാണിത്. സൈർ, സുഡാൻ, ടായ് ഫോറസ്റ്റ്, റെസ്റ്റോൺ, ബോംബാലി എന്നിവയാണ് മറ്റുള്ളവ.

എമ്പോളയെ തടയാനായി കേരള ആരോഗ്യ വകുപ്പ് കർശനമായ പ്രതിരോധ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്:

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നിവയുൾപ്പെടെ എബോള ബാധിത പ്രദേശങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർക്ക് 21 ദിവസം വരെ നിർബ്ബന്ധിത ആരോഗ്യ നിരീക്ഷണമാണ് ആദ്യത്തേത്.

അന്താരാഷ്ട്ര വിമാനത്താവളങ്ങളും തുറമുഖങ്ങളും 24 മണിക്കൂറും നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്.

പ്രധാന ജില്ലാ, മെഡിക്കൽ കോളേജ് ആശുപത്രികളിൽ പ്രത്യേക ഐസൊലേഷൻ വാർഡുകളും തീവ്രപരിചരണ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ അധികൃതർ പറയുന്നു. ഈ പ്രദേശങ്ങളിൽ നിന്ന് മടങ്ങിയെത്തിയവരിൽ 21 ദിവസത്തിനുള്ളിൽ പനി, തലവേദന, ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുന്ന യാത്രക്കാർ ഉടൻ തന്നെ ആരോഗ്യ ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

Share post:

Popular

More like this
Related

കേരളത്തിൻ്റെ പ്രതിഷേധം തള്ളി പാലക്കാട് ഡിവിഷന് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വിഭജിക്കാൻ  കേന്ദ്ര നീക്കം

തിരുവനന്തപുരം : പാലക്കാട് ഡിവിഷന്‍ വിഭജനത്തിൽ കേരളത്തിൻ്റെ പ്രതിഷേധം സജീവമായി നിലനിൽക്കെ...

‘ഓണമദ്യം!’ ; മലയാളി കുടിച്ചത് 771.29 കോടി രൂപയ്ക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ഓണക്കാല മദ്യവിൽപ്പന പൊടിപൊടിച്ചു. ഉത്രാടം വരെയുള്ള എട്ട്...

നേപ്പാളിലെ മിന്നൽപ്രളയത്തിൽ നടുക്കം മാറാതെ ആർക്കിടെക്ട് ജി.ശങ്കർ; ‘അച്ഛനും അമ്മയും പോകേണ്ട എന്ന മകൻ്റെ നിർബന്ധത്തിന് വഴങ്ങി പിൻവാങ്ങിയത് ആശ്വാസമായി’

തിരുവനന്തപുരം : നേപ്പാളിലെ മിന്നൽപ്രളയം വിതച്ച ദുരന്തത്തിൻ്റെ ഭീതിദമായ ചിത്രം ഓർമ്മിപ്പിക്കുന്നതാണ്...

മൂഴിയാർ‌ ഡാം തുറന്നേക്കും;  നദീ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

പത്തനംതിട്ട: മൂഴിയാർ ഡാമിൽ ജനലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു....